മിനിസ്‌ക്രീന്‍ ലോകത്ത് അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ജോഡിയാണ് സീരിയല്‍ താരങ്ങളും പ്രണയ ജോഡികളുമായ ജിഷിന്‍ മോ?ഹനും അമേയ നായരും. വരദയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി ഒറ്റപ്പെട്ട് കഴിയുന്ന സമയത്താണ് അമേയ ജിഷിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ആദ്യം സൗഹൃദമായിരുന്നു അടുത്തിടെയാണ് ഇരുവരും തങ്ങള്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.
വരദ-ജിഷിന്‍ മോഹന്‍ വിവാഹമോചനം ചര്‍ച്ചയായി നില്‍ക്കുന്ന സമയത്താണ് അമേയയ്‌ക്കൊപ്പമുള്ള വീഡിയോസും ഫോട്ടോകളും നിരന്തരമായി ജിഷിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് തുടങ്ങിയത്. അതുകൊണ്ട് തന്നെ പലരും അമേയയാണ് വരദയും ജിഷിനും പിരിയാന്‍ കാരണമെന്ന് തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ സത്യം അതല്ലെന്ന് പിന്നീട് ജിഷിന്‍ തന്നെ വെളിപ്പെടുത്തി.
ഇപ്പോഴിതാ പ്രിയതമന് പിറന്നാള്‍ ആശംസിച്ച് അമേയ നായര്‍ ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. തന്റെ ലോകം തന്നെ ഇപ്പോള്‍ ജിഷിനെ ചുറ്റിപ്പറ്റിയാണെന്ന് അമേയ മനോഹരമായ വരികളിലൂടെ വെളിപ്പെടുത്തി. ജിഷിനൊപ്പമുള്ള റൊമാന്റിക്ക് ചിത്രങ്ങളും അമേയ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ അത്ഭുതകരമായ മനുഷ്യന് ജന്മദിനാശംസകള്‍... നീ എനിക്ക് എത്രമാത്രം അര്‍ത്ഥമാക്കുന്നുവെന്ന് പറയാന്‍ ചിലപ്പോള്‍ എനിക്ക് ശരിയായ വാക്കുകള്‍ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്.
ഒരു ദിവസം നീ മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു... നീയാണ് എനിക്ക് ലോകമെന്ന്. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം നീയാണ്. നീയായതിന് നന്ദി. ഞാന്‍ എപ്പോഴും നിന്നെ ബഹുമാനിക്കുന്നു, ഞാന്‍ നിന്നെ വിലമതിക്കുന്നു... വളരെ സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു.
ഈ നിമിഷം നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു... എന്നേക്കും എപ്പോഴും 'എന്നാണ് ജിഷിന് പിറന്നാള്‍ ആശംസിച്ച് അമേയ കുറിച്ചത്. കപ്പിള്‍ ?ഗോള്‍സ്, ലവ് ഈച്ച അദര്‍ അടക്കമുള്ള ടാ?ഗുകളും പോസ്റ്റിന് ഒപ്പം അമേയ ചേര്‍ത്തിട്ടുണ്ട്. പ്രണയം വെളിപ്പെടുത്തിയശേഷം അമേയയും ജിഷിനും ഒരുമിച്ച് ആ?ഘോഷിക്കുന്ന പിറന്നാളാണിത്.
ഇരുവരുടെയും സീരിയല്‍ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും ആരാധകരുമെല്ലാം ജിഷിന് പിറന്നാള്‍ ആശംസിച്ച് എത്തിയിട്ടുണ്ട്. ജീവിതത്തില്‍ തിരിഞ്ഞ് നോക്കുമ്പോള്‍ നല്ല ഓര്‍മ്മകള്‍ ഉള്ളത് നല്ലതാണ് ഹാപ്പി ബെര്‍ത്ത് ഡെ ജിഷിന്‍, പിറന്നാളാശംസകള്‍... ഇനിയും ഒരുപാട് വര്‍ഷം നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ആഘോഷിഷിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍.