അമല പോളിന്റെ വിവാഹമോചനവും രണ്ടാം വിവാഹവും മകന്റെ ജനനവും അടക്കമുള്ള വിശേഷങ്ങള്‍ എപ്പോഴും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.്
താരത്തിന്റെ ആദ്യ ബന്ധത്തിന്റെ വേര്‍പിരിയലും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ തന്റെ കരിയറിനെ ബാധിക്കരുതെന്ന കാര്യത്തില്‍ ഏറെ നിര്‍ബന്ധമുണ്ടായിരുന്നു അമലയ്ക്ക്.
വിവാഹമോചനം കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് അമല വീണ്ടും ഗുജറാത്തുകാരന്‍ ബിസിനസുകാരനായ ജഗത് ദേശായിയുമായി പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ, തന്റെ പ്രണയകാലത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അമല.
തന്റെ ഗര്‍ഭകാലത്തിനെ കുറിച്ച് ഒരു ബുക്ക് എഴുതാന്‍ ആഗ്രിക്കുന്നതായി അമല പറയുന്നു. തന്റെ യാത്ര ഒരിക്കലും സിമ്പിള്‍ ആയിരുന്നില്ല. എന്താണ് അടുത്ത നടക്കാന്‍ പോകുന്നതെന്ന് അറിയാതെയുള്ള യാത്രയായിരുന്നു അത്. ട്രൈമസ്റ്ററുകളെ ജഗത് സെമസ്റ്ററെന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ഗര്‍ഭകാലത്തിലെ ഓരോ മാസവും വ്യത്യസ്തമായിരുന്നുവെന്ന് അമല പറയുന്നു. വ്യക്തിയെന്ന നിലയില്‍ ഒരുപാടാ മാറ്റങ്ങള്‍ വരുത്താന്‍ എന്റെ ഗര്‍ഭകാലം സഹായിച്ചിട്ടുണ്ട്. മുന്‍പ് എന്റെ ഫസ്റ്റ് പ്രൈയോറിറ്റി ഞാന്‍ തന്നെയായിരുന്നു. എന്നാല്‍ പ്രസവ ശേഷം എന്റെ ലോകം തന്നെ കുഞ്ഞില്‍ ഒതുങ്ങുകയായിരുന്നു. മറ്റുള്ളവരെ പരിചരിക്കുമ്പോഴാണ് ട്രൂ ഹാപ്പിനെസ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത് സ്വയം അനുഭവിച്ച് അറിയുകയാണ്. മകന്‍ വന്നതിന് ശേഷം ജീവിതം ഒരുപാട് മനോഹരമാണെന്ന് താരം പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് നടി വിശേഷങ്ങള്‍ പങ്ക് വച്ചത്.
തന്റെ ജീവിതത്തില്‍ വന്ന വലിയ വഴിത്തിരിവ് ഗര്‍ഭധാരണമാണെന്നും, അത് തന്നെ വ്യക്തമായ ദിശയിലേക്കാണ് നയിച്ചതെന്നും താരം വ്യക്തമാക്കി. 'ഞാനും ജഗത്തും കണ്ടുമുട്ടിയതിനു പിന്നാലെ ഗര്‍ഭിണിയാകുന്നത്. പിന്നീട് ഞങ്ങള്‍ വിവാഹിതരായി.
ജീവിതം എങ്ങോട്ടാണ് പോകുന്നത് എന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍. ആ സാഹചര്യത്തിലാണ് ഗര്‍ഭധാരണം സംഭവിച്ചത് അതിനുശേഷമാണ് ദിശയും ലക്ഷ്യവും മനസ്സിലായത്,' അവര്‍ പറഞ്ഞു. മാതൃത്വം തന്നെ മാറ്റിയെന്നും, മുന്‍പുണ്ടായിരുന്ന 'ഞാന്‍' എന്ന അഭിമാനബോധം മാറി മുഴുവന്‍ ശ്രദ്ധ കുട്ടിയിലായെന്നും അമല വ്യക്തമാക്കി.
''മകനാണ് ഞങ്ങളുടെ സ്‌നേഹത്തെ പൂര്‍ണ്ണതയിലേക്ക് എത്തിച്ചത്,'' എന്നും നടി പറഞ്ഞു. എന്റെ മറുപിള്ള അടക്കം ചെയ്തത് ജഗതാണ്. എന്നെ അറിയിച്ചിരുന്നില്ല. ചടങ്ങെല്ലാം കഴിഞ്ഞതിനുശേഷം ജഗത് എന്നോട് പറഞ്ഞത് ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നിന്നെ ആദ്യം കണ്ടപ്പോള്‍ പിക്കപ് ലൈന്‍ പോലെ എന്ന് ചോദിക്കുമായിരുന്നു എന്നാണ്. ഭര്‍ത്താവ് ജഗത് തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണെന്നും അമല പറയുന്നു. തങ്ങളുടെ കഥ സിനിമയാക്കുകയാണെങ്കില്‍ അതിന് പേരിടുക 'എന്റെ മറുപിള്ളയെ അടക്കം ചെയ്യുമോ' എന്നായിരിക്കുമെന്നും അമല പറയുന്നു.
നിലവിലെ ജീവിതസാഹചര്യത്തില്‍ അഞ്ച് മണിക്കൂര്‍ കൃത്യമായി ഉറങ്ങിയത് എപ്പോഴാണെന്ന് ഓര്മയില്ലെന്ന് അമല പറയുന്നു. ഞാന്‍ ഉറങ്ങിയില്ലെങ്കിലും എന്റെ മകന്‍ ഉറങ്ങുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. രണ്ട് മണിക്കൂര്‍ ഉറങ്ങിയാലും ഇപ്പോള്‍ ഫുള്‍ എനര്‍ജറ്റിക്കാണ്. മകന്റെ പേര് ഇലൈ എന്നാണ്. ഇലൈ എന്നാല്‍ ഗോഡ് എന്നാണ് അര്‍ത്ഥം.