Latest News

രണ്ടു വര്‍ഷം മുമ്പ് തന്റെ സുഹൃത്തിനുമൊപ്പമുളള ക്രിസ്തുമസ് ആഘോഷം യൂട്യൂബ് പേജിലൂടെ പങ്കുവെച്ച് ആലിയഭട്ട്! ഫെയറി ക്രിസ്മസ് ഡ്രസ്സുകളില് ക്യൂട്ടായി ആലിയയും അകാന്‍ഷയും

Malayalilife
topbanner
രണ്ടു വര്‍ഷം മുമ്പ് തന്റെ സുഹൃത്തിനുമൊപ്പമുളള ക്രിസ്തുമസ് ആഘോഷം യൂട്യൂബ് പേജിലൂടെ പങ്കുവെച്ച് ആലിയഭട്ട്!  ഫെയറി ക്രിസ്മസ് ഡ്രസ്സുകളില് ക്യൂട്ടായി ആലിയയും അകാന്‍ഷയും

ക്രിസ്മസ്സിനെ വരവേറ്റ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്  .രണ്ടുവര്‍ഷം മുമ്പത്തെ വീഡിയോ ആണ് താരം യൂട്യൂബ് പേജില് പങ്കുവെച്ചിരിക്കുന്നത്. തന്റെ വസുഹൃത്തായ അകാന്‍ഷ രഞ്ചന് കപൂറിനൊപ്പം ക്രിസ്മസ് ഒരുക്കങ്ങളിലുളള ആലിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.മനോഹരമായി അലങ്കരിച്ചിട്ടുള്ള ഒരു ക്രിസ്മസ് ട്രീയുടെ മുന്നില്‍ ഇരുവരും ഒന്നിച്ചിരിക്കുന്ന ഒരു ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഫെയറി ക്രിസ്മസ് ഡ്രസ്സുകളില് വളരെ ക്യൂട്ടാണ് ആലിയയും അകാന്‍ഷയും .

ഇരുവരും പത്രത്താളുകള്‍ ഉപയോഗിച്ചാണ് സമ്മാനങ്ങള്‍ പൊതിയുന്നത് .ഇരിക്കുന്നതിന്റെ മുന്നിലായി പത്രത്താളുകള് വിടര്‍ത്തി വച്ചിരിക്കുന്നതും കാണാം. പത്രമുപയോഗിച്ച് ക്രിസ്മസിനുള്ള ഡെക്കറുകള് ഉണ്ടാക്കുകയാണ് ഇവര്. പത്രത്താളുകള് കൊണ്ട് പൊതിഞ്ഞ രണ്ട് സമ്മാനപൊതികളും ഇവര്‍ക്ക് മുന്നിലുണ്ട്.കടുംപച്ച നിറത്തിലുള്ള നൈറ്റ് ഡ്രെസ് ആണ് ആലിയയുടെ വേഷം. അകാന്‍ഷ ചുവപ്പ് നിറത്തിലെ നൈറ്റ് ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്.ഹാപ്പി ക്രിസ്മസ് ഈവ് എന്നാണ് ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്.

Read more topics: # aliya bhatt chrismax ,# celebration
aliya bhatt chrismax celebration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES