അഭിനയത്തില്‍ നിന്ന് വിട്ട് നില്ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നടി അസിന്‍. വിശേഷങ്ങള്‍ക്കെല്ലാം തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മകള്‍ ആരിന്റെ ആദ്യ ഓണാഘോഷത്തിന്റെ ചിത്രമാണ് നടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ആരിന്റെ ആദ്യത്തെ ഓണംഎന്ന കുറിപ്പോടെ 2018ലെ ഒരു ചിത്രമാണ് അസിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.ചിത്രത്തില്‍ പട്ടുപാവാട ധരിച്ചാണ് അറിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളാസാരിയുടുത്ത് തനത് നാടന്‍ സ്‌റ്റൈലില്‍ ഭര്‍ത്താവ് രാഹുലുമൊത്തുള്ള ഒരു സെല്‍ഫി ചിത്രവും അസിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഓണം ദിവസമായ ഇന്നലെയാണ് നടി അസിന്‍ മകള്‍ ആരിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കുഞ്ഞു ആരിന്റെ ചിത്രങ്ങള്‍ അപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തു. മിക്കവാറും പേര്‍ ഫോട്ടോയ്ക്ക് താഴെ ഒരു ഒരു ചോദ്യവും ചോദിച്ചു. ഇതെന്താ നസ്രിയയുടെ കുട്ടിക്കാലചിത്രമോ?എന്ന്. നസ്രിയയുടെ കുട്ടിക്കാലത്തെ കുസൃതിക്കണ്ണുകളും ചിരിയുമെല്ലാം അതേ പടി കാണാം ആരിന്റെ മുഖത്തും.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകഎന്ന ചിത്രത്തിലൂടെയാണ് അസിന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തില്‍നിന്നും അസിന്‍ തെലുങ്കിലേക്ക് പോയി. തെലുങ്കില്‍ ആദ്യമായി അഭിനയിച്ച അമ്മ നന്ന ഓ തമിള അമ്മായി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.
