Latest News

പേര് അന്വര്‍ത്ഥമാക്കും വിധം അദ്ദേഹമെന്ന സൂര്യന്‍ ഒരിക്കലും അസ്തമിക്കില്ല; വെറുമൊരു കലാകാരന്‍ മാത്രമായിരുന്നില്ല;ആയിരക്കണക്കിന് കലാകാരന്മാര്‍ക്ക് തിളങ്ങാനുള്ള വെളിച്ചം പകര്‍ന്ന വ്യക്തി; ; സൂര്യ കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് ആശ ശരത്; ഒരു നല്ല സുഹൃത്തും വഴികാട്ടിയുമെന്ന് കുറിച്ച് മകള്‍ ഉത്തരയും

Malayalilife
 പേര് അന്വര്‍ത്ഥമാക്കും വിധം അദ്ദേഹമെന്ന സൂര്യന്‍ ഒരിക്കലും അസ്തമിക്കില്ല; വെറുമൊരു കലാകാരന്‍ മാത്രമായിരുന്നില്ല;ആയിരക്കണക്കിന് കലാകാരന്മാര്‍ക്ക് തിളങ്ങാനുള്ള വെളിച്ചം പകര്‍ന്ന വ്യക്തി; ; സൂര്യ കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് ആശ ശരത്; ഒരു നല്ല സുഹൃത്തും വഴികാട്ടിയുമെന്ന് കുറിച്ച് മകള്‍ ഉത്തരയും

സാംസ്‌കാരിക നായകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി നടിയും നര്‍ത്തകിയുമായ ആശ ശരതും മകള്‍ ഉത്തര ശരതും. സൂര്യ കൃഷ്ണമൂര്‍ത്തിക്കൊപ്പമുളള ചിത്രം പങ്കിട്ടാണ് ഇരുവരും കുറിപ്പ് എഴുതിയത്.പ്രശസ്ത കലാകാരനും സാംസ്‌കാരിക രംഗത്തെ അതികായനുമായ സൂര്യ കൃഷ്ണമൂര്‍ത്തി സാറിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റ് ഔദ്യോഗിക നടപടികള്‍ക്കും ശേഷം തിരുവനന്തപുരത്തുനിന്ന് മടങ്ങിയെത്തിയതേയുള്ളൂ.

സൂര്യ എന്നാല്‍ സൂര്യന്‍ എന്നാണ് അര്‍ത്ഥം. ആ പേര് അന്വര്‍ത്ഥമാക്കും വിധം, അദ്ദേഹമെന്ന സൂര്യന്‍ ഒരിക്കലും അസ്തമിക്കില്ല. അദ്ദേഹം വെറുമൊരു കലാകാരന്‍ മാത്രമായിരുന്നില്ല;ആയിരക്കണക്കിന് കലാകാരന്മാര്‍ക്ക് തിളങ്ങാനുള്ള വെളിച്ചം പകര്‍ന്ന വ്യക്തികൂടിയായിരുന്നു.

സാര്‍, അങ്ങയുടെ മഹത്തായ പാരമ്പര്യം ഇന്നത്തെയും വരുംതലമുറകളിലെയും ഓരോ കലാകാരന്മാരിലൂടെയും നിലനില്‍ക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. അങ്ങ് വെളിച്ചമേകിയ ഓരോ വേദികളിലും സ്പര്‍ശിച്ച ഓരോ ജീവിതങ്ങളിലും അങ്ങയുടെ ചൈതന്യം എന്നും നിലനില്‍ക്കും. അങ്ങയുടെ സംഭാവനകള്‍ അനശ്വരമാണ്; അവ കാലങ്ങളോളം കലാലോകത്തിന് വഴികാട്ടിയായി നിലകൊള്ളും'', ആശ ശരത് കുറിച്ചു.

ഉത്തരയുടെ കുറിപ്പ് ഇങ്ങനെ

ആദ്യ നാളുകളില്‍, എന്റെ അമ്മയില്‍ നിന്ന് എപ്പോഴും വലിയ ബഹുമാനത്തോടും ആദരവോടും കൂടെ കേട്ടിരുന്ന ''സൂര്യ സര്‍'' എന്ന പേര് മാത്രമായിരുന്നു എനിക്ക് അദ്ദേഹം.

പക്ഷേ, അദ്ദേഹത്തെ കൂടുതല്‍ അറിയാനും ഒപ്പം സമയം ചെലവഴിക്കാനും തുടങ്ങിയതോടെ, ആ ഇതിഹാസ വ്യക്തിത്വം എനിക്ക് അതിനേക്കാളൊക്കെ പ്രിയപ്പെട്ട ഒന്നായി മാറി. അദ്ദേഹം എന്റെ ഒരു നല്ല സുഹൃത്തായി. ഞങ്ങളുടെ തലമുറയുടെ അതേ ഊഷ്മളതയും സന്തോഷവും വൈബുമുള്ള, എപ്പോഴും സ്‌നേഹത്തോടെയും പിന്തുണയോടെയും പ്രോത്സാഹിപ്പിച്ചിരുന്ന ഒരാള്‍.

കലയുടെ ലോകത്തേക്ക് ഞാന്‍ കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നപ്പോള്‍ വഴികാട്ടിയായും ഉപദേശകനായും കൈപിടിച്ചു നടത്തിയതും അദ്ദേഹമാണ്. എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും തന്ന ഓരോ ചെറിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ഞാന്‍ എന്നും കടപ്പെട്ടിരിക്കും.

ലോകത്തിന് താങ്കള്‍ ഒരു ഇതിഹാസമായിരുന്നു. എന്നാല്‍ എനിക്ക്... ഒരു നല്ല സുഹൃത്തും വഴികാട്ടിയും, എന്റെ ഹൃദയത്തോട് എപ്പോഴും ചേര്‍ത്തുപിടിക്കുന്ന ഒരാളുമായിരുന്നു.

സര്‍, ഞങ്ങള്‍ താങ്കളെ ഒരുപാട് ഓര്‍ക്കും... ഒരുപാട് സ്‌നേഹം. ??
പ്രിയപ്പെട്ട സൂര്യ സര്‍, ആദരാഞ്ജലികള്‍.

asha sarath and uthara about surya krishnamoorthy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES