മെഗാ ഹിറ്റുകളുടെ ഭാഗം; അഭിനയ സരസ്വതി എന്നും വിളിപ്പേരി; നടി  സരോജ ദേവി വിട പറയുമ്പോള്‍

Malayalilife
മെഗാ ഹിറ്റുകളുടെ ഭാഗം; അഭിനയ സരസ്വതി എന്നും വിളിപ്പേരി; നടി  സരോജ ദേവി വിട പറയുമ്പോള്‍

നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. തമിഴിന് പുറമെ തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേഷിപ്പിച്ച വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി. 

200 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള സരോജ ദേവി കന്നഡയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. 1955ല്‍ പുറത്തിറങ്ങിയ മഹാകവി കാളിദാസ ആയിരുന്നു ആദ്യ സിനിമ. 1958ല്‍ എംജിആറിനൊപ്പം അഭിനയിച്ച നാടോടി മന്നന്‍ എന്ന ചിത്രത്തിലൂടെയാണ് താരമാകുന്നത്. 

അക്കാലത്തെ ജനപ്രീയ ജോഡിയായിരുന്നു എംജിആറും സരോജ ദേവിയും. ഇരുവരും 26 സിനിമകളിലാണ് നായകനും നായികയുമായത്. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം പുനീത് രാജ് കുമാര്‍ നായകനായ ' സാര്‍വ ഭൗമ' ( 2019) ആണ്. രാജ്യം ആജീവനാന്ത നേട്ടങ്ങള്‍ക്കുളള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പദ്മശ്രീ, പത്മഭൂഷണ്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് ഇടവേളകളില്ലാതെ നിറഞ്ഞ സൂപ്പര്‍ നായികയായിരുന്നു സരോജാ ദേവി. എംജിആര്‍, രാജ്കുമാര്‍, ശിവാജി ഗണേശന്‍, നാഗേഷ് അടക്കമുള്ള തമിഴ് സിനിമയിലെ ഇതിഹാസങ്ങള്‍ക്കൊപ്പം സരോജ ദേവി നിറഞ്ഞ കാലം തെന്നിന്ത്യന്‍ സിനിമയുടെ തന്നെ സുവര്‍ണകാലങ്ങളില്‍ ഒന്നായിരുന്നു. എംജിആര്‍- സരോജ ദേവി പൊരുത്തം വെള്ളിത്തിരയില്‍ നീണ്ടത് 26 ചിത്രങ്ങളില്‍. എല്ലാം ഒന്നിനൊന്ന് മികച്ചവ. കൂട്ടത്തിലെ നാടോടി മന്നന്‍ സരോജാ ദേവിയുടെ തലകുറി തിരുത്തി.

തായ് സൊല്ലേ തട്ടാതെ, അരസെ കട്ടളൈ, പാസം, താലി ഭാഗ്യം, പെരിയ ഇടത്ത് പൊണ്ണ്, നാന്‍ ആണയിട്ടാല്‍, എങ്കെ വീട്ടു പിള്ളേ,ദൈവ തായ്.. അങ്ങനെ ഹിറ്റുകളുടെ നീണ്ട നിര. ശിവാജി ഗണേശനൊപ്പവും നാഗേഷിനൊപ്പവും ഹിറ്റുകള്‍ ആവര്‍ത്തിച്ചതോടെ തമിഴകം കന്നഡത്ത് പൈങ്കിളി എന്ന് സ്‌നേഹത്തോടെ അവരെ വിളിച്ചു. കന്നഡത്തില്‍ രാജ്കുമാറിനൊപ്പം മെഗാഹിറ്റുകളുടെ ഭാഗമായി നിറഞ്ഞപ്പോള്‍ കന്നഡ മക്കള്‍ അവരെ വാഴ്ത്തിയത് അഭിനയ സരസ്വതിയെന്ന്.

1955ല്‍ തന്റെ 17ആം വയസില്‍ കന്നഡ ചിത്രം മഹാകവി കാളിദാസയിലൂടെ അരങ്ങേറ്റം. കിത്തൂര്‍ ചിന്നമ, ഭക്ത കനകദാസ, നാഗകന്നികെ, കസ്തൂരി നിവാസ എന്നീ ചിത്രങ്ങളിലൂടെ കന്നഡ മക്കളുടെ മനം കവര്‍ന്നു. 1957ല്‍ തെലുങ്കിലേക്ക്. 58ല്‍ തമിഴിലേക്ക്. 70കളില്‍ മൂന്ന് ഭാഷകളിലായി തെന്നിന്ത്യ അടക്കിവാണ സൂപ്പര്‍നായിക. ഹിന്ദിയില്‍ നിന്നും സരോജാ ദേവിയെ തേടി അവസരങ്ങളുടെ പെരുമഴ. 2019ല്‍ പുനീത് രാജ് കുമാര്‍ നായകനായ 'സാര്‍വ ഭൗമ'യായിരുന്നു അവസാന ചിത്രം.

Read more topics: # സരോജ ദേവി
b saroja devi passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES