മോഹന്‍ലാലിനെയും ആയുഷ്മാന്‍ ഖുറാനെയെയും വച്ച് താന്‍ ഒരു ബോളിവുഡ് സിനിമ പ്ലാന്‍ ചെയ്തിരുന്നെന്നും എന്നാല്‍ മോഹന്‍ലാലിനെ സെക്കന്ററി ആക്ടര്‍ എന്ന നിലയില്‍ പ്രൊഡക്ഷന്‍ ഹൗസ് പരിഗണിച്ചതോടെ താന്‍ ആ പ്രോജക്ട് തന്നെ വേണ്ടെന്ന് വച്ചുവെന്ന് നേരത്തെ ജൂഡ് ആന്തണി പറഞ്ഞത് വാര്‍ത്ത ആയിരുന്നു.
മോഹന്‍ലാലിനെ സെക്കന്ററി ഹീറോ എന്ന് വിളിച്ചത് ആയുഷ്മാന്‍ ഖുറാനെ ആണെന്നായിരുന്നു പലരും ധരിച്ചിരുന്നത്. ഇതില്‍ വ്യക്തത വരുത്തുകയാണ് ജൂഡ് ആന്തണി. ആയുഷ്മാനൊപ്പമുള്ള ചിത്രം പങ്കിട്ടു കൊണ്ടാണ് ജ്യൂസ് ഈ കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്തണി ഇപ്പോള്‍.
മോഹന്‍ലാലിനെക്കുറിച്ചുളള തന്റെ പരാമര്‍ശം ആ സിനിമയുടെ നിര്‍മാതാവിനെ ഉദ്ദേശിച്ചുളളതായിരുന്നുവെന്നും അതിന് ആയുഷ്മാനുമായി യാതൊരു ബന്ധവുമില്ലെന്നും ജൂഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ഇന്ന് ആയുഷ്മാനെ കണ്ടുമുട്ടിയതില്‍ വലിയ സന്തോഷം ഒരു കാര്യം വ്യക്തമാക്കട്ടെ, മോഹന്‍ലാല്‍ സാറിനെക്കുറിച്ചുള്ള എന്റെ പരാമര്‍ശം ആ സിനിമയുടെ നിര്‍മ്മാതാവിനെ ഉദ്ദേശിച്ചുള്ളതായിരുന്നു. അതിന് ആയുഷ്മാനുമായി യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ തമ്മില്‍ പരസ്പരം വലിയ ബഹുമാനമാണുള്ളത്. ഉടന്‍ തന്നെ ഞങ്ങള്‍ക്കൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു!
മോഹന്‍ലാല്‍ സാറിനായുള്ള ആ തിരക്കഥയില്‍ അദ്ദേഹത്തിന് വലിയ താല്‍പ്പര്യമുണ്ടായിരുന്നു, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ പദ്ധതി നടന്നില്ല. അത് നടക്കാതെ പോയതില്‍ അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. എങ്കിലും, ഇത്രയേറെ കഴിവുള്ള ഒരു നടനെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നെങ്കിലുമൊരിക്കല്‍ ഞങ്ങള്‍ക്കൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,' ജൂഡ് അന്തണി പറഞ്ഞു. ഈ പോസ്റ്റിന് മറുപടിയായി കമന്റില്‍ ആയുഷ്മാനും എത്തിയിരുന്നു.
'നിങ്ങളുടെ സിനിമയുടെ വലിയൊരു ആരാധകനാണ് ഞാന്‍. ഉടന്‍ തന്നെ അങ്ങയോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാല്‍ സാറിന്റെ പ്രവര്‍ത്തനങ്ങളോട് എനിക്ക് വലിയ ബഹുമാനമാണുള്ളത്. അദ്ദേഹം ഒരു ഇതിഹാസതാരമാണ്. എന്നെങ്കിലുമൊരിക്കല്‍ അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ മാത്രം യോഗ്യതയുള്ള ഒരാളായി മാറാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു,' എന്നാണ് ആയുഷ്മാന്‍ ഖുറാനെ കുറിച്ചിരിക്കുന്നത്.