ധ്യാന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'ഒരു വടക്കന്‍ തേരോട്ടം'; ചിത്രത്തിലെ അനുരാഗിണി ആരാധികേ എന്ന ഗാനം പുറത്ത്

Malayalilife
ധ്യാന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'ഒരു വടക്കന്‍ തേരോട്ടം'; ചിത്രത്തിലെ അനുരാഗിണി ആരാധികേ എന്ന ഗാനം പുറത്ത്

ബിനുന്‍രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഒരു വടക്കന്‍ തേരോട്ടം ' എന്ന ചിത്രത്തിലെ അനുരാഗിണി ആരാധികേ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്ത്. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. പ്രണയത്തിന്റെ ആരാധകനായി ധ്യാന്‍ ശ്രീനിവാസിന്റെ ഗംഭീര ചുവട് മാറ്റമാണ് ഈ ഗാനത്തില്‍. കരിയറില്‍ ഇതുവരെ കാണാത്ത പ്രണയഭാവവുമായിട്ടാണ്ധ്യാന്‍ ഇത്തവണ എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

പ്രശസ്ത ഗായകന്‍ പി. ഉണ്ണികൃഷ്ണന്റെ മകന്‍ വസുദേവ് കൃഷ്ണയുടെ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റ ഗാനം കൂടിയാണിത്. വസുദേവിനൊപ്പം പ്രശസ്ത ഗായിക നിത്യ മാമ്മന്റെ പ്രണയം തുളുമ്പുന്ന ശബ്ദവും ഈ ഗാനത്തെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. ദൃശ്യഭംഗിഏറെയുള്ള മനോഹരമായ ഈ ഗാനത്തിലെ പ്രണയാതുരമായ വരികള്‍ കൊണ്ട് ആസ്വാദകരെ കൈലെടുത്ത് കൈതപ്രം ദാമോദരന്‍ നമ്പൂതിരി വീണ്ടും നമ്മളെ വിസ്മയിപ്പിക്കുന്നു. മലയാളികള്‍ ഏറ്റു പാടിയ നിരവധി ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ബേണിഇഗ്‌നേഷ്യസ് ടീമിലെ ബേണിയും അദ്ദേഹത്തിന്റെ മകന്‍ ടാന്‍സനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിലെ പുതിയ ഗാനവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ദര്‍ബാരി കാനഡ രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനം അച്ഛന്‍ മകന്‍ കൂട്ടുകെട്ടിന് സംഗീത സംവിധാന രംഗത്ത് തങ്ങളുടെ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ്. പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് 'ഇടനെഞ്ചിലെ മോഹം' എന്ന ഗാനത്തിനു ശേഷം സരിഗമ മ്യൂസിക് പുറത്തുവിടുന്ന ഈ ഗാനവും പാട്ടിനെ സ്‌നേഹിക്കുന്നവര്‍ ഏറ്റുപാടും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ധ്യാനിനൊപ്പം നായികയായി ദില്‍ന രാമകൃഷ്ണനും ശ്രദ്ധ നേടുന്നു. മനോഹരമായ നൃത്തച്ചുവടുകള്‍ ഒരുക്കിയിരിക്കുന്നത് ബിജു ധ്വനിതരംഗ് ആണ്.

ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ റിലീസിന് തയ്യാറെടുക്കുന്ന 'ഒരു വടക്കന്‍ തേരോട്ടത്തില്‍ 'മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളുടെ ഒരു നിര തന്നെയുണ്ട്. സനു അശോകന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ പവനും എഡിറ്റിംഗ്ജിതിന്‍ ഡികെയും ആണ്. രമേശ് സി പി യുടെ നേതൃത്വത്തില്‍ എറണാകുളത്തെ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോയില്‍ ആണ് ചിത്രത്തിന്റ കളര്‍ ഗ്രേഡിങ് പൂര്‍ത്തിയായത്. നാഷണല്‍ അവാര്‍ഡ് ജേതാവും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗവുമായ സിനോയ് ജോസഫിന്റെ നേതൃത്വത്തില്‍ മുംബൈയിലെ കനാന്‍ സ്റ്റുഡിയോയില്‍ ആണ് സൗണ്ട് മിക്‌സിങ് പൂര്‍ത്തിയാക്കി റിലീസിന് തയ്യാറാവുന്നത്.

കോ പ്രൊഡ്യൂസേഴ്‌സ് :സൂര്യ എസ് സുഭാഷ് ,ജോബിന്‍ വര്‍ഗീസ്. പി ആര്‍ ഓ: വാഴൂര്‍ ജോസ്, എ എസ് ദിനേശ്, ഐശ്വര്യ രാജ്. 'ഒരു വടക്കന്‍ തേരോട്ടം' ഡ്രീം ബിഗ് ഫിലിംസ് ഉടന്‍ പ്രദര്‍ശനത്തിനെത്തിക്കും.

anuragini aradhike song out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES