പ്രശസ്ത സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മ്മാണരംഗ ത്തേക്കു പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന് തുടക്കം കുറിച്ചു.അരുണ്‍ ഗോപി എക്‌സിറ്റ് മെന്റ് മ്പിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം നവാഗതനായ നിഖില്‍ മോഹന്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു.
ജനുവരി പത്തൊമ്പത് തിങ്കളാഴ്ച്ചു കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങോടെയാണ് ഈ സംരംഭത്തിന് ആരംഭം കുറിച്ചത്. അണിയറ പ്രവര്‍ത്തകരുടേയും ചലച്ചിത്ര പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികളു ടേയും സാന്നിദ്ധ്യത്തില്‍ , പ്രശസ്ത നടന്‍ ഹരിശീ അശോകന്‍ സ്വിച്ചോണ്‍ കര്‍മ്മവും, ഹൈബി ഈഡന്‍ എം.പി, ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചടങ്ങുകള്‍. ആരംഭിച്ചത്.
മോഹനകൃഷ്ണന്‍ അനിതാ മോഹന്‍, ജസ്റ്റിന്‍ മാത്യു ആന്‍ഡ്രൂസ് തോമസ്, പി.എസ്. സുരാജ് ,റംസി എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.ഛായാഗ്രാഹകന്‍ ഷാജികുമാര്‍, ഡാര്‍വിന്‍ കുര്യാക്കോസ്, ഡോള്‍വിന്‍ കുര്യാക്കോസ്, ഷീലു എബ്രഹാം, എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി.. സംവിധായകന്‍ ഡി ജോ ജോസിനോടെപ്പം പ്രവര്‍ത്തിച്ച നിഖില്‍ മോഹന്‍ ദിലീപ് നായകനായ പ്രിന്‍സ് &ഫാമിലി എന്ന ചിത്രത്തിന്റെ കോ -റൈറ്റര്‍ കൂടിയായിരുന്നു.
നാലു ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥ ഫുള്‍ ഫണ്‍ ജോണറില്‍ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ .അര്‍ജുന്‍ അശോകന്‍ ബാലു വര്‍ഗീസ്, അല്‍ത്താഫ് സലിം, ശരത് സഭ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദുബായ്, പോണ്ടിച്ചേരി. കൊച്ചി കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുക.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.
വന്‍ വിജയം നേടിയ സുമേഷ് രമേഷ്, വലിയ പ്രതീക്ഷ നല്‍കുന്നതും, അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തുന്നതുമായ ചത്താ പച്ച എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം - ഇലക്ട്രോണിക്ക് കിളി.
ഛായാഗ്രഹണം - സനീഷ് സ്റ്റാന്‍ലി '
എഡിറ്റിംഗ് - സാഗര്‍ ദാസ്.
കലാസംവിധാനം- അജി കുറ്റിയാനി.
മേക്കപ്പ സ്വേതിന്‍ വി.
സ്റ്റില്‍സ് - രാംദാസ് മാത്തൂര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - പാര്‍ത്ഥന്‍.
പ്രൊഡക്ഷന്‍ മാനേജര്‍ - വിവേക് .
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - വിനോദ് വേണഗോപാല്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിഹാബ് വെണ്ണല .
വാഴൂര്‍ ജോസ്.