സംവിധായകനും ബിഗ്ബോസ് താരവുമായ അഖില്‍ മാരാര്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ' മിഡ് നൈറ്റ് ഇന്‍ മുളളന്‍ കൊല്ലി'. ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍കെ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അഖില്‍ മാരാര്‍.
അഖില്‍ മാരാരിന്റെ വാക്കുകള്‍:
യാത്രകള്‍ എളുപ്പമായിരുന്നില്ല. കടന്ന് വന്ന വഴികളില്‍ സിനിമയില്‍ എത്തണം എന്നത് മാത്രമായിരുന്നു ആഗ്രഹം..ഏതെങ്കിലും ഒരു ലൊക്കേഷനില്‍ ഒന്ന് പോകണം.. ആരും പിടിച്ചു പുറത്താകാതെ ഷൂട്ടിങ് കാണാന്‍ കഴിയണം.. സെറ്റില്‍ എന്തെങ്കിലും ഒരു ജോലി കിട്ടണം... ഇതൊക്കെ ആയിരുന്നു ജോലി ഉപേക്ഷിച്ചു 2010ഇല്‍ സിനിമയ്ക്ക് പിന്നാലെ ഇറങ്ങി തിരിച്ചപ്പോള്‍ ഉള്ള ആഗ്രഹം.. പരിഹാസം, പുച്ഛം, ഒറ്റപ്പെടുത്തല്‍ ഇവയൊക്കെ തരണം ചെയ്ത് മുന്നോട്ട് പോയ ഞാന്‍ സിനിമയില്‍ തിരക്കഥ കൃത്തും, സംവിധായകനും ആയി.. ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലെ വിജയി ആയി...കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി..സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ആയി..ആരും കേള്‍ക്കാതെ പരിഹസിച്ച എന്റെ ചിന്തകള്‍, എഴുത്തുകള്‍ ലക്ഷകണക്കിന് മലയാളികളുടെ മുന്നിലെത്തി...മറ്റൊരു നിയോഗം കൂടി സെപ്റ്റംബര്‍ 12ന് സാക്ഷത്കരിക്കപെടുന്നു...ഞാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുത്താന്‍ പറ്റുന്ന ചിത്രം Midnight in മുള്ളന്‍കൊല്ലി..എന്നെ ഞാനാക്കി മാറ്റിയ പ്രിയപെട്ടവരെ അനുഗ്രഹിക്കണം...സിനിമ പോയി കാണണം..അഭിപ്രായങ്ങള്‍ അറിയിക്കണം.
സ്റ്റാര്‍ ഗേറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാബു ജോണ്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഡ് നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി.
ബിഗ് ബോസ് താരങ്ങളായ അഭിഷേക് ശ്രീകുമാര്‍ , സറീന ജോണ്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജാഫര്‍ ഇടുക്കി ജോയ് മാത്യു. കോട്ടയം നസീര്‍ കോട്ടയം രമേശ് ,ദിനേശ് ആലപ്പി . ശ്രീജിത്ത് കൈവേലി, പ്രസീജ് കുമാര്‍, ഉദയ കുമാര്‍,ആസാദ് കണ്ണാടിക്കല്‍, ശിവദാസ് മട്ടന്നൂര്‍, അര്‍സിന്‍ സെബിന്‍ ആസാദ് , ശ്രീഷ്മ ഷൈന്‍ ദാസ്,വീണ (അമ്മു )സുമയ്യ സലാം,ശ്രീഷ സുബ്രമണ്യന്‍, എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.