യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഹരിശ്രീ അശോകന്റെ മകന്‍ കൂടിയായ നടന്‍ അര്‍ജുന്‍ അശോകന്‍.സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ് അര്‍ജുന്‍ അശോകന്‍. തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും മകള്‍ക്കും ഭാര്യയ്ക്കുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ?ഇന്ത്യയിലെ മൈക്കിള്‍ ജാക്‌സണ്‍ എന്ന് വിശേഷിപ്പിക്കുന്ന തമിഴകത്തിന്റെ സ്വന്തം പ്രഭുദേവയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് അര്‍ജുന്‍. അര്‍ജുനൊപ്പം ഭാര്യ നിഖിതയും മകള്‍ അന്‍വിയും ചിത്രത്തിലുണ്ട്. ''ബ്ലെസ്ഡ്...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നിറചിരിയോടെയുള്ള ചിത്രം അര്‍ജുന്‍ പങ്കിട്ടിരിക്കുന്നത്. ഒപ്പം 'മൂണ്‍ വാക്ക്' എന്ന ചിത്രവും ടാഗ് ചെയ്തിട്ടുണ്ട്.
മനോജ് എന്‍.എസ് 'മൂണ്‍ വാക്ക്' 29 വര്‍ഷത്തിന് ശേഷം എ.ആര്‍ റഹ്മാനും പ്രഭുദേവയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ബിഹൈന്‍ഡ് വുഡ്സ് നിര്‍മ്മിക്കുന്ന 'മൂണ്‍വാക്ക്' ഒരു മുഴുനീള കോമഡി ഫാമിലി എന്റര്‍ടെയ്നറായാണ് ഒരുങ്ങുന്നത്. അജു വര്‍ഗീസിനൊപ്പം അര്‍ജുന്‍ അശോകനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. യോഗി ബാബു, നിഷ്മ ചെങ്കപ്പ, റെഡിന്‍ കിന്‍സ്ലി, മൊട്ട രാജേന്ദരന്‍, സുഷ്മിത നായക്, സതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.
സുമതി വളവ്' എന്ന തന്റെ ഹൊറര്‍ ചിത്രത്തിന്റെ വിജയത്തിനു ശേഷം അര്‍ജുന്‍ വേറിട്ട വേഷപ്പകര്‍ച്ചയോടെ എത്തിയ 'തലവര'യും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിറ്റിലിഗോ എന്ന രോഗാവസ്ഥയില്‍ ജീവിക്കുന്ന ജ്യോതിഷ് ആയി അസമാന്യ പ്രകടനം ആണ് അര്‍ജുന്‍ കാഴ്ച വച്ചത്.