ഒരു സിംഗിള്‍ മദറാകുന്നത് വരെ ഇത്രത്തോളം ശക്തയാണെന്ന് അറിയില്ലായിരുന്നു; കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി; ഭാമയുടെ പോസ്റ്റ് വേര്‍പിരിയലിന്റെ വെളിപ്പെടുത്തലെന്ന് സോഷ്യല്‍മീഡിയ

Malayalilife
topbanner
 ഒരു സിംഗിള്‍ മദറാകുന്നത് വരെ ഇത്രത്തോളം ശക്തയാണെന്ന് അറിയില്ലായിരുന്നു; കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി; ഭാമയുടെ പോസ്റ്റ് വേര്‍പിരിയലിന്റെ വെളിപ്പെടുത്തലെന്ന് സോഷ്യല്‍മീഡിയ

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയില്‍ സജീവമായിരിക്കെ ഭാമ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയും തുടര്‍ന്ന് 2020 ജനുവരിയില്‍ വിവാഹിതയാകുകയും ചെയ്തിരുന്നു. ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്. എന്നാല്‍ ഭാമ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങളും എത്തിയിരുന്നു..

ഇപ്പോളിതാ താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള നടി ഭാമയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു. മകള്‍ക്കാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഭാമ എത്തിയിരിക്കുന്നത്. ഒരു 'സിംഗിള്‍ മദര്‍' ആയപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായി എന്നാണ് ഭാമ പറയുന്നത്. ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു.  കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി.  ഞാനും എന്റെ മകളും.'' മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാമ സമൂഹ മാധ്യമത്തില്‍ കുറിച്ചു. 

ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ ഭാമ അരുണ്‍ എന്ന പേരിനും നടി മാറ്റം വരുത്തിയിരുന്നു. ഇതോടെ താരത്തിന്റെ ആരാധകര്‍ അടക്കം വേര്‍പിരിഞ്ഞോ എന്ന സംശയങ്ങളുമായി എത്തിയിരുന്നു. 

Read more topics: # ഭാമ.
bhama confirms single mother

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES