മരുമകള്‍ തരിണിക്കൊപ്പമെത്തി പൊങ്കാലയിട്ട് പാര്‍വ്വതി; രാധികയ്‌ക്കൊപ്പം നിന്ന് പൊങ്കാലയര്‍പ്പിച്ച് സുരേഷ് ഗോപി; ഇത്തവണത്തെ പൊങ്കാല തുടരും എന്ന ചിത്രത്തിനായെന്ന് പ്രതികരിച്ച് ചിപ്പി; പതിവ് പോലെ വീട്ടില്‍ പൊങ്കാലയിട്ട് ആനി; അമേരിക്കയില്‍ നിന്നും മകള്‍ക്കൊപ്പം എത്തി വിന്ദുജ മേനോനും; പൊങ്കാല വൈബില്‍ താരങ്ങളും

Malayalilife
മരുമകള്‍ തരിണിക്കൊപ്പമെത്തി പൊങ്കാലയിട്ട് പാര്‍വ്വതി; രാധികയ്‌ക്കൊപ്പം നിന്ന് പൊങ്കാലയര്‍പ്പിച്ച് സുരേഷ് ഗോപി; ഇത്തവണത്തെ പൊങ്കാല തുടരും എന്ന ചിത്രത്തിനായെന്ന് പ്രതികരിച്ച് ചിപ്പി; പതിവ് പോലെ വീട്ടില്‍ പൊങ്കാലയിട്ട് ആനി; അമേരിക്കയില്‍ നിന്നും മകള്‍ക്കൊപ്പം എത്തി വിന്ദുജ മേനോനും; പൊങ്കാല വൈബില്‍ താരങ്ങളും

റ്റുകാല്‍ പൊങ്കലയുടെ തിരക്കിലാണ് തലസ്ഥാന ന?ഗരി ഇന്ന്. സംസ്ഥാനത്തിന്റെ വിവിധ ഭാ?ഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി തലസ്ഥാനത്തേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും പൊങ്കാല ഇടാന്‍ നിരവധി താരങ്ങളും എത്തി. നടി പാര്‍വ്വതി, സുരേഷ് ഗോപിയുടെ ഭാര്യ രാധിക, ചിപ്പി, ആനി, വിന്ദുജാ മേനോന്‍ തുടങ്ങിയ നിരവധി താരങ്ങളാണ് പൊങ്കാലയര്‍പ്പിച്ചത്.

നടി പാര്‍വ്വതി കാളിദാസിന്റെ ഭാര്യ താരിണിക്കൊപ്പമെത്തിയാണ് പൊങ്കാലയര്‍പ്പിച്ചത്. 2024 ഡിസംബര്‍ എട്ടിനായിരുന്നു താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാമിന്റെയും നീലഗിരി മസിനഗുഡി സ്വദേശിയും മോഡലുമായ തരിണി കലിംഗരായരുടെയും വിവാഹം. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും.  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു കാളിദാസ്- തരിണി വിവാഹം.

പൊങ്കാല പുണ്യത്തില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും പങ്കാളിയായി. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് പൊങ്കാല അര്‍പ്പിച്ചത്. ഭാര്യ രാധിക സുരേഷ് പൊങ്കാല നിവേദിച്ചു.നടി ആനിയുംപതിവുപോലെ വീട്ടില്‍ തന്നെയാണ് പൊങ്കാല ഇടുന്നത്. മറ്റൊരു ഭര്‍ത്താവ് ഷാജി കൈലാസും ഒപ്പമുണ്ട്.

ഇതെല്ലാം അമ്മയുടെ അനുഗ്രമായി കാണുന്നു. ഇത്തവണ ചേട്ടനും ഒപ്പമുണ്ട്. അതും വലിയൊരു സന്തോഷത്തിനു കാരണമാണ്.ഒരു ഭീഷണിയുടെ പുറത്താണ് അദ്ദേഹത്തെ ഇത്തവണ വരുത്തിയത്. അവിടെ വര്‍ക്ക് നടക്കുന്നതുകൊണ്ട് എന്നോട് ഇട്ടോളാന്‍ പറഞ്ഞു.അതു പറ്റില്ല, അനുഗ്രഹം വേണമെങ്കില്‍ നേരിട്ടു തന്നെ വരണം, റെക്കമെന്റേഷനൊന്നും പറ്റില്ലെന്നു പറഞ്ഞു.അതിന്റെ കൂടെ കൊല്ലംതോറും എനിക്കൊരു അടുപ്പ് കൂടുന്നു എന്ന സന്തോഷം ഉള്ളിലുണ്ട്.

