കടുകട്ടി പേര്.. ഓര്‍ത്തിരിക്കാന്‍ പോലും പറ്റില്ല; സീരിയല്‍ നടി മേഘ്നയുടെ യഥാര്‍ത്ഥ പേര് മറ്റൊന്ന്; പേരി മാറ്റിയത് സീരിയലിലേക്കും സിനിമയിലേക്കും എത്തിയതിന് പിന്നാലെ

Malayalilife
കടുകട്ടി പേര്.. ഓര്‍ത്തിരിക്കാന്‍ പോലും പറ്റില്ല; സീരിയല്‍ നടി മേഘ്നയുടെ യഥാര്‍ത്ഥ പേര് മറ്റൊന്ന്; പേരി മാറ്റിയത് സീരിയലിലേക്കും സിനിമയിലേക്കും എത്തിയതിന് പിന്നാലെ

ചന്ദനമഴ സീരിയല്‍ കഴിഞ്ഞുവര്‍ഷങ്ങള്‍ ആയെങ്കിലും അമൃത ആയി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് മേഘ്ന വിന്‍സെന്റ്. മിസിസ് ഹിറ്റ്ലര്‍ മുതല്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ തിരിച്ചുവരവില്‍ അവതരിപ്പിച്ച മേഘ്‌ന ഇപ്പോള്‍ സാന്ത്വനം രണ്ടില്‍ ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് തിളങ്ങുന്നത്. ആദ്യ വിവാഹവും തുടര്‍ന്നുണ്ടായ ഡിപ്രെഷന്‍ സ്റ്റേജ് അതിനെ ജീവിച്ച കാലഘട്ടം ഒക്കെയും മേഘ്‌ന പറഞ്ഞിരുന്നു. പക്ഷേ താരത്തിന്റെ യഥാര്‍ത്ഥ പേര് ഇതായിരുന്നില്ല. സിനിമയിലും സീരിയിലും വിളിക്കാന്‍ എളുപ്പത്തിന് വേണ്ടിയാണ് താരം പേര് മേഘ്‌ന എന്ന് ആക്കിയത്. ശരിക്കും മേഘ്‌നയുടെ പേര് മേരി ഡെസ്‌ഡെമന്‍ സ്റ്റെല്ല എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. പള്ളിയില്‍ വിളിക്കുന്നതിനായി മേഘ്‌നയുടെ അച്ഛന്‍ തന്നെയാണ് ഈ പേര് ഇട്ടത്.

വിശ്വവിഖ്യാത എഴുത്തുകാരന്‍ ഷേക്സ്പിയര്‍ സൃഷ്ടിച്ച കാവ്യമായ ഒഥല്ലോയിലെ നായിക കഥാപാത്രത്തിന്റെ പേരാണ് ഡെസ്ഡിമോണ. ഇത് പരിഷ്‌കരിച്ചാണ് മേഘ്‌നയ്ക്ക് അച്ഛന്‍ മേരി ഡെസ്‌ഡെമന്‍ സ്റ്റെല്ല എന്ന് പേര് നല്‍കിയത്. ഒരു അഭിമുഖത്തിലാണ് മേഘ്‌ന തന്റെ പേരിന്റെ പിന്നിലെ കഥ വെളിപ്പെടുത്തുന്നത്. മേഘ്‌ന വിന്‍സെന്റിന്റെ പേരിലെ വിശേഷം കുറച്ചു കൂടുതലുണ്ട്. മേരി ഡെസ്‌ഡെമന്‍ സ്റ്റെല്ല എന്ന പേരില്‍ താരത്തിന്റെ മാത്രം വിശേഷമല്ല ഉള്ളത്. അതില്‍ മേഘ്‌നയുടെ രണ്ട് മുത്തശ്ശിമാരുടെ പേരുമുണ്ട്. മേഘ്‌നയുടെ അമ്മയുടെ അമ്മയുടെ പേരാണ് മേരി. അച്ഛന്റെ അമ്മയുടെ പേര് സ്റ്റെല്ല എന്നും. ആ രണ്ടുപേരുകളും ഇരുവശത്തുമായി വച്ച ശേഷമാണ് മേഘ്നയ്ക്ക് ഈ പേര് നല്‍കിയത്. എന്നാല്‍, സീരിയലില്‍ വന്നതും മേഘ്‌ന കുറച്ചുകൂടി ജനകീയമായ ഒരു പേരിലേക്ക് മാറുകയായിരുന്നു. മേഘ്‌ന തന്നെയാണ് സീരിയലിന് വേണ്ടി പേര് മാറ്റിയത്. സ്‌കൂളില്‍ എല്ലാം മേരി ഡെസ്‌ഡെമന്‍ സ്റ്റെല്ല എന്ന പേരാണ് നല്‍കിയിരുന്നത്.

