വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടി അര്‍ച്ചന കവി. റിക്ക് വര്‍ഗീസ് എന്നാണ് ഭര്‍ത്താവിന്റെ പേര്. അര്‍ച്ചന കവിയുടെ രണ്ടാം വിവാഹമാണിത്. ഡേറ്റിംഗ് ആപ്പിലൂടെയാണ് അര്‍ച്ചന തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്.വിവാഹത്തിനു ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്രയാകുന്ന താരത്തിന്റെ വിവാഹ വിഡിയോയില്‍ അര്‍ച്ചന പറയുന്ന വാക്കുകളാണ് ചിരി നിറയ്ക്കുന്നത്.
'വീട് വിട്ട് പോവാ ഞാന്‍, കഴിഞ്ഞു എന്റെ....(വിവാഹം) കഴിഞ്ഞു! പത്തനംതിട്ടയില്‍ ഒരു പുതിയ വീടു കിട്ടിയിട്ടുണ്ട്' എന്ന അര്‍ച്ചന കവിയുടെ വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വിവാഹ വേഷത്തില്‍ പച്ച നിറത്തിലുള്ള പെട്ടിയും പിടിച്ച് വരുന്ന അര്‍ച്ചനയെ വിഡിയോയില്‍ കാണാനാകും.
വിവാഹച്ചടങ്ങില്‍ നിന്നുള്ള രസകരമായ പല നിമിഷങ്ങളും കോര്‍ത്തിണക്കിയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അര്‍ച്ചനയും ഭര്‍ത്താവും ഫോട്ടോക്ക് പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.
ഡേറ്റിങ് ആപ്പിലൂടെയാണ് റിക്കിനെ പരിചയപ്പെട്ടതെന്ന് അര്‍ച്ചന വ്യ്ക്തമാക്കിയിരുന്നു. തുടക്കത്തില്‍തന്നെ ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ചാണ് സംസാരിച്ചതെന്നും എന്തോ ഒരു ശക്തി തങ്ങളെ ഒരുമിപ്പിക്കുന്നത് പോലെയാണ് തോന്നിയതെന്നും അര്‍ച്ചന പറഞ്ഞിരുന്നു. റിക്ക് തന്നെ ട്രീറ്റ് ചെയ്തതുപോലെ മറ്റാരും തന്നെ പരിഗണിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ക്രിസിനെ വളര്‍ത്തിയത് നല്ല ആളുകളാണ്. എന്തുകൊണ്ടാണ് റിക്ക് ഇങ്ങനെ എന്ന് ചോദിക്കുമ്പോള്‍ അത് വേറെ ഒന്നും കൊണ്ടല്ല. വളരെ നല്ല മാതാപിതാക്കളാണ് അവനെ വളര്‍ത്തിയത്. റിക്കിന്റെ അമ്മയുമായി എനിക്ക് മദര്‍ ഫീല്‍ വരില്ല. ഒരു സുഹൃത്തിനെ പോലെയാണ്. അമ്മയ്ക്കും അങ്ങനെയാണ് ഇഷ്ടം. രണ്ട് ആണ്‍മക്കളാണ് അവര്‍ക്ക്. നിങ്ങള്‍ക്ക് ആണ്‍കുട്ടികളെ വളര്‍ത്തിയേ പരിചയമുള്ളൂ. പെണ്‍കുട്ടിയാണ് വീട്ടില്‍ വരുന്നത്, അപ്പോള്‍ നിങ്ങള്‍ വാരിത്തരേണ്ടി വരും. വഷളാക്കിയാണ് എന്നെ വളര്‍ത്തിയിരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ റിക്കിന്റെ അച്ഛന്‍ പറഞ്ഞത് എന്നാല്‍ ഞങ്ങള്‍ ചൂരല്‍ വടിയും റെഡിയാക്കി വെക്കാം എന്നാണ്.
വിവാഹത്തിന് ഞാനിടുന്ന ഉടുപ്പിലെല്ലാം അദ്ദേഹത്തിന് സെന്‍സുണ്ട്. അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റാണ്. ഞാന്‍ വളരെ സിംപിള്‍ ആയ ആളാണ്. എന്നാല്‍ അദ്ദേഹം നീ കുറേക്കൂടി ഡ്രസ് ചെയ്യൂ എന്നെല്ലാം അദ്ദേഹം പറയും. എന്റെ സഹോ??ദരന്റെ കുട്ടിയുടെ മാമോദീസ ചടങ്ങിന് കഴുത്ത് മുഴുവന്‍ മറയ്ക്കുന്ന ഡ!!്രസ് ആയിരുന്നു ഇട്ടത്. കഴുത്തിലേക്ക് ഇത്ര കയറ്റാതെ കുറച്ച് വെട്ടിയൊക്കെ ഡ്രസ് ഇട് എന്ന് റിക്കിന്റെ അമ്മ പറഞ്ഞു. നേരെ തിരിച്ച് പറയുമെന്നാണ് ഞാന്‍ കരുതിയത്.
