ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച ഗോസ്റ്റ്പാരഡെയ്‌സ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെബ്രിസ്‌ബെന്‍ മൗണ്ട് ഗ്രാവറ്റില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത്. നടനും സംവിധായകനും ഗ്ലോബല്‍ മലയാളം സിനിമയുടേയും ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടേയും ചെയര്‍മാന്‍ ജോയ് കെ. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിലിപ്പ്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സുനില്‍ ഫിലിപ്പ്ഉദ്ഘാടനം ചെയ്തു.അസറ്റ് മൈഗ്രേഷന്‍ ആന്‍ഡ് എജ്യുക്കേഷന്‍ ഡയറക്ടര്‍ സുലാല്‍ മത്തായിടൈറ്റില്‍ ഓഡിയോ റിലീസ് ചെയ്തു.നടിയും നര്‍ത്തകിയുമായ ഡോ.ചൈതന്യ ഉണ്ണി, നടന്മാരായസി.പി.സാജു, ഷാമോന്‍, ജോബിഷ് എന്നിവര്‍ സംസാരിച്ചു. ഓസ്ട്രേലിയന്‍ മലയാള ചലച്ചിത്ര രംഗത്തെ നടീനടന്മാര്‍ പങ്കെടുത്തു.
കേരളത്തില്‍ എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലുംഓസ്ട്രേലിയയില്‍ക്യൂന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റ് ,സൗത്ത്, നോര്‍ത്ത്ബ്രിസ്‌ബെന്‍എന്നിവിടങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. മലയാള ചലച്ചിത്ര താരങ്ങളെയുംഓസ്‌ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയുംഓസ്ട്രേലിയന്‍ മലയാളി നടീനടന്മാരേയുംഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 'ഗോസ്റ്റ്പാരഡെയ്‌സിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത് ജോയ് കെ.മാത്യു ആണ്.സെപ്റ്റംബറില്‍വിവിധ തിയറ്ററുകളില്‍ചിത്രം റിലീസ് ചെയ്യും.ഗ്ലോബല്‍ മലയാളം സിനിമയുടെബാനറില്‍ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെസഹകരണത്തോടെയാണ്ഗോസ്റ്റ്പാരഡെയ്‌സ്പുറത്തിറക്കുന്നത്.
ജോയ് കെ.മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍, അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസോ, അലന എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു.ഇവരെ കൂടാതെ ഓസ്ട്രേലിയന്‍ മലയാള ചലച്ചിത്ര നടീനടന്മാരായ ഷാമോന്‍, സാജു, ജോബിഷ്, ജോബി, ഷാജി, മേരി, ഇന്ദു, ആഷ, ജയലക്ഷ്മി, മാര്‍ഷല്‍, സൂര്യാ, രമ്യാ, പൗലോസ്, ടെസ്സ, ശ്രീലക്ഷ്മി, ഷീജ, തോമസ്, ജോസ്, ഷിബു, റജി, ജിബി, സജനി, അലോഷി, തങ്കം, ജിന്‍സി, സതി എന്നിവരും വിവിധ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു.
രസകരവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് ഗോസ്റ്റ്പാരഡെയ്സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. :ദം കെ.അന്തോണി, സാലി മൊയ്ദീന്‍ (ഛായാഗ്രഹണം),എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം ), മൈക്കിള്‍ മാത്സണ്‍, ഷാജി കൂനംമാവ് (വസ്ത്രാലങ്കാരം), ഡോ.രേഖാ റാണി,സഞ്ജു സുകുമാരന്‍ (സംഗീതം),ഗീത് കാര്‍ത്തിക(കലാ സംവിധാനം), സലിം ബാവ(സംഘട്ടനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റ് ) ചന്ദ്രശേഖര്‍ (സൗണ്ട് ഡിസൈനര്‍), കെ.ജെ. മാത്യു കണിയാംപറമ്പില്‍ (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), ജിജോ ജോസ് (ഫൈനാന്‍സ് കണ്ട്രോളര്‍), ക്ലെയര്‍, ജോസ് വരാപ്പുഴ (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), രാധാകൃഷ്ണന്‍ ചേലേരി (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്), ഡേവിസ് വര്‍ഗീസ് (പ്രൊഡക്ഷന്‍ മാനേജര്‍)അസ്സോസിയേറ്റ് ഡയറക്ടര്‍ (ഉണ്ണികൃഷ്ണന്‍ ചിറ്റൂര്‍) ലൈറ്റ് യൂണിറ്റ് (മദര്‍ലാന്റ് കൊച്ചി,ആംഫി ഓസ്‌ട്രേലിയ),കാമറ ,ലെന്‍സ് ( മാര്‍ക്ക് 4 മീഡിയ കൊച്ചി,ആംഫി ഓസ്‌ട്രേലിയ)സ്റ്റുഡിയോ (ലിന്‍സ് കൊച്ചി, ആംഫി ഓസ്‌ട്രേലിയ)ജുബിന്‍ രാജ് (സൗണ്ട് മിക്‌സ് ),സി.ആര്‍.സജയ് (കളറിസ്റ്റ് )പാന്‍ഡോട്ട് ഡിസൈന്‍ (പോസ്റ്റര്‍ ഡിസൈനര്‍)എം.കെ.ഷെജിന്‍(പി.ആര്‍.ഒ.)എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.