സീരിയല്‍ ലോകത്തു സജീവമായിരുന്നെങ്കിലും, മേഘ്‌ന വിന്‍സെന്റ് ഇതിനിടെ ചില സിനിമകളിലും വേഷമിട്ടു. ആകെ അഞ്ചു സിനിമകളിലാണ് മേഘ്‌ന വിന്‍സെന്റ് അഭിനയിച്ചത്. 2002ലെ കൃഷ്ണപക്ഷ കിളികള്‍ എന്ന ചിത്രത്തോടെയാണ് തുടക്കം. അഭിനയിച്ച സിനിമകളുടെ കൂട്ടത്തില്‍ ഒരു ഷോര്‍ട്ട് ഫിലിമുമുണ്ട്. ഇതിനു പുറമേ, പ്രമുഖ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തു വന്നിട്ടുള്ള റിയാലിറ്റി ഷോകളില്‍ അതിഥിയായും മത്സരാര്‍ഥിയായും മേഘ്‌ന വിന്‍സെന്റ് പങ്കെടുത്തിട്ടുണ്ട്. മലയാളിത്തം തുളുമ്പുന്ന മുഖമാണ് മേഘ്‌ന വിന്‍സെന്റിന്റെ പ്ലസ് പോയിന്റ്. നടിയുടെ അമ്മയാണ് അവര്‍ക്കൊപ്പം കൂടുതലും അഭിമുഖങ്ങളില്‍ പങ്കെടുക്കാറുള്ളത്. അമ്മയുടെ ഒപ്പം വളര്‍ന്ന കുട്ടിയാണ് മേഘ്‌ന. പിതാവ് ചെല്ലാനം സ്വദേശിയാണ് എന്നും മേഘ്‌ന പറഞ്ഞിട്ടുണ്ട്. തമിഴില്‍ 'പൂമഗള്‍ വന്താള്‍' എന്ന പരമ്പരയില്‍ മേഘ്‌ന ശ്രദ്ധേയയായി.

മേഘ്‌ന വിന്‍സെന്റിന്റെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ചന്ദനമഴ എന്ന സീരിയലില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മേഘ്‌നയുടെ വിവാഹം. ഡോണ്‍ ടോമി എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. നടി ഡിപിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍ ടോമി. വിവാഹം കഴിഞ്ഞ് കുറച്ച് കാലത്തിനുള്ളില്‍ മേഘ്‌നയും ഡോണും വേര്‍പിരിഞ്ഞു. പല തവണ ഇതിന് കാരണമെന്തെന്ന് അഭിമുഖങ്ങളില്‍ ചോദ്യം വന്നെങ്കിലും കാരണം വ്യക്തമാക്കാന്‍ മേഘ്‌ന തയ്യാറായില്ല. എന്നാല്‍ ഈ അടുത്തിടയ്ക്ക് അതിന്റെ കാരണവും താരം വ്യക്തമാക്കിയിരുന്നു. വിവാഹ മോചനത്തിന് ശേഷം ഡിപ്രഷനിലേക്ക് ഒക്കെ പോയ താരം പിന്നീട് ഒരുപാട് സമയം എടുത്താണ് പഴയ രീതിയിലേക്ക് തിരികെ എത്തിയത്.

ഏറെക്കാലം അമ്മയ്ക്കൊപ്പം മേഘ്‌ന ചെന്നൈയില്‍ ആയിരുന്നു. സീ കേരളത്തില്‍ തുടങ്ങിയ മിസ്റ്റര്‍ ഹിറ്റ്‌ലര്‍ എന്ന് പരമ്പരയിലൂടെയാണ് ഏറെനാളുകള്‍ക്ക് ശേഷം മേഘ്‌ന മടങ്ങിവന്നത്. മലയാളത്തില്‍ നിന്നും ഏറെക്കാലം വിട്ടുനിന്ന മേഘ്‌ന ചെന്നൈയില്‍ തമിഴ് റിയാലിറ്റി ഷോയിലും വിന്നര്‍ ആയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും തന്റെ സ്ഥാനം അറിയിച്ച മേഘ്‌ന അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ്. യൂട്യൂബര്‍ ആയും തിളങ്ങുന്ന മേഘ്ന നിലവില്‍ ടോപ്പ് റേറ്റിങ്ങില്‍ നില്‍ക്കുന്ന രണ്ടുസീരിയലുകളുടെ ഭാഗമാണ്.

amritha vincent original name

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES