നടന്‍ ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി. സിനിമയുടെ പ്രമോഷന്‍ ഇന്നലെ കൊച്ചിയില്‍ നടന്നു. സിനിമയില്‍ അഭിനയിച്ചവരും അണിയറപ്രവര്‍ത്തകരും പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ എത്തിയിരുന്നു. സിനിമയുടെ നിര്‍മ്മാതാവായ ഷിജിതിന്റെയും ഭാര്യ കവിതയുടെയും 9ാം വിവാഹ വാര്‍ഷികാഘോഷം നടക്കുന്ന വേളയിലാണ് ഹരിശ്രീ അശോകന്റെയും ബിജു കുട്ടന്റെയും വാക്കുകള്‍ ഏവരേയും ചിരിപ്പിച്ചത്.
മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത നടനാണ് ഹരിശ്രീ അശോകന്‍. പഞ്ചാബിഹൗസിലെ രമണന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചു. അഭിനയത്തില്‍ നിന്നും മാറി സംവിധായകന്റെ തൊപ്പി അണിഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്നലെത്തുകയാണ് നടന്‍ ഹരിശ്രീ അശോകന്‍ ഇപ്പോള്‍. ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി. സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ നിര്‍മ്മാതാവായ ഷിജിതിന്റെയും ഭാര്യ കവിതയുടെയും 9ാം വിവാഹ വാര്‍ഷികം കേക്ക് മുറിച്ചു ആഘോഷിച്ചു. ദമ്പതികള്‍ക്ക് ആംശസകള്‍ നേര്‍ന്ന് ഹരിശ്രീ അശോകന്‍ സംസാരിച്ച ശേഷം കേക്ക് മുറിച്ച് സന്തോഷം പങ്ക്വെക്കുന്ന സമയത്തായിരുന്നു ഏവരെയും ഞെട്ടിച്ചു കൊണ്ട് ബിജുകുട്ടന്‍ ഹാപ്പി ബര്‍ത്തഡേ റ്റൂ യു എന്ന ഗാനം പാടിയത്.
തൊട്ടടുത്ത് നിന്ന ഹരിശ്രീ അശോകന്‍ ഹാപ്പി ബര്‍ത്തഡേ അല്ല വെഡ്ഡിങ് ആനിവേഴ്‌സറിയാണ് എന്ന് തിരുത്തിയതും ഏവരിലും ചിരി പടര്‍ത്തി. മലയാള സിനിമയിലെ ഗാനങ്ങള്‍ നമ്മുക്ക് മുന്നില്‍ പാടി ഏവരെയും ഞെട്ടിച്ച ഗ്രേഡി ലോങ്ങിന്റെ ഗാനാലാപനവും ചടങ്ങിനു ഭംഗി കൂട്ടി. ഗ്രേഡി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മനോജ്. കെ.ജയന്‍, സുരഭി സന്തോഷ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കോമഡി എന്റര്‍ടെയിനറായ ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം. ഷിജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. സിനിമക്ക് വേണ്ടി മീഡിയാ പ്രമോഷന്‍ ചെയ്യുന്നത് മഞ്ജു ആണ്.