അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് ആന്റണി വര്‍ഗീസ് .ദേവ് ഫക്കീര്‍ ആണ് താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.ഹനീഫ് അദേനിയുടെ തിരക്കഥയില്‍ സാക് ഹാരീസാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ദി ഗ്രേറ്റ്ഫാദര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഹനീഫ് അദേനി ഈ ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്കും കടക്കുകയാണ്. സുഹൃത്തായ ബാദുഷായും നിര്‍മാണത്തില്‍ പങ്കാളികളാണ്. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രമാണ് ഹനീഫ് അദേനി അവസാനമായി തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്. എബ്രഹാമിന്റെ സന്തതികള്‍ എന്ന മമ്മൂട്ടി ചിത്രത്തിന് തിരക്കഥ ഒരുക്കിയതും അദ്ദേഹമാണ്.
ദേവ് ഫക്കീറിനായി ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും നിര്‍വഹിക്കും. ആനപ്പറമ്പിലെ വേള്‍ഡ്ക്കപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇപ്പോള്‍ ആന്റണി വര്‍ഗീസ് ഉള്ളത്. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം, മേരി ജാന്‍, പേരിടാത്ത രണ്ട് ചിത്രങ്ങള്‍ എന്നിവയാണ് ആന്റണിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.