സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ ആളാണ് അപര്‍ണ തോമസ്. ഇന്‍ഫ്‌ലുവെന്‍സര്‍ കൂടിയായ അപര്‍ണ വര്‍ഷങ്ങള്‍ ആയി പ്രേക്ഷകര്‍ക്ക് പരിചിതയാണ് ജീവയുടെ പാര്‍ട്ണര്‍ എന്ന നിലയിലും അപര്‍ണക്ക് ആരാധകരുണ്ട്. തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് കയറുന്നത്തിന്റെ ഇടയില്‍ തനിക്ക് വേണ്ടി നടത്തിയ ഒരു യാത്രയുടെ വിശേഷങ്ങള്‍ ആണ് അപര്‍ണ പങ്കിടുന്നത് .
അവതാരകയും മോഡലും നടിയുമായ അപര്‍ണ എയര്‍ഹോസ്റ്റസ് ആയും അപര്‍ണ പ്രവര്‍ത്തിച്ചിരുന്നു. 'ജെയിംസ് ആന്‍ഡ് ആലീസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണയുടെ സിനിമാ അരങ്ങേറ്റം.
ബാലിയിലേക്ക് നടത്തിയ യാത്രയ്ക്കിടയില്‍ വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സെറിമണിയില്‍ പങ്കെടുത്ത അനുഭവം പങ്കിടുകയാണ് അപര്‍ണ ഇപ്പോള്‍. പലപ്പോഴും ഞാന്‍ സന്തോഷവതിയും, ജീവിതം ആസ്വദിക്കുന്നവളും, എപ്പോഴും പുഞ്ചിരിക്കുന്നവളുമായി കാണപ്പെടാറുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ആ സന്തോഷത്തിന് പിന്നില്‍, വേദനയും, ഹൃദയാഘാതങ്ങളും, ഒരിക്കലും സുഖപ്പെടാന്‍ ഇടയില്ലാത്ത ട്രോമകളും നിശബ്ദമായി വഹിച്ചുകൊണ്ടിരുന്ന ഒരു ഞാനുണ്ട്.
പക്ഷേ ഞാന്‍ തിരക്കിലായിരുന്നു, ഊര്‍ജ്ജസ്വലതയോടെ പ്രത്യക്ഷപ്പെട്ടു. പക്ഷേ ഉള്ളിന്റെ ഉള്ളില്‍ ഒന്ന് നിര്‍ത്തേണ്ടതുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതിനെ നേരിടാന്‍, അനുഭവിക്കാന്‍, അതിനെ പുറത്തുകളയാന്‍.നിങ്ങള്‍ കാണുന്നതിന് അപ്പുറമുള്ള എന്നെ മാറ്റിവച്ചിട്ടാണ് പലപ്പോഴും നിങ്ങളിലേക്ക് എത്തുന്നത് എന്ന് അറിയാം. എന്നിലെ എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഞാന്‍ ഈ പ്രോസസ് ചെയ്യുന്നു- അപര്‍ണ കുറിച്ചു.
അത് വെറുമൊരു ആചാരമായിരുന്നില്ല. വളരെക്കാലമായി ഞാന്‍ തേടിയതിനുള്ള ഉത്തരം. ഞാന്‍ പോലും അറിയാതെ കിട്ടിയ ഒരു ഉന്മേഷം- എന്നും അപര്‍ണ പറഞ്ഞു