വിവാഹം കഴിഞ്ഞ സമയത്ത് അമ്മ അമ്പലത്തിന്റെ അടുത്തുള്ള വീട്ടില്‍ കൊണ്ടുപോയി അവിടെ പൊങ്കാല ഇടുമായിരുന്നു. അമ്മയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു അവിടെ പോയി ഇടുന്നത്. പിന്നീട് ആരോഗ്യം മോശമായതോടെ ഞാന്‍ തന്നെ പോകാന്‍ തുടങ്ങി. അമ്മയ്ക്ക് വരാന്‍ പറ്റാത്തതിന്റെ വിഷമം ഉണ്ടായിരുന്നു. അതു മനസ്സിലാക്കി പിന്നീട് ഞാന്‍ വീട്ടില്‍ തന്നെ ഇടാന്‍ തുടങ്ങി.''-ആനിയുടെ വാക്കുകള്‍.

വര്‍ഷങ്ങളായി അമ്മ പൊങ്കാല ഇടുന്നുണ്ടായിരുന്നു. പിന്നീട് അത് ചിത്ര(ആനി)യിലോട്ട് കൈമാറി. അതിങ്ങനെ സന്തോഷമായി പോകുന്നു. ഇപ്പോള്‍ ജോജുവിന്റെ ഒരു സിനിമയുടെ തിരക്കഥ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. എ.കെ. സാജനാണ് തിരക്കഥ എഴുതുന്നത്.''-ഷാജി കൈലാസിന്റെ വാക്കുകള്‍.

പതിവ് പോലെ നടി ചിപ്പിയും എത്തി  പൊങ്കാലയിടാന്‍. കഴിഞ്ഞ ദിവസം തന്നെ താരം കരമനയിലെ വീട്ടില്‍ എത്തിയിരുന്നു.എത്രാമത്തെ പൊങ്കാല ആണെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. ഇരുപത് വര്‍ഷം മേലെ ഉണ്ടാകും. ഒരുപാട് വര്‍ഷമായില്ലേ. എല്ലാവര്‍ഷവും തുടര്‍ച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടുംപോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ല. എന്നാലും ഓരോ തവണ വരുമ്പോഴും പുതുതായി വരുമ്പോലെ ആണ് തോന്നുന്നത്. ഇക്കൊല്ലം തിരക്ക് നല്ല കൂടുതലാണ്. ക്ഷേത്രത്തില്‍ പോയപ്പോഴൊക്കെ നല്ല തിരക്കുണ്ട്', എന്നാണ് ചിപ്പി പറഞ്ഞത്.

തുടരും ഉടന്‍ റിലീസ് ഉണ്ടാകും. അതിന്റെ പ്രാര്‍ത്ഥനയും ഒക്കെയായിട്ടാണ് ഇത്തവണ ഞാന്‍ വന്നിരിക്കുന്നത്. അതൊരു സ്‌പെഷ്യല്‍ പ്രാര്‍ത്ഥനയായിട്ടുണ്ട്', എന്നും ചിപ്പി പറഞ്ഞു. ട്രോളുകളെ കുറിച്ചുള്ള ചോദ്യത്തിന്, 'ട്രോളുകളൊക്കെ ഫോണില്‍ വന്ന് തുടങ്ങി. പൊങ്കാല ആയിട്ടായത് കൊണ്ട് കുഴപ്പമില്ല. ആറ്റുകാലമ്മയുടെ പേരുമായി ചേര്‍ത്തിട്ടാണല്ലോ. അതുകൊണ്ട് ഹാപ്പിയാണ്', എന്നായിരുന്നു താരത്തിന്റെ മറുപടി.  

നടി വിന്ദുജ മേനോനും പൊങ്കാല അര്‍പ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 
മകള്‍ നേഹയ്ക്ക് ഒപ്പമാണ് വിന്ദുജ പൊങ്കാലയിടാന്‍ എത്തിയത്. മകള്‍ നേഹയുടെ ആദ്യ പൊങ്കാലയാണ് ഇതെന്നും വിന്ദുജ കുറിപ്പില്‍ പറയുന്നു. അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തെങ്കിലും നൃത്തത്തില്‍ ഇപ്പോഴും സജീവമായ വിന്ദുജ മകള്‍ക്കൊപ്പം നൃത്തവേദികളിലും തിളങ്ങാറുണ്ട്.

 

attukal pongala wibes actress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES