Latest News

കുലസ്ത്രീ ആണ്...  ആ ഒരു പേര് തന്നോണ്ട് എനിക്ക് ഒരു വിഷമവുമില്ല; അത് കിട്ടാന്‍ ഇച്ചിരി പാടുള്ള ഏര്‍പ്പാടാണ്; ആനീയുടെ വീഡിയോകള്‍ക്ക് താഴെ കുലസ്ത്രീയെന്ന് കമന്റ് ഇടുന്നവരോട് നടി പങ്ക് വക്കുന്നത്

Malayalilife
topbanner
 കുലസ്ത്രീ ആണ്...  ആ ഒരു പേര് തന്നോണ്ട് എനിക്ക് ഒരു വിഷമവുമില്ല; അത് കിട്ടാന്‍ ഇച്ചിരി പാടുള്ള ഏര്‍പ്പാടാണ്; ആനീയുടെ വീഡിയോകള്‍ക്ക് താഴെ കുലസ്ത്രീയെന്ന് കമന്റ് ഇടുന്നവരോട് നടി പങ്ക് വക്കുന്നത്

ലയാളത്തിന്റെ പ്രിയ നടിയും സംവിധായകന്‍ ഷാജി കൈലാസിന്റെ ഭാര്യയുമാണ് ആനി. ആനീസ് കിച്ചന്‍ എന്ന പരിപാടിയുടെ അവതാരകയായ നടി മിനി സ്‌ക്രീ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ്. ആനീസ് കിച്ചണ്‍ ഷോയില്‍ പങ്കെടുക്കാനെത്തുന്നവരുമായയി  ആനി നടത്തുന്ന സംഭാഷണങ്ങള്‍ വൈറലാകാറുണ്ട്. ചില വീഡിയോകള്‍ വൈറലായതോടെ, ആനിക്ക് സോഷ്യല്‍ മീഡിയ 'കുലസ്ത്രീ' പട്ടം ചാര്‍ത്തി നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ, ഈ 'കുലസ്ത്രീ' പട്ടം തനിക്ക് ഒരു ഭാരമായിട്ടോ ശാപമായിട്ടോ തോന്നുന്നില്ലെന്ന് ആനി പറയുന്നു.

ആനി അവതരിപ്പിക്കുന്ന ചാനല്‍ പരിപാടിയില്‍ അടുത്തിടെ അനാര്‍ക്കലി മരക്കാറും അഖിലും അതിഥികളായി എത്തിയിരുന്നു. പുതിയ ചിത്രമായ മന്ദാകിനിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനാണ് ഇരുവരുമെത്തിയത്. ഇതിനിടെ ആനി പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അമ്മ ഓള്‍ഡ് ജനറേഷനാണെന്ന് മക്കള്‍ പറയാറുണ്ടെന്ന് ആനി പറയുന്നു. 'എന്റെ മക്കള്‍ ഉള്‍പ്പടെ എന്നോട് പറയുന്നത് എന്താണെന്നറിയാമോ അഖിലേ, അമ്മ ഓള്‍ഡ് ജനറേഷനാണ്. അമ്മ ഞങ്ങളുടെ ജനറേഷനടുത്തേക്ക് എത്തിയിട്ടില്ലെന്ന്. ഈ എത്തല്‍ എന്തുവാ. എനിക്കത് മനസിലാകുന്നില്ല,'- ആനി പറഞ്ഞു.

ഇതിനിടയില്‍ ചേച്ചി കുലസ്ത്രീയാണെന്ന് കമന്റ് കാണാറുണ്ടെന്ന് അഖില്‍ പറയുമ്പോഴാണ് നടി ഇതിന് മറുപടി നല്കുന്നത്.. 'അതെ അങ്ങനെ കേള്‍ക്കുന്നുണ്ട്. ഇനിയിപ്പോള്‍ ഞാന്‍ അനാര്‍ക്കലിയോട് എന്തെങ്കിലും ചോദിച്ചാല്‍ തന്നെ, ഇതൊക്കെ പറയാനും ചോദിക്കാനും ഇവളാര് കുലസ്ത്രീയോ എന്ന് ആളുകള്‍ പറയും. അനാര്‍ക്കലിയോട് എന്തെങ്കിലും ചോദിക്കണമെന്ന് കരുതിയാല്‍ തന്നെ ഞാന്‍ ആദ്യം ആലോചിക്കുന്നത് ദൈവമേ ചോദിക്കണോ എന്നാണ്. എന്തായാലും ഞാന്‍ ചോദിക്കും,'- എന്ന് ആനി മറുപടി നല്‍കി.

അപ്പോള്‍ ചേച്ചി കുല സ്ത്രീ അല്ലല്ലോ എന്ന് അഖില്‍ വീണ്ടും ചോദിക്കുന്നു. 'കുലസ്ത്രീ ആണ്. ആ ഒരു പേര് തന്നോണ്ട് എനിക്ക് ഒരു വിഷമവുമില്ല. അത് കിട്ടാന്‍ ഇച്ചിരി പാടുള്ള ഏര്‍പ്പാടാണ്,'- ആനി പറഞ്ഞു.

താന്‍ തുറന്ന് സംസാരിക്കുന്ന വ്യക്തിയാണെന്നും, അത് ചിലര്‍ക്ക് ഇഷ്ടപ്പെടില്ലായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'അഖില്‍ പറഞ്ഞ ഒരു കോമഡിക്ക് ഞാന്‍ ചിരിച്ചാല്‍ പോലും ഇവള്‍ എന്ത് കൊലച്ചിരിയാണ് എന്നാണ് നാട്ടുകാര്‍ പറയുക. മനുഷ്യന് മനസുതുറന്ന് ചിരിക്കാന്‍ പാടില്ലേ.<
സന്തോഷം വരുമ്പോള്‍ ചിരിച്ചാല്‍ എന്താണ്. ഓരോരുത്തരും ഓരോ രീതിയിലല്ലേ സന്തോഷം പ്രകടിപ്പിക്കുക. ഞാന്‍ ചിലപ്പോള്‍ തുറന്നുചിരിച്ചെന്നിരിക്കും. ഞാന്‍ തുറന്നുവര്‍ത്തമാനം പറയുന്ന വ്യക്തിയാണ്. അത് ചിലര്‍ക്ക് ഇഷ്ടപ്പെടില്ലായിരിക്കും. വര്‍ത്തമാനം പറയുന്നതുകൊണ്ട് തെറ്റൊന്നുമില്ല. ഒരു മനുഷ്യന്‍ ചിരിക്കുന്നത് കൊലച്ചിരിയായി എടുക്കുകയാണെങ്കില്‍, അങ്ങനെ എടുക്കുന്നവരുടെ മനസിന്റെ കുഴപ്പമല്ലേ, എന്റെ മനസിന്റെയല്ല. എന്നെയത് ബാധിക്കുന്നില്ല. ഇപ്പോഴത്തെ ജനറേഷനോട് ഞാന്‍ ചോദിക്കുന്നത് എനിക്കൊരു ക്ലാരിഫിക്കേഷന്‍ മാത്രമാണ്,'- ആനി വ്യക്തമാക്കി.

Read more topics: # ആനി.
annie shaji kailas about kulasthree

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES