Latest News

പേടിപ്പെടുത്തുന്നതാണ് ആ സ്ഥലം,മോശമായ എന്തോ ഒന്ന് അവിടെയുണ്ട്,ഇതുപോലൊരു ലൈറ്റാണ് അന്നും പൊട്ടിവീണത്; ഇന്ത്യന്‍ 2 അപകടത്തെക്കുറിച്ച് നടി അമ്യത പറയുന്നു

Malayalilife
 പേടിപ്പെടുത്തുന്നതാണ് ആ സ്ഥലം,മോശമായ എന്തോ ഒന്ന് അവിടെയുണ്ട്,ഇതുപോലൊരു ലൈറ്റാണ് അന്നും പൊട്ടിവീണത്; ഇന്ത്യന്‍ 2 അപകടത്തെക്കുറിച്ച് നടി അമ്യത പറയുന്നു


കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന  ഇന്ത്യന്‍ രണ്ടിന്റെ ചിത്രീകരണ വേദിയില്‍ ഉണ്ടായ അപകടം  ഞെട്ടലോടെയാണ് തമിഴകം കേട്ടിരുന്നത് . അപകടത്തെ തുടര്‍ന്ന്  രണ്ട് സഹസംവിധായകരുള്‍പ്പെടെ 3 പേരാണ് മരണപ്പെട്ടത് . .സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ശങ്കര്‍ കമലഹാസന്‍ കൂട്ടുകെട്ടില്‍ 24 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തുവന്ന ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഇന്ത്യന്‍2 ചിത്രീകരണം നടക്കുന്നത് .സംഭവം നടന്നതിന്റെ അടിസ്ഥാനത്തില്‍  സെറ്റിനെ കുറ്റപ്പെടുത്തി ബിഗില്‍ താരം അമൃത രംഗത്ത് എത്തിയിരുന്നു . അപകടമുണ്ടായ സംഭവത്തിന് പിന്നാലെ ആ സെറ്റില്‍ പ്രേതബാധ ഉണ്ടെന്നും പ്രശ്‌നമാണെന്നും അവിടെ ചിത്രീകരണം നടത്തരുതെന്നും താരം ആവശ്യപ്പെട്ടിരുന്നു .ബിഗില്‍ സിനിമ ഇവിടെ ചിത്രീകരിക്കവേയും ഇത്തരത്തില്‍ ഒരു അപകടം നടന്നതായി അമ്യത ചൂണ്ടിക്കാട്ടുന്നു . 

' പേടിപ്പെടുത്തുന്നതാണ് ആ സ്ഥലം. ഇതുപോലൊരു ലൈറ്റാണ് അന്നും പൊട്ടിവീണത്. ഇപ്പോഴത്തെ പോലെ തന്നെയായിരുന്നു അന്ന് ഞങ്ങളുടെയും അവസ്ഥ. അവിടെ നെഗറ്റീവ് ശക്തി എന്തോ ഉണ്ട്. അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്.' താരം ട്വിറ്ററില്‍ കുറിച്ചു.

അപകടം ഉണ്ടായത് പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ വച്ചായിരുന്നു .സിനിമയുടെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനായുള്ള സെറ്റിന്റെ ജോലികള്‍ പുരോഗമിക്കുന്ന വേളയിലാണ് ക്രെയിനില്‍ കെട്ടിയിരുന്ന ലൈറ്റുകള്‍ ചരിഞ്ഞു വീഴുകയായിരുന്നു. 

amritha says about the accident of the movie shooting location

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES