Latest News

'മന്ത്രിമാര്‍ക്ക് ഇന്‍വെര്‍ട്ടറുണ്ട്, സാധാരണക്കാരുടെ പ്രയാസം അവര്‍ക്ക് മനസ്സിലാകില്ല'; കേരളം ഇരുട്ടില്‍' എന്നെഴുതിയ പോസ്റ്റര്‍ പങ്കുവെച്ച് വൈദ്യുതി നിയന്ത്രണത്തിനെതിരെ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി 

Malayalilife
 'മന്ത്രിമാര്‍ക്ക് ഇന്‍വെര്‍ട്ടറുണ്ട്, സാധാരണക്കാരുടെ പ്രയാസം അവര്‍ക്ക് മനസ്സിലാകില്ല'; കേരളം ഇരുട്ടില്‍' എന്നെഴുതിയ പോസ്റ്റര്‍ പങ്കുവെച്ച് വൈദ്യുതി നിയന്ത്രണത്തിനെതിരെ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി 

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണത്തിനെതിരെ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. വൈദ്യുതി തടസ്സം മൂലം സാധാരണക്കാര്‍ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. 'കേരളം ഇരുട്ടില്‍' എന്നെഴുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് അവര്‍ വൈദ്യുതി നിയന്ത്രണത്തിനെതിരായ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. 

മന്ത്രിമാര്‍ക്ക് വീടുകളില്‍ ജനറേറ്ററും ഇന്‍വെര്‍ട്ടറും സൗകര്യങ്ങളുള്ളതിനാല്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന കറന്റ് പോക്കിന്റെ പ്രയാസങ്ങള്‍ അവര്‍ക്ക് മനസ്സിലാകില്ലെന്ന് ഭാഗ്യലക്ഷ്മി തുറന്നടിച്ചു. വൈദ്യുതി നിയന്ത്രണം മൂലം ദുരിതത്തിലായ സാധാരണക്കാരുടെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയ നിരവധി റീലുകളും ഇതോടൊപ്പം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നടത്തിയ പ്രതികരണവും ഭാഗ്യലക്ഷ്മി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. നിരക്ക് വര്‍ധനയെ രൂക്ഷമായി വിമര്‍ശിച്ചുള്ള സതീശന്റെ പഴയ പ്രതികരണം ഉള്‍പ്പെടുത്തിയ ട്രോള്‍ റീലാണ് അവര്‍ തന്റെ അക്കൗണ്ടിലൂടെ പങ്കിട്ടത്. 

സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം മുഴുവന്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വൈദ്യുതി ഉപഭോഗത്തിലുണ്ടായ കനത്ത വര്‍ധനയും ലഭ്യതയിലെ പ്രതിസന്ധിയും കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായതെന്നാണ് വകുപ്പിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ പ്രതിഷേധം ഏറ്റെടുത്ത് ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിരിക്കുന്നത്.

bhagyalakshmi reactson electricity issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES