മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ആന്‍സണ്‍ പോള്‍. 2013ല്‍ പുറത്തിറങ്ങിയ കെക്യു എന്ന ചിത്രത്തിലൂടെയാണ് ആന്‍സണ്‍ അരങ്ങേറിയത്. പിന്നീട് സു സു സുധി വാത്മീകം, ഊഴം, ആട് 2, തുടങ്ങി നിരവധി സിനിമകളില്‍ ആന്‍സണ്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട് ആന്‍സണ്‍. ബാഡ് ബോയ്സ് ആണ് ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. ഉണ്ണി മുകുന്ദന്‍ നായകനാവുന്ന മാര്‍ക്കോ എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ ആന്‍സണ്‍ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോളിതാ ആന്‍സനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില് നിറയുന്നത്.ആന്‍സന്റെ ജീവിതത്തിലെ അധികമാര്‍ക്കും അറിയാത്തൊരു പോരാട്ടത്തെ കുറിച്ച് ആര്‍ ജെ ഷെറിന്‍ തോമസ് പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ബ്രെയിന്‍ ട്യൂമറിനോട് പൊരുതി, മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയ ആളാണ് ആന്‍സന്‍ എന്ന് ഷെറിന്‍ പറയുന്നു.
'എത്ര പേര്‍ക്കറിയാം ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച തലയില്‍ അന്‍പതിലധികം സ്റ്റിച് ഉള്ള ഒരു യുവ നടന്‍ മലയാളത്തില്‍ ഉണ്ടെന്ന്?
മരണത്തെ മുഖാമുഖം കണ്ടു തിരിച്ചു വന്ന ആ നടന്റെ പേരാണ് ആന്‍സണ്‍ പോള്‍. മിക്ക എഞ്ചിനീയര്‍ സ്റ്റുഡന്റ്സിനെയും പോലെ താല്പര്യം ഇല്ലാതെ എഞ്ചിനീയറിങ് പഠിക്കുക ആയിരുന്നു ആന്‍സന്‍ പോള്‍. സിനിമ ആയിരുന്നു ആഗ്രഹം എങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണമാണ് പഠിത്തം തുടര്‍ന്നത്. ആ സമയത്താണ് ട്യൂമര്‍ കണ്ടെത്തുന്നതും. തുടര്‍ന്ന് ഒരുപാട് ചികിത്സക്കും സര്‍ജറിക്കും ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു വന്ന ആന്‍സനോട് വീട്ടുകാര്‍ എന്താണോ തന്റെ സ്വപ്നം, അത് ഫോളോ ചെയ്യാന്‍ പറഞ്ഞു. ഇപ്പോ മലയാളത്തിലും തമിഴിലുമായി ഒട്ടനവധി വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്ത തിരക്കുള്ള നടനായി മാറിയിരിക്കുന്നു ആന്‍സണ്‍.' ഷെറിന്റെ വാക്കുകളിങ്ങനെ.
ഇനി ആന്‍സണെ നിങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും, നെറ്റിയുടെ സൈഡില്‍ ഉള്ള ഒരു പാട്. മരണത്തോടുള്ള പോരാട്ടത്തിന്റെ അടയാളം ആണ് അത്. ആന്‍സണ്‍ പോള്‍ മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന നടന്മാരില്‍ ഒരാള്‍ ആകും എന്ന് ഉറപ്പാണ്. കാരണം അയാളെ വിധിക്ക് തോല്‍പിക്കാന്‍ ആകില്ല. കണ്ണാടിയില്‍ അയാള്‍ ഒന്ന് സ്വയം നോക്കിയാല്‍ മതി ഇന്‍സ്പിരേഷന്‍ കിട്ടാന്‍,' കുറിപ്പില്‍ ആഷിക് പറയുന്നു.
നടി കീര്‍ത്തി സുരേഷിന്റെ കാമുകനായ ആന്റണി തന്റെ ബന്ധുവാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ആന്‍സന്‍ പങ്ക് വച്ചിരുന്നു.താന്‍ അഭിനയിച്ച ശിവാകാര്‍ത്തികേയന്‍ ചിത്രം റെമോയുടെ സമയത്ത് തന്നെ കീര്‍ത്തിയുടെ പ്രണയം എനിക്ക് അറിയാമായിരുന്നു. എന്റെ ബന്ധുവാണ് കീര്‍ത്തിയുടെ വരന്‍ ആന്റണി എന്നാണ് ആന്‍സണ്‍ പറഞ്ഞത്. തമിഴിലെ ആന്‍സന്റെ ആദ്യ ചിത്രമാണ് റെമോ.