Latest News

ചലച്ചിത്രമേളകള്‍ കീഴടക്കി ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് ഡേറ്റ് പ്രഖ്യാപിച്ച് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'

Malayalilife
 ചലച്ചിത്രമേളകള്‍ കീഴടക്കി ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് ഡേറ്റ് പ്രഖ്യാപിച്ച് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'

ന്താരാഷ്ട്ര തലത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച ചിത്രമാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് നേടിയ ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്. നിരവധി ഫിലിം ഫെസ്റ്റിവെലുകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച സിനിമക്ക് മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസ് ഡേറ്റിനെപ്പറ്റിയുള്ള അപ്‌ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ജനുവരി മൂന്ന് മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. തിയേറ്ററില്‍ നിന്ന് ലഭിച്ചത് പോലെ മികച്ച അഭിപ്രായങ്ങള്‍ സിനിമക്ക് ഒടിടിയിലും ലഭിക്കുമെന്നാണ് പ്രതീക്ഷകള്‍. 29-ാമത് ഐഎഫ്എഫ്‌കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവല്‍, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍, സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ- ഫ്രാന്‍സ് ഔദ്യോഗിക സഹനിര്‍മ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫ്രാന്‍സിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയില്‍ നിന്നുള്ള ചാക്ക് & ചീസ്, അനതര്‍ ബര്‍ത്ത് എന്നീ ബാനറുകള്‍ ചേര്‍ന്നാണ്. ഇന്ത്യയില്‍ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്തത്. അതേസമയം, ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് നേടിയിട്ടുണ്ട്. മികച്ച സംവിധാനം (പായല്‍ കപാഡിയ), മികച്ച ഇംഗ്ലീഷിതരഭാഷാ ചിത്രം എന്നിവയാണ് നോമിനേഷനുകള്‍.

all we imagine as light ott release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES