മലയാളത്തിന്റെ വിഷാദനായകന്‍ വേണു നാഗവള്ളി ഓര്‍മയായിട്ട് ഇന്നലെ 15 വര്‍ഷം പൂര്‍ത്തിയാകുകയാരിന്നു.. വേണു നാഗവള്ളിയും പദ്മരാജനും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ചില നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് എഴുത്തുകാരനും പത്മരാജന്റെ മകനുമായ അനന്ത പദ്മനാഭന്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
' ആകാശവാണി ക്യാന്റീനിന്റെ ഇടനാഴിയില്‍ ഓരോ സിഗരറ്റ് പുകച്ച് നില്‍ക്കുമ്പോള്‍, പപ്പേട്ടന്‍ ചോദിച്ചു,,' വേണുവിന് അഭിനയിച്ചു കൂടെ? '. ആ നിമിഷം വരെ അങ്ങനെയൊന്ന് എന്റെ മനസ്സിലില്ല. സിനിമക്ക് തിരക്കഥ എഴുതണം സാധിക്കുമെങ്കില്‍ സംവിധാനം, അത്രയേയുള്ളു. പക്ഷേ പെട്ടെന്ന് മറുപടി പറഞ്ഞു, ' പപ്പേട്ടന്‍ പറയുമെങ്കില്‍ , പിന്നെന്താ! '
'എങ്കില്‍ ഉടന്‍ ജിന്‍സ് ഹോട്ടലിലേക്കു പോകു. അവിടെ ജോര്‍ജ്ജും , ബാലുവും ഉണ്ട്. അവര്‍ പുതിയ നായകനെ അന്വേഷിക്കുന്നു. ഞാന്‍ വിളിച്ചു പറയാം.'
പപ്പേട്ടന്‍ പറഞ്ഞതല്ലേ, അപ്പൊ തന്നെ എന്റെ യെസ്ഡി ബൈക്കെടുത്തു വിട്ടു ജിന്‍സിലേക്ക്. ഹോട്ടല്‍ മുറിയുടെ പുറത്ത് ഒരാള്‍ നില്‍ക്കുന്നു. കെ.ജി. ജോര്‍ജ് ! 'പപ്പന്‍ പറഞ്ഞ ആളല്ലേ? ' കുറച്ചു നേരം എന്നെ നോക്കി.
പിന്നെ മുറിയുടെ അകത്തേക്ക് നോക്കി ആരാഞ്ഞു, 'ഹൗ ഇസ് ഹി ബാലു ?'
മുറിയില്‍ കട്ടിലില്‍ ഒരാള്‍ ഷര്‍ട്ടിടാതെ കമിഴ്ന്നു കിടന്നിരുന്നു. കിടന്ന കിടപ്പില്‍ അയാള്‍ തിരിഞ്ഞ് എന്നെ നോക്കി. പിന്നെ ജോര്‍ജേട്ടനോട് പറഞ്ഞു, 'ഹിസ് കോംപ്ലക്ഷന്‍ ഇസ് ഓാകെ ജോര്‍ജി !'
ബാലു മഹേന്ദ്ര ആയിരുന്നു അത്.
ഉള്‍ക്കടലിലെ രാഹുലന്റെ പിറവി നിമിഷം??
' തൊട്ടടുത്ത് തന്നെ 'ശാലിനി എന്റെ കൂട്ടുകാരി'യിലെ പ്രഭയായി പപ്പേട്ടന്റെ തിരക്കഥയില്‍ മോഹന്‍ സാര്‍ കാസ്റ്റ് ചെയ്തു.
അതോടെ മലയാളത്തിന്റെ വിഷാദനായകനായി ഞാന്‍ മാറി. '
(ഒരു അനുസ്മരണത്തില്‍ പറഞ്ഞത്.)
'മോന് ആളെ പരിചയപ്പെടണോ.
'ദേവി'യെ ? ഞാന്‍ വിളിച്ചു പറയാം. പപ്പെട്ടനൊക്കെ നല്ല പോലെ അറിയും. നമ്മുടെ.... ലെ ....ന്റെ സിസ്റ്ററാ . We are still good friends. 'സൈമണി'നെയും പപ്പേട്ടനറിയാമായിരുന്നു. യുവവാണിയില്‍ പ്രോഗ്രാം ചെയ്യാന്‍ സൈമണ്‍ എന്റെ കൂടെ വരുമായിരുന്നു'
'സുഖമോ ദേവി'യിലെ 'ദേവി' യുടെയും ' സണ്ണിയുടെ'യും കാര്യമാണ് വേണുച്ചേട്ടന്‍ പറയുന്നത്. സൈമണിന്റെ ചേട്ടന്‍ 'അച്ചായനെ ' പോയി കണ്ടു.( സിനിമയില്‍ കെ.പി.എ.സി.സണ്ണി ചെയ്ത വേഷം) . കുറേ സംസാരിച്ചു. സൈമണ്‍ എന്ന സണ്ണി ട്യൂണ്‍ ചെയ്ത പാട്ടുകളുടെ hmv യുടെ ഗ്രാമഫോണ്‍ ഡിസ്‌ക്ക് കേള്‍പ്പിച്ചു. പഴയ സൗഹൃദസംഘത്തെ പറ്റി കഥകള്‍ പറഞ്ഞു. വേണുച്ചേട്ടന്‍ പറഞ്ഞ ഓര്‍മ്മകളിലെ ചില വിട്ടു പോയ കണ്ണികള്‍ പൂരിപ്പിച്ചു തന്നു.
'ദേവി' യെ കാണണം എന്നില്ല, ബുദ്ധിമുട്ടിക്കണ്ട എന്നു പറഞ്ഞു.
ആ യെസ്ഡി ബൈക്ക് വേണുച്ചേട്ടനൊപ്പം അവസാനം വരെയും ഉണ്ടായിരുന്നു.
പ്രിയപ്പെട്ടത് എന്തിനെയും കൈവിടാതെ അടക്കി നിര്‍ത്തിയ സ്നേഹവായ്പ്പ്.
തെളിനീര്‍ മനസ്സ്.
ഇന്ന് വേണുച്ചേട്ടന്‍ പോയിട്ട് ഒന്നര പതിറ്റാണ്ട്.??