തന്നെ നന്നായി മനസിലാക്കുകയും നന്നായി തന്നെ ഇതിന് മുമ്പ് മറ്റൊരാളും ഇങ്ങനെ ട്രീറ്റ് ചെയ്തിട്ടില്ലെന്നും അര്‍ച്ചന കവി പറയുന്നുണ്ട്. എന്‍?ഗേജ്‌മെന്റിന് മുമ്പ് ഡേറ്റ് ചെയ്യുന്ന കാലത്ത് പ്രോമിസ് റിം?ഗ് അണിയിച്ചു. പ്രോമിംസ് റിം?ഗ് അണിയിച്ച ശേഷം എന്നെ ഭാര്യയെന്നാണ് വിളിച്ചത്. തന്റെ വാക്കിന് വില നല്‍കുന്ന ആളാണ് റിക്ക് എന്നും അര്‍ച്ചന കവി പറഞ്ഞു.
ഒരു പ്രണയ ബന്ധം അവസാനിച്ച ശേഷമാണ് റിക്കിനെ താന്‍ പരിചയപ്പെടുന്നതെന്നും അര്‍ച്ചന കവി പറയുന്നുണ്ട്. ഡേറ്റിം?ഗ് ആപ്പില്‍ റിക്കിനെ പരിചയപ്പെടാനുണ്ടായ സാഹചര്യവും അര്‍ച്ചന പങ്കുവെച്ചു. കണ്ണൂര്‍ എന്റെ വീടിന്റെ പണി നടക്കുകയായിരുന്നു. കണ്ണൂര്‍ ഒന്നും ചെയ്യാനില്ല. ഒരു കാടിന്റെ ഇടയ്ക്കായിരുന്നു. കുടുംബക്കാരെയല്ലാതെ ആരെയും കാണാനില്ല. ഇടയ്ക്ക് ഞാന്‍ ഡേറ്റിംഗ് ആപ്പെടുത്ത് നോക്കും. ഡേറ്റിംഗിന് നോക്കുകയല്ലായിരുന്നു ഞാന്‍. വെറുതെ ഒരു ടൈം പാസിന് മിണ്ടാം എന്ന രീതിയിലായിരുന്നു. ഞങ്ങള്‍ കണക്ടായി. എങ്ങനെയായിരിക്കും ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം എന്നതിലായിരുന്നു ഞങ്ങള്‍ മിണ്ടാന്‍ തുടങ്ങിയത്. തുടക്കത്തിലേ വലിയ കാര്യങ്ങളാണ് ഞങ്ങള്‍ സംസാരിച്ചത്.
അത് കൗതുകമായെന്നും അര്‍ച്ചന കവി പറഞ്ഞു. ഒരാളെ ഡേറ്റ് ചെയ്യുമ്പോള്‍ ഞാനെന്റെ എല്ലാ മോശം സ്വഭാവങ്ങളും ആദ്യമേ പറയും. മെന്റല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍ അത് കുഴപ്പമില്ലെന്ന് പറയാന്‍ എളുപ്പമാണ്. റിക്കും തുടക്കത്തില്‍ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നു. പക്ഷെ റിക്കിന്റെ വാക്കും പ്രവൃത്തിയും മാച്ച് ചെയ്തു. അതാണ് റിക്കിനെ വ്യത്യസ്തനാക്കിയതെന്നും അര്‍ച്ചന കവി വ്യക്തമാക്കി.
പത്തനംതിട്ട സ്വദേശിയായ റിക്ക് വര്‍ഗീസ് ആണ് വരന്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അര്‍ച്ചന വിവാഹത്തെക്കുറിച്ചുള്ള ആദ്യ സൂചനനല്‍കിയത്. ''ഏറ്റവും മോശം തലമുറയില്‍ നിന്നും ഏറ്റവും ശരിയായ വ്യക്തിയെ ഞാന്‍ കണ്ടെത്തിയെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. എന്നാണ് താരം പങ്ക് വച്ചത്.
അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2016-ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ വിവാഹം കഴിച്ചെങ്കിലും 2021-ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. നീലത്താമരയുടെ റീമേക്കിലൂടെയാണ് അര്‍ച്ചന വെള്ളിത്തിരയിലെത്തിയത്. അടുത്തിടെ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ അവര്‍ വീണ്ടും അഭിനയരംഗത്തെത്തുകയായിരുന്നു.
നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി തിളങ്ങിയ താരമാണ് അര്‍ച്ചന കവി. നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അര്‍ച്ചന കവി ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.
പിന്നീട് മമ്മി ആന്റ് മീ, സോള്‍ട്ട് ആന്റ് പെപ്പര്‍, ഹണീ ബീ തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമായെങ്കിലും ഇടക്ക് സിനിമയില്‍ നിന്നും താരം ഇടവേളയെടുത്തിരുന്നു. പിന്നീട് ഈ വര്‍ഷം ടൊവിനോ തോമസ് നായകനായി എത്തിയ ഐഡന്റിറ്റി എന്ന ചിത്രത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും അര്‍ച്ചന കവിക്ക് സാധിച്ചിരുന്നു.