അദ്ദേഹത്തിന് രൂപത്തെക്കുറിച്ചോ കണ്ണിന് താഴെവരുന്ന ചുളിവുകളെക്കുറിച്ചോ അല്ലെങ്കില്‍ കാണാന്‍ മോശമായിപ്പോയോ എന്നൊന്നും ഒരു വേവലാതിയുമില്ല; മോഹന്‍ലാലിന്റെ പരസ്യത്തെക്കുറിച്ച് അനൂപ് മേനോന്‍ കുറിച്ചത്; ഇത് ചെയ്യാന്‍ ചെറിയ ധൈര്യം പോരെന്ന് ഖുശ്ബുവും

Malayalilife
 അദ്ദേഹത്തിന് രൂപത്തെക്കുറിച്ചോ കണ്ണിന് താഴെവരുന്ന ചുളിവുകളെക്കുറിച്ചോ അല്ലെങ്കില്‍ കാണാന്‍ മോശമായിപ്പോയോ എന്നൊന്നും ഒരു വേവലാതിയുമില്ല; മോഹന്‍ലാലിന്റെ പരസ്യത്തെക്കുറിച്ച് അനൂപ് മേനോന്‍ കുറിച്ചത്; ഇത് ചെയ്യാന്‍ ചെറിയ ധൈര്യം പോരെന്ന് ഖുശ്ബുവും

മോഹന്‍ലാലിനെ മോഡലാക്കി പ്രകാശ് വര്‍മ സംവിധാനം ചെയ്ത പുറത്ത് വന്നതോടെ നിരവധി പേരാണ് നടന്റെ അഭിനയത്തെ പ്രശംസിച്ച് എത്തിയത്.തിരക്കഥാകൃത്തും നടനുമായ അനൂപ് മേനോന്‍ പരസ്യംകണ്ട ശേഷം കുറിച്ചതിങ്ങനെയാണ്

സ്ത്രീപുരുഷ ലിംഗഭേദങ്ങളെ ഒരേ മികവോടെ അനായാസേന ധൈര്യപൂര്‍വ്വം അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ എന്ന മികച്ച താരത്തിന് കഴിഞ്ഞു എന്ന് അനൂപ് മേനാന്‍ പറയുന്നു. ഒരിക്കല്‍ കൂടി മോഹന്‍ലാലിലെ നടന്‍ തന്നെ വിസ്മയിപ്പിച്ചു എന്നും മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭ മുന്നിലുണ്ടെങ്കില്‍ ചുറ്റുമുളള മറ്റാരും കണ്ണില്‍പ്പെടില്ല എന്നും അനൂപ് മേനോന്‍ പറയുന്നു

പ്രകാശ് വര്‍മയുടെ പരസ്യചിത്രം കണ്ടപ്പോള്‍ ലോര്‍ഡ്സില്‍ നിന്ന് ഹൈഡ് പാര്‍ക്ക് ഹോളോസിലേക്ക് പന്തടിച്ച് പറത്തിയതുപോലെയാണ് തോന്നിയത് എന്ന് പറഞ്ഞ അനൂപ് മേനോന്‍ ഇരുവരുമൊരുമിക്കുന്ന ഒരു സിനിമയ്ക്കായി കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് പൂര്‍ത്തിയാക്കിയത്. 

പരസ്യചിത്രം ദാ ഇപ്പോള്‍ കണ്ടതേയുളളൂ, വൈകിപ്പോയെന്നറിയാം. ഒരിക്കല്‍ക്കൂടി ലാലേട്ടനിലെ നടന്‍ എന്നെ വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് ലിംഗഭേദങ്ങളെയും ഒരേ മികവോടെയും അനായാസേനയും ധൈര്യത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ഡസനോളം മികച്ച അഭിനേതാക്കള്‍ ചുറ്റുമുണ്ടെങ്കില്‍ പോലും ഈ മനുഷ്യന്‍ നിങ്ങളുടെ കാഴ്ചയില്‍ പതിഞ്ഞാല്‍ പിന്നെ മറ്റാരെയും നോക്കാന്‍ തോന്നില്ല.

അദ്ദേഹത്തിന് സ്വന്തം രൂപത്തെക്കുറിച്ചോ കണ്ണിന് താഴെവരുന്ന ചുളിവുകളെക്കുറിച്ചോ അല്ലെങ്കില്‍ ഏതെങ്കിലും ആംഗിളില്‍ കാണാന്‍ മോശമായിപ്പോയോ  എന്നൊന്നും ഒരു വേവലാതിയുമില്ല, സ്വന്തം രൂപത്തെപ്പറ്റി ലവലേശം പോലും ആശങ്കകളില്ല. തന്റെ കല നല്‍കുന്ന രൂപത്തെപ്പറ്റി ലവലേശം പോലും ആശങ്കകളില്ല. തന്റെ കല നല്‍കുന്ന ആഹ്ലാദത്തില്‍ അദ്ദേഹം സ്വയം മുഴുകി അതൊരു സ്വാഭാവിക പ്രക്രിയയെന്നോണം അതിന്റെ ഒഴുക്കില്‍ ആസ്വദിച്ചൊഴുകുകയാണ്. ഈ പ്രക്രിയ എത്രമാത്രം കഠിനമാണെന്ന രീതിയില്‍ വലിയ പ്രസംഗങ്ങളില്ല, ഓരോ ദിവസവും തന്റെ കഴിവ് എങ്ങനെ മെച്ചപ്പെടുത്താമെന്നോ എത്രമാത്രം അര്‍പ്പണബോധമുളളവനാണെന്നതിനെക്കുറിച്ചോ മടുപ്പിക്കുന്ന ആലോചനകളില്ല. 

ഒരു നല്ല ടേക്കിന് ശേഷം സത്യസന്ധമായ ഒരു പുഞ്ചിരി കാഴ്ചവെച്ച് ചുറ്റുമുളള ലൈറ്റ് ബോയ്സിനോട് കുസൃതി പറഞ്ഞ് അടുത്ത ഷോട്ടിലേക്ക് കടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നെഗറ്റീവ് ചിന്തകളില്ല, ദുര്‍വികരങ്ങളില്ല, ചെളിവാരിയെറിയുന്ന പ്രവണതയില്ല, അമിത ആത്മവിശ്വാസമുളളപ്പോഴും വിവേകത്തോടെ എളിമയുളളവന്‍, താന്‍ എത്ര വലിയവനാണെന്ന് സ്വയം ഓര്‍മ്മപെടുത്തലില്ല. അദ്ദേഹം ഏറ്റവും മികച്ച നടനാകാന്‍ കാരണം ശുദ്ധമായ മനസ്സും സദ് ചിന്തകളുമാണ് നല്ലൊരു മനുഷ്യനുവേണ്ട ഗുണമെന്ന ഉദാത്തമായ തിരിച്ചറിവാണ്. 

ആളുകള്‍ ഓരോ നിമിഷവും മറ്റുളളവരെ താഴ്ത്തിക്കെട്ടാന്‍ മത്സരിക്കുന്ന ഇക്കാലത്ത് ഈ മനുഷ്യന്‍ സ്പോട്ട് ബോയിയെയും സൂപ്പര്‍സ്റ്റാറിനെയും ഒരേ ഊഷ്മളതയോടെ ആശ്ലേഷിച്ചുകൊണ്ട് ദയയുടെയും ഒത്തുചേരലിന്റെയും ഒരു ലോകം കെട്ടിപ്പടുക്കുകയാണ്. ഈ പരസ്യം കണ്ടപ്പോള്‍ ഒരു വലിയ സര്‍ഗ്ഗാത്മകത സൗഹൃദത്തിനു സാക്ഷ്യം വഹിച്ചപോലെയാണ് തോന്നിയത്. പ്രകാശേട്ടാ , ലോര്‍ഡ്സില്‍ നിന്ന് ഹൈഡ് പാര്‍ക്ക് ഹോളോസിലേക്ക് നിങ്ങള്‍ പന്തടിച്ചതിന് തുല്യമാണിത്. നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് മായാജാലം തീര്‍ക്കാന്‍ പോകുന്ന ഒരു മികച്ച സിനിമയ്ക്കായി കാത്തിരിക്കുന്നു 'അനൂപ് മേനോന്‍ കുറിച്ചു. 

ഈ വിഷയം ഏറ്റെടുക്കാന്‍ ചെറിയ ധൈര്യമൊന്നും പോരാ എന്നും നമ്മുടെ പവര്‍ ഹൗസായ മോഹന്‍ലാല്‍  എത്ര ധൈര്യത്തോടെയാണ് ഇത് ചെയ്തത് അദ്ദേഹത്തെ അഭിനന്ദിക്കാതെ തരമില്ല എന്നും ഖുശ്ബു കുറിച്ചു. എന്തൊരു മനോഹരമായ പരസ്യമാണിത്. ഇത് ചെയ്യാന്‍ ചെറിയ ധൈര്യമൊന്നും പോര. നമ്മുടെ പവര്‍ഹൗസ് ആയ ലാലേട്ടന്‍ ഇത് എത്ര ധൈര്യത്തോടെയാണ് ചെയ്തത്. ഓരോ പുരുഷനിലുമുളള സ്വാഭാവികമായ സ്ത്രൈണതയെ അംഗീകരിക്കുകയും അത് വളരെ മനോഹരമായി പുറത്തുകൊണ്ടുവരികയും ചെയ്തിരിക്കുകയാണ്. 

ജെന്‍ഡര്‍ എന്ന വിഷയത്തിന് ഏറെ സ്വീകാര്യതയും പ്രാധാന്യവും കൊടുത്തുകൊണ്ട് വളരെ സൂക്ഷമതയോടെയും കുരുതലോടെയുമാണ് ഈ പരസ്യചിത്രം ചെയ്തിരിക്കുന്നത്. ഏറെ ചിന്തനീയമായ ഈ ആശയം മുന്നോട്ട് വെച്ചതിന് പ്രകാശ് വര്‍മയ്ക്കും സംഘത്തിനും അഭിനന്ദനങ്ങള്‍.
മോഹന്‍ലാല്‍ സര്‍ നിങ്ങള്‍ തകര്‍ത്തു, നിങ്ങള്‍ക്ക് മാത്രമേ ഇത്തരമൊരു ആശയത്തോട് നീതി പുലര്‍ത്താന്‍ കഴിയൂ. നിങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ട്' ഖുശ്ബു കുറിച്ചു. 
            
            


 

anoop menon abut mohanalal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES