യുവ ചലച്ചിത്ര പ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയനാണ് ബേസില്‍ ജോസഫ്. അഭിനയത്തിലും സംവിധാനത്തിലും ഒരു പോലെ പ്രതിഭ തെളിയിച്ച കലാകാരന്‍ പലപ്പോഴും സോഷ്യലിടത്തിലും താരമാണ്. ട്രോളുകളും തമാശകളുമായി താരം സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന്റെ പഴയ ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
അശ്വമേധം' എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ഒമ്പതാം ക്ലാസുകാരനായ ബേസിലിന്റെ വിഡിയോആണ് പുറത്ത് വന്നത്. ഈ വിഡിയോ കാര്യം ടൊവിനോ അറിഞ്ഞോ എന്നായിരുന്നു മിക്കയാളുകളുടെയും കമന്റ്. അതിന് മറുപടിയായാണ് ഇതിലൊന്നും തളരില്ലെന്ന് കാണിച്ച് കുട്ടിക്കാലത്തെ മറ്റൊരു ഫോട്ടോ ബേസില്‍ പങ്കുവച്ചത്. 'അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്സ്' എന്ന അടിക്കുറിപ്പോടെയാണ് കൈയില്‍ ഒരു ഗിറ്റാറും പിടിച്ച് നില്‍ക്കുന്ന കുട്ടിക്കാലത്തെ ഫോട്ടോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ പോസ്റ്റും നിമിഷങ്ങള്‍ക്കകം വൈറലായി. നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്. ടൊവിനോ തോമസിന്റെ ഔദ്യോഗിക പേജിലേക്ക് നിരവധി പേര്‍ ബേസിലിന്റെ ഈ പോസ്റ്റ് ടാഗ് ചെയ്യുകയും ചെയ്തു. ഒടുവില്‍, ആരാധകരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ടൊവിനോയും കമന്റ് ബോക്‌സിലെത്തി. 'സ്വയം കീഴടങ്ങിയാല്‍ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?' എന്നായിരുന്നു ടൊവിനോയുടെ രസകരമായ മറുപടി. ഇത് ആരാധകര്‍ക്കിടയില്‍ വീണ്ടും ചിരി പടര്‍ത്തി.
നടന്‍ സിജു സണ്ണിയും കമന്റുമായി എത്തി. 'അപ്പൊ ഒരു പാട്ട് കൂടി വരാന്‍ ഉണ്ടെന്ന് മനസ്സിലായി. കൊച്ചു ടീവീല്‍ ആണോ?' എന്നായിരുന്നു സിജുവിന്റെ ചോദ്യം. ഇതിനു താഴെയും രസകരമായ നിരവധി കമന്റുകളാണ് നിറയുന്നത്. 'ടോവിനോക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി. ബേസിലെ, നീ തീര്‍ന്നെടാ', 'ഇനി ബേസില്‍ കുറച്ചുനാള്‍ ബഹിരാകാശത്തു ആണ് താമസം', 'ലെ ടിനോവ: മുടിയില്‍ എണ്ണ വാരി തേച്ചാ പിടി കിട്ടില്ലെന്ന് കരുതിയോടാ ബേസിലേ', 'ഇതിന് പിന്നില്‍ ടിനോവയുടെ കറുത്ത കൈകള്‍ ആണോ എന്ന് ഒരു സംശയം' 'സകലകലാ വല്ലഭന്‍' എന്നിങ്ങനെയാണ് വിഡിയോക്ക് താഴെ എത്തുന്ന ചില കമന്റുകള്‍