ഇനി കലാകാരന്മാര്‍ക്ക് സഹായമില്ല; സ്ഥലം നല്കിയത് അച്ഛനില്ലാതായി പോയ രണ്ട് മക്കള്‍ക്ക്; വീട് പൂട്ടി പോയാല്‍ നിയമനടപടി; തന്നെ സോഷ്യല്‍മീഡിയയ്ക്ക് വലിച്ച് കീറാന്‍ രേണു ഇട്ട് കൊടുത്തു; കൊല്ലം സുധിയുടെ കുടുംബത്തിന് സ്ഥലം നല്കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലിന് പറയാനുള്ളത്

Malayalilife
ഇനി കലാകാരന്മാര്‍ക്ക് സഹായമില്ല; സ്ഥലം നല്കിയത് അച്ഛനില്ലാതായി പോയ രണ്ട് മക്കള്‍ക്ക്; വീട് പൂട്ടി പോയാല്‍ നിയമനടപടി; തന്നെ സോഷ്യല്‍മീഡിയയ്ക്ക് വലിച്ച് കീറാന്‍ രേണു ഇട്ട് കൊടുത്തു; കൊല്ലം സുധിയുടെ കുടുംബത്തിന് സ്ഥലം നല്കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലിന് പറയാനുള്ളത്

ഭര്‍ത്താവ് കൊല്ലം സുധിയുടെ മരണശേഷം സന്നദ്ധസംഘടന വെച്ചു നല്‍കിയ വീട് ചോരുന്നുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ആണ് രേണു സുധി രംഗത്തെത്തിയത്. വീടിന് ചോര്‍ച്ചയുണ്ടെന്നായിരുന്നു രേണുവിന്റെ ആരോപണം. ഇതിനെതിരെ വീടു വെച്ചു നല്‍കിയവര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. രേണു പറയുന്നത് കള്ളമാണെന്നും തങ്ങള്‍ ഇനിയും ഇത്തരം സഹായം ആര്‍ക്കും നല്കാനില്ലെന്നുമായിരുന്നു സംഘടന വ്യക്തമാക്കിയത്. ഇപ്പോളിതാ വിവാദങ്ങള്‍ ഉയരുന്നതിനിടെ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വീട് വെക്കാന്‍ സ്ഥലം കൊടുത്ത ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍.

ആ വീട് വെക്കാന്‍ ഒരുപാട് ആളുകള്‍ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്. വളരെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് അവരെല്ലാം അത് അവര്‍ക്ക് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിരവധി ആളുകളാണ് എന്നെ വിളിച്ച് സോറി പറയുന്നത്. നല്ല ഉദ്ദേശത്തോട് കൂടിയാണ് ഞാന്‍ അതൊക്കെ ചെയ്തിരുന്നതെന്നും ബിഷപ്പ് പറയുന്നു.

നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നും ചോദിച്ച് ഇന്ന് രാവിലെ അടക്കം ഒരു വോയിസ് മെസേജ് വന്നു. അര്‍ഹതപ്പെട്ടവര്‍ക്കല്ലേ സഹായം എത്തേണ്ടത് എന്നും അവര്‍ ചോദിക്കുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെയാണ് ഞാന്‍ കൊടുത്തത്. ആ രണ്ട് കുഞ്ഞുങ്ങള്‍ക്കാണ് വീട്. എന്റെ കുടുംബ വക്കീലും 24 ന്യൂസിന്റെ വക്കീലും വളരെ നന്നായി ആലോചിച്ചിട്ടാണ് ആധാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇളയകുഞ്ഞിന് പ്രായപൂര്‍ത്തിയാകുന്നത് വരെ വീട് വില്‍ക്കാന്‍ സാധിക്കില്ലെന്ന ഉപാധിയുമുണ്ട്.

രണ്ട് കുഞ്ഞുങ്ങള്‍ സന്തോഷത്തോടെ ആ വീട്ടില്‍ താമസിക്കുന്നത് കാണാനാണ് വീടിന് വേണ്ടി ഒരു രൂപയാണെങ്കില്‍ ഒരു രൂപ കൊടുത്തവര്‍ ആഗ്രഹിച്ചത്. പിന്നീട് ഞങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കേള്‍ക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് അടക്കം അവിടെ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നാണ്. അതോടൊപ്പം തന്നെയാണ് വീടുമായി ബന്ധപ്പെട്ട വാര്‍ത്തകളും അറിയുന്നത്. അത് എനിക്ക് വേദനയുണ്ടാക്കിയെന്നും ബിഷപ്പ് പറയുന്നു. 

ഒരു വര്‍ഷം മുമ്പാണ് ആ വീട് നിര്‍മ്മിച്ച് നല്‍കിയത്. സത്യാവസ്ഥ പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ വീടിനുള്ളിലേക്ക് എയര്‍ സര്‍ക്കുലേറ്റ് ചെയ്യാനായി ഒരു ഭാഗത്ത് വെന്റിലേഷന്‍ പോലെ ചെയ്തിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന സമയത്ത് ആ സ്ഥലത്തൂടെ ചാറ്റല്‍ അടിച്ച് നനയാന്‍ സാധ്യതയുണ്ട്. അതിന് ഗ്ലാസ് വെക്കണം. ഒരിടത്ത് ഗ്ലാസ് വെച്ചിട്ടുണ്ട്. അല്ലാതെയുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ഇപ്പോഴുണ്ട്.

എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ വീട് പണിത് നല്‍കിയവരെ അറിയിക്കാം. അത് നേരിട്ട് പറയുകയാണ് വേണ്ടത്, അല്ലാതെ പബ്ലിക് പ്ലാറ്റ് ഫോമിലൂടെയല്ല പറയേണ്ടത്. ഞാന്‍ ഒരിക്കലും ഫിറോസിനെ ഉയര്‍ത്താനോ രേണു സുധിയുടെ കുടുംബത്തെ ഇകഴ്ത്താനോ ആഗ്രഹിക്കുന്നില്ല. പക്ഷെ വീട് ചോരുന്നുവെന്ന് രേണു സുധി ഒരിക്കലും ഒരു യൂട്യൂബറോട് പറയരുത്. അത് അവര്‍ ചെയ്തുപോയ ഒരു തെറ്റായിട്ടാണ് എനിക്ക് ഫീല്‍ ചെയ്തത്. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. നേരെ മറിച്ച് അവര്‍ ആ ചോരുന്നതിന്റെ വീഡിയോ എടുത്ത് ഫിറോസിന് അയച്ചുകൊടുക്കണമായിരുന്നു. എന്നിട്ടും അവര്‍ അത് ചെയ്തില്ലെങ്കില്‍ പൊലീസില്‍ ഒരു പരാതി കൊടുത്തിരുന്നെങ്കില്‍ പൊലീസ് ഫിറോസിനെ വിളിച്ച് അതിനുള്ള പരിഹാരം കണ്ടെത്തിയേനെ. ഇതൊന്നും ചെയ്യാതെ സഹായം ചെയ്തവരെ വേദനിപ്പിക്കുന്ന രീതിയില്‍ ആ പെണ്‍കുട്ടി സംസാരിച്ചതില്‍ എനിക്ക് വേദനയുണ്ട്. 

വീടിന് എവിടെയെങ്കിലും ചോര്‍ച്ചയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അങ്ങനെ ഒരു സഹായം ചെയ്തതില്‍ എനിക്ക് ഒരു കുറ്റബോധവും തോന്നുന്നില്ല. എന്നാല്‍ ