Latest News

ചെറിയ പ്രായത്തില്‍ തന്നെ അറിയാത്ത കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം വന്നപ്പോള്‍ തളര്‍ന്നുപോയി; അങ്ങനെ വീഴാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് കുടുംബം കൂടെ നിന്നു; എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥകളില്‍ യാത്രകള്‍ ചെയ്യാനും ധ്യാനിക്കാനും തുടങ്ങി;അമൃത സുരേഷിന്റെ വാക്കുകള്‍

Malayalilife
ചെറിയ പ്രായത്തില്‍ തന്നെ അറിയാത്ത കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം വന്നപ്പോള്‍ തളര്‍ന്നുപോയി; അങ്ങനെ വീഴാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് കുടുംബം കൂടെ നിന്നു; എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥകളില്‍ യാത്രകള്‍ ചെയ്യാനും ധ്യാനിക്കാനും തുടങ്ങി;അമൃത സുരേഷിന്റെ വാക്കുകള്‍

ജീവിതത്തില്‍ കടുത്ത മാനസിക പ്രതിസന്ധികളും തകര്‍ച്ചകളും നേരിട്ടപ്പോഴൊക്കെ തനിക്ക് താങ്ങും തണലുമായത് കുടുംബവും സംഗീതവുമാണെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത ഗായിക അമൃത സുരേഷ്. ചെറിയ പ്രായത്തില്‍ തന്നെ അറിവില്ലാത്ത പല കാര്യങ്ങളും ഏറ്റെടുക്കേണ്ടി വന്ന സാഹചര്യങ്ങളില്‍ തളര്‍ന്നുപോയിട്ടുണ്ടെന്നും, ആ സമയത്തൊക്കെ അച്ഛനും അമ്മയും സഹോദരി അഭിരാമിയും കൂടെയുണ്ടായി രുന്നതിനാലാണ് മുന്നോട്ടു പോകാനായതെന്നും അമൃത വ്യക്തമാക്കി. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

'നമ്മള്‍ എല്ലാവരും മനുഷ്യന്മാരാണ്. തകര്‍ന്നുപോകുന്ന ഒരുപാട് നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ നമുക്ക് അറിയാത്ത കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം വരുമ്പോള്‍ തളര്‍ന്നുപോയിട്ടുണ്ട്. അന്നെന്റെ സമാധാനം കാത്തുസൂക്ഷിച്ചത് ഉപ്പയും (അച്ഛന്‍) കുടുംബവുമാണ്, കൂടാതെ എന്റെ സംഗീതവും. വീണുപോകുമെന്ന് തോന്നുന്ന നിമിഷങ്ങളിലൊക്കെ വീഴാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് അച്ഛനും അമ്മയും അഭിരാമിയും എപ്പോഴും കൂടെയുണ്ടായിരുന്നു,' അമൃത ഓര്‍ത്തെടുത്തു.

ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ അതില്‍ നിന്ന് കരകയറാന്‍ യാത്രകളും ധ്യാനവുമാണ് സഹായിച്ചതെന്ന് താരം പറഞ്ഞു. 'ഇങ്ങനെ മുന്നോട്ടു പോയാല്‍ ശരിയാവില്ല എന്ന് ഒരു ഘട്ടത്തില്‍ ഞാന്‍ തന്നെ തിരിച്ചറിഞ്ഞു. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ വന്നപ്പോള്‍ ഞാന്‍ യാത്രകള്‍ ചെയ്യാനും ധ്യാനിക്കാനും തുടങ്ങി. കൂടുതലായും പാട്ടിനായി സമയം മാറ്റിവെച്ചു. മനസ്സിനെ എങ്ങനെയൊക്കെ ഡൈവേര്‍ട്ട് ചെയ്യാമോ അങ്ങനെയൊക്കെ ചെയ്തുനോക്കി. ഇപ്പോള്‍ ചുറ്റും എന്തു നടന്നാലും എനിക്കതൊരു പ്രശ്‌നമല്ല, അതില്‍ നിന്നൊക്കെ പുറത്തുവരാന്‍ എനിക്ക് കഴിയും,' അമൃത കൂട്ടിച്ചേര്‍ത്തു.

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അമൃത സുരേഷ് പിന്നീട് ബിഗ് ബോസ് ഷോയിലൂടെയും ശ്രദ്ധ നേടിയിരുന്നു. വ്യക്തിജീവിതത്തില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇരയായിട്ടുള്ള താരം നിലവില്‍ സ്റ്റേജ് ഷോകളും മ്യൂസിക് ആല്‍ബങ്ങളുമായി സംഗീതലോകത്ത് സജീവമായി മുന്നേറുകയാണ്.

Read more topics: # അമൃത സുരേഷ്
amrutha suresh talks in fm

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES