നടന്‍ ആന്റണി പെപ്പേ വിവാഹിതനാകുന്നു; വധു അങ്കമാലിക്കാരി

Malayalilife
topbanner
 നടന്‍ ആന്റണി പെപ്പേ വിവാഹിതനാകുന്നു; വധു അങ്കമാലിക്കാരി

റ്റ സിനിമ കൊണ്ടു തന്നെ ഫാന്‍സുണ്ടാവുക ആരാധകര്‍ ഏറ്റെടുക്കുക എന്നതൊക്കെ ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളാണ്. വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ അത് സംഭവിക്കാറുമുളളു.  ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ പെപ്പെയെ അവതരിപ്പിച്ചു കൊണ്ട് കടന്നു വന്ന ആന്റണിയുടെ പ്രകടനത്തിന് മലയാളക്കര മാത്രമല്ല, കേരളത്തിന് പുറത്തും നിറകയ്യടികളാണ് ലഭിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളത്തിന്റെ പെപ്പെയായി ആന്റണി മാറുകയായിരുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് പെപ്പെയുടെ സിനിമകള്‍ക്കായി ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ആന്റണി വര്‍ഗ്ഗീസിന്റെ ജീവിതത്തിലൊരു സന്തോഷ വാര്‍ത്ത ഉണ്ടായിരിക്കുകയാണ്. ആന്റണി വര്‍ഗ്ഗീസ് വിവാഹിതനാകാന്‍ പോവുകയാണ്. വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രണയവിവാഹമല്ലായിരുന്നുവെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈയ്യടുത്തായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹം നടന്നത്. ഇതിന് പിന്നാലെ പെപ്പെയുടെ ജീവിതത്തിലേക്കും ഒരാള്‍ കൂടി കടന്നു വരികയാണ്.

അങ്കമാലി സ്വദേശിയാണ് വധു. വിവാഹ നിശ്ചയത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. സഹോദരി അഞ്ജലിയുടെ വിവാഹം കഴിഞ്ഞ മാസമായിരുന്നു നടന്നത്. ജിപ്‌സണ്‍ ആണ് അഞ്ജലിയുടെ ഭര്‍ത്താവ്. ആന്റണിയുടെ വധുവും അങ്കമാലി സ്വദേശിയാണ്. ജൂണിലായിരിക്കും വിവാഹം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആന്റണിയുടേതായി നിരവധി സിനിമകള്‍ പുറത്തിറങ്ങാനായി കാത്തിരിക്കുകയാണ് ഇതിനിടെയാണ് താരത്തിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ട് എത്തുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാസ്റ്റര്‍പീസ് ചിത്രമായ അങ്കമാലി ഡയറീസിലൂടെയായിരുന്നു ആന്റണിയുടെ അരങ്ങേറ്റം. പിന്നീട് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ആന്റണിയുടെ പുതിയ ചിത്രമായ അജഗജാന്തരം റിലീസിന് തയ്യാറെടുക്കുകയാണ്.  അര്‍ജുന്‍ അശോകനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജല്ലിക്കട്ടാണ് ആന്റണി വര്‍ഗ്ഗീസിന്റെ ഒടുവിലിറങ്ങിയ ചിത്രം.ആന്റണിയുടേതായി നിരവധി സിനിമകളാണ് അണിയറിയിലൊരുങ്ങുന്നത്. അജഗജാന്തരത്തിന് പുറമെ ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങാനുള്ളത്.


 

antony varghese peppe getting married

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES