മലയാളത്തിന്റെ പ്രിയനടി ഭാമ ഇനി അരുണിനു സ്വന്തം!ഗോള്‍ഡന്‍ നിറത്തിലെ സാരിയില്‍ മിനിമല്‍ ആഭരണങ്ങളണിഞ്ഞ് അതിസുന്ദരിയായി താരം !ആശംസകളുമായി ആരാധകര്‍! വീഡിയോ കാണാം !

Malayalilife
topbanner
 മലയാളത്തിന്റെ പ്രിയനടി ഭാമ ഇനി അരുണിനു സ്വന്തം!ഗോള്‍ഡന്‍ നിറത്തിലെ സാരിയില്‍ മിനിമല്‍ ആഭരണങ്ങളണിഞ്ഞ് അതിസുന്ദരിയായി താരം !ആശംസകളുമായി ആരാധകര്‍! വീഡിയോ കാണാം !


നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഭാമ ഇപ്പോള്‍ അന്യഭാഷാ ചിത്രത്തിലാണ് അധികവും അഭിനയിക്കുന്നത്. മലയാളത്തില്‍ അവസാനമായി ഭാമ അഭിനയിച്ചത് 2016ലാണ്. താരം മലയാളത്തിലേക്ക് ഇല്ലെ എന്ന ചോദ്യത്തിനൊപ്പമാണ് വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹവാര്‍ത്ത ഭാമ പുറത്തുവിട്ടത്. കഴിഞ്ഞ  ദിവസമാണ് താരത്തിന്റെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നത്. ഇന്ന് താരം വിവാഹിതയായിരിക്കയാണ്. ഭാമയുടെ നാടായ കോട്ടയത്തെ വിന്‍ഡ്സര്‍ കാസ്റ്റില്‍ എന്ന ഹോട്ടലിലാണ് വിവാഹം നടന്നത്. സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. മാധ്യമങ്ങള്‍ക്ക് വിവാഹത്തിന്  പ്രവേശനം ഇല്ലായിരുന്നു. സിനിമ രംഗത്തെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സുരേഷ് ഗോപി, വിനു മോഹനും ഭാര്യയും, നടി മിയ തുടങ്ങിയവര്‍ ചടങ്ങില്‍ എത്തിയിരുന്നു. കഥകളി മോഹിനയാട്ടം തുടങ്ങിയ രൂപങ്ങള്‍ ഹോട്ടലിനു പിന്നില്‍ അലങ്കരിച്ചിരുന്നു. ഗോള്‍ഡന്‍ നിറത്തിലെ സാരിയില്‍ മിനിമല്‍ ആഭരണങ്ങളണിഞ്ഞ് അതിസുന്ദരിയായിട്ടാണ് ഭാമ വിവാഹത്തിനെത്തിയത്.വിവാഹശേഷമുളള റിസെപ്ഷന്‍ കൊച്ചിയില്‍ വെച്ച് നടക്കും 

 


രാജേന്ദ്രകുറുപ്പിന്റെയും  ഷൈലജയുടെയും മകളാണ് ഭാമ. ബിസിനസുകാരനായ അരുണ്‍ ജഗദീഷ് ആണ് ഭാമയുടെ വരന്‍.  ഭാമയുടെ കുടുംബസു ഹൃത്തുക്കള്‍ കൂടിയാണ് അരുണിന്റെ കുടുംബം. ചെന്നിത്തലയാണ് അരുണിന്റെ നാടെങ്കിലും കാനഡയിലും ദുബായിലുമാണ് അരുണ്‍ താമസിക്കുന്നത്. പ്ലസ്ടു കഴിഞ്ഞ് ബിസിനസ്സ് പഠനത്തിനായി അരുണ്‍ കാനഡയിലേക്ക് പോയി. അച്ഛന്റെ ബിസിനസ്സ്  ദുബായ് യില്‍ ആയതിനാല്‍ പഠനശേഷം ദുബായിയിലേക്ക് പറന്നു. ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ ചെയ്യാനുളള ശ്രമത്തിലാണ് അരുണെന്നും താരം പറയുന്നു. ഇവരുടെ വിവാനിശ്ചയചടങ്ങുകള്‍ ഏറെ വൈറലായിരുന്നു. ഇപ്പോള്‍ ഭാമയുടെ വിവാഹത്തിന് മുന്നോടിയായുള്ള മൈലാഞ്ചിയിടലിന്റെ ചിത്രങ്ങള്‍ വൈറലാകുകയാണ്. ആടിയും പാടിയും ആഘോഷത്തോടെയാണ് ചടങ്ങുകള്‍ നടന്നത്. കറുപ്പ് വസ്ത്രമാണ് ഭാമ അണിഞ്ഞിരുന്നത്. തീര്‍ത്തും കേരളീയ തനിമ നിറഞ്ഞ വീടിനുള്ളില്‍ ഒരുക്കിയ മണ്ഡപത്തിലായിരുന്നു മൈലാഞ്ചിയിടല്‍. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭാമയുടെ നാടായ കോട്ടയത്ത് വച്ചണ് മെഹന്തി ചടങ്ങുകള്‍ നടന്നത്.


 

Read more topics: # bhama arun,# wedding
bhama arun wedding

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES