നടിയും അവതാരകയുമായ ആര്യയും ഡിജേയും കൊറിയോഗ്രാഫറുമായ സിബിനും വിവാഹിതരായിരിക്കെ, സംഗീത് ചടങ്ങിലെ ഹൃദയസ്പര്‍ശിയായ ഒരു നിമിഷമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആര്യയുടെ മകള്‍ ഖുശി അവതരിപ്പിച്ച നൃത്തപ്രകടനമാണ് ചടങ്ങിലെ പ്രധാന ആകര്‍ഷണമായത്.
തമിഴ് ചിത്രം *'ചിത്ത'*യിലെ 'ഉനക്ക് താന്‍' എന്ന ഗാനത്തിന് വേദിയില്‍ നൃത്തം ചെയ്യുന്ന ഖുശി, പ്രകടനത്തിനിടയില്‍ അപ്രതീക്ഷിതമായി സിബിനെ കെട്ടിപ്പിടിക്കുന്ന ദൃശ്യമാണ് വീഡിയോയിലെ ഹൈലൈറ്റ്. അമ്മ ആര്യയുടെ കണ്ണുകള്‍ നിറയുന്നതും അതേസമയം സാക്ഷിയാകുന്ന പ്രേക്ഷകരെ ആവേശഭരിതരാക്കുകയും ചെയ്തു.
ഈ വിഡിയോ നടി ശില്‍പ ബാലയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ''പറഞ്ഞുപോകാന്‍ കഴിയാത്ത പക്ഷേ സാക്ഷിയാകാന്‍ മാത്രം കഴിയുന്ന ചില മനോഹര നിമിഷങ്ങള്‍ ഉണ്ട്. അത്രയും ഹൃദയസ്പര്‍ശിയായ രാത്രിയായിരുന്നു അത്,'' എന്ന് കുറിപ്പിലൂടെയും അവര്‍ പങ്കുവച്ചു.
വിവാഹ ചടങ്ങില്‍ ഖുശിയായിരുന്നു മുഖ്യസാക്ഷി. അമ്മ ആര്യയെ കൈപ്പിടിച്ചുകൊണ്ട് വിവാഹവേദിയിലേക്ക് എത്തിച്ചത് മകളാണ്. സിബിന്‍ ആര്യയ്ക്ക് താലി ചാര്‍ത്തുന്ന വേളയിലും വേദിയില്‍ നിറചിരിയോടെ നിന്ന ഖുശി ചടങ്ങിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. ആര്യ-സിബിന്‍ വിവാഹത്തിലെ ഈ കുടുംബ നിമിഷങ്ങള്‍ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്.