Latest News

ആദ്യമായി മകള്‍ക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തി ആലിയയും റണ്‍ബീര്‍റും; ക്രിസ്തുമസ് വിരുന്നിനായി താരങ്ങള്‍ ഒരുമിച്ചപ്പോള്‍

Malayalilife
ആദ്യമായി മകള്‍ക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തി ആലിയയും റണ്‍ബീര്‍റും; ക്രിസ്തുമസ് വിരുന്നിനായി താരങ്ങള്‍ ഒരുമിച്ചപ്പോള്‍

ടുവില്‍ തങ്ങളുടെ മകള്‍ റാഹയുടെ മുഖം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. കപൂര്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷവുമായി ദമ്പതികള്‍ റാഹയെ കൊണ്ട് വന്നപ്പോഴാണ് റാഹയുടെ മുഖം ലോകമറിഞ്ഞത്.

ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായതോടെ താരദമ്പതികളുടെ മകളെ ഒരു നോക്ക് കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന ആരാധകര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തു.

ഞായറാഴ്ച രാത്രി മഹേഷ് ഭട്ടിന്റെ വീട്ടില്‍ ആലിയയും രണ്‍ബീറും ക്രിസ്മസ് തലേന്ന് അത്താഴവിരുന്നില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഇത്. അടുത്തിടെ, രാഹയുടെ ഒന്നാം ജന്മദിനത്തില്‍ ആലിയ ചില ചിത്രങ്ങള്‍ പങ്കിട്ടിരുന്നു.

2022 നവംബര്‍ ആറിനാണ് റാഹ ജനിച്ചത്. ഇന്നുവരെ രണ്‍ബീറും ആലിയയും റാഹയുടെ ചിത്രങ്ങള്‍ പങ്കിടുകയോ പാപ്പരാസികളെ ഫോട്ടോകള്‍ എടുക്കാന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ല. അതേസമയം, റാഹയെ കാണാനുള്ള ആഗ്രഹം ആരാധകര്‍ ആലിയയുടെയും രണ്‍ബീറിന്റെയും മിക്ക പോസ്റ്റുകള്‍ക്കു താഴെ പങ്കുവച്ചിരുന്നു.

alia bhatt ranbir kapoor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES