Latest News

'ഉയരമുള്ള തെങ്ങ്, വളഞ്ഞ നാളുകളായി ആരും കയറിയിട്ടില്ലാത്ത തെങ്ങ്;  നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെ ആ സീന്‍ ചെയ്തു; മുറിവുകളുമായാണ് റീമ താഴെയിറങ്ങിയത്; തിയേറ്റര്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ രംഗത്തെക്കുറിച്ച് അഷറഫ് ഗുരുക്കള്‍ 

Malayalilife
 'ഉയരമുള്ള തെങ്ങ്, വളഞ്ഞ നാളുകളായി ആരും കയറിയിട്ടില്ലാത്ത തെങ്ങ്;  നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെ ആ സീന്‍ ചെയ്തു; മുറിവുകളുമായാണ് റീമ താഴെയിറങ്ങിയത്; തിയേറ്റര്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ രംഗത്തെക്കുറിച്ച് അഷറഫ് ഗുരുക്കള്‍ 

സജിന്‍ ബാബു സംവിധാനം ചെയ്ത 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സമൂഹത്തില്‍ നിന്ന് അകന്ന് ഒറ്റപ്പെട്ട ദ്വീപില്‍ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥ പറയുന്ന ചിത്രം, വിശ്വാസങ്ങളുടെ ലോകത്തില്‍ അകപ്പെട്ട മനുഷ്യരുടെ സങ്കീര്‍ണ്ണമായ ജീവിതത്തെയാണ് തുറന്നുകാട്ടുന്നത്. ചിത്രത്തിലെ റിമ കല്ലിങ്കലിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. 

 ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ അഷറഫ് ഗുരുക്കള്‍ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റിമ കല്ലിങ്കല്‍ വളരെ ഗംഭീരമായാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നും, അത് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. സിനിമയില്‍ റിമ ഒരു തെങ്ങില്‍ കയറുന്ന രംഗത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 'അത്രയധികം ഉയരമുള്ള, വളഞ്ഞ ഒരു തെങ്ങായിരുന്നു അത്. നാളുകളായി ആരും കയറാത്ത തെങ്ങായിരുന്നു അത്. റിമയോട് ഞാന്‍ ചോദിച്ചു, 'എങ്ങനെ ചെയ്യാന്‍ പറ്റും?' അപ്പോള്‍ റിമ പറഞ്ഞത്, 'മാഷ് ഓക്കേ പറഞ്ഞാല്‍ ഞാന്‍ ശ്രമിക്കാം' എന്നാണ്. തെങ്ങില്‍ കയറുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാന്‍ അവളോട് വിശദീകരിച്ചു. മുകളില്‍ എത്തുമ്പോള്‍ തെങ്ങ് ആടുന്നത് കാരണം ഓക്കാനം വരാന്‍ സാധ്യതയുണ്ടെന്നും, താഴേക്ക് നോക്കുമ്പോള്‍ തലകറങ്ങുമെന്നും ഞാന്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ റിമയെ ഒരു കാരണവശാലും താഴെ വീഴാന്‍ ഞാന്‍ സമ്മതിക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കി,' അഷറഫ് ഗുരുക്കള്‍ പറഞ്ഞു. 

തുടര്‍ന്ന്, തന്റെ ഒരു ഫൈറ്റര്‍ ആദ്യം തെങ്ങില്‍ കയറി ആ രംഗം കാണിച്ചു കൊടുത്തുവെന്നും, അപ്പോഴും റിമയുടെ മുഖത്ത് ഭയം പ്രകടമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷൂട്ട് തുടങ്ങി ഏകദേശം ഒന്നര മണിക്കൂറില്‍ അധികം ആ തെങ്ങില്‍ റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെയാണ് ആ സീന്‍ ചെയ്തു തീര്‍ത്തത്. താഴെ വന്നിറങ്ങിയ റിമയുടെ ശരീരം നിറയെ മുറിവുകളായിരുന്നുവെന്നും അഷറഫ് ഗുരുക്കള്‍ പറഞ്ഞു.
 

ashraf gurukkal about rima kallingal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES