Latest News

സഹോദരിയുടെ മകന്റെ വിവാഹ ദിനത്തില്‍ നിറഞ്ഞ് ബേസിലും കുടുംബവും; വേദിയില്‍ പാട്ടിന് ചുവടുവയ്ക്കുന്ന മകള്‍ ഹോപ്പിന് കൈയ്യടിച്ച് നടനും ഭാര്യയും; വൈറലായി വീഡിയോകള്‍

Malayalilife
സഹോദരിയുടെ മകന്റെ വിവാഹ ദിനത്തില്‍ നിറഞ്ഞ് ബേസിലും കുടുംബവും; വേദിയില്‍ പാട്ടിന് ചുവടുവയ്ക്കുന്ന മകള്‍ ഹോപ്പിന് കൈയ്യടിച്ച് നടനും ഭാര്യയും; വൈറലായി വീഡിയോകള്‍

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള സംവിധായകനും നടനുമാണ് ബേസില്‍ ജോസഫ്. ഇപ്പോഴിതാ തന്റെ  കുടുംബത്തില്‍ നടന്ന വിവാഹത്തില്‍ നിറഞ്ഞ് നില്്ക്കുന്ന നടന്റെ വീഡിയോകളാണ് വൈറലാകുന്നത്. ഇതില്‍ മകളുടെ ഡാന്‍സ് ആസ്വദിക്കുന്ന ബേസിലിന്റെയും എലിസബത്തിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

ബേസിലിന്റെ സഹോദരിയുടെ മകന്റെ വിവാഹ ആഘോഷത്തിലാണ് നടന്‍ നിറയുന്നത്.ബേസിലിനെ പോലെ തന്നെ ഭാര്യ എലിസബത്തും മകള്‍ ഹോപ്പുമൊക്കെ ആരാധകര്‍ക്ക് ഇന്ന് സുപരിചിതരാണ്. മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ബേസില്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. 

വേദിയില്‍ നൃത്തം ചെയ്യുന്നത് ഹോപ്പാണെങ്കിലും അത് ഏറെ ആസ്വദിക്കുന്നതും ചിരിച്ച് താളം പിടിച്ച് പ്രോത്സാഹനം നല്‍കുന്നതും ബേസിലാണ്. മകളുടെ പെര്‍ഫോമന്‍സ് അഭിമാനത്തോടെ നോക്കിക്കാണുന്ന അച്ഛനെയാണ് ബേസിലിന്റെ ചിരിയില്‍ കാണുന്നത്. പെപ്പര്‍കാറ്റ് വെഡ്ഡിംഗിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ വച്ചാണ് ബേസിലും എലിസബത്തും കണ്ടുമുട്ടിയത്. 2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. 

പ്രാവിന്‍കൂട് ഷാപ്പ്, പൊന്മാന്‍, മരണമാസ് എന്നിവയാണ് ഈ വര്‍ഷം ഇതുവരെ തിയേറ്ററുകളിലെത്തിയ ബേസില്‍ ചിത്രങ്ങള്‍. പൊന്മാനിലെ ബേസിലിന്റെ തകര്‍പ്പന്‍ പ്രകടനം വലിയ രീതിയില്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു.

 

basil family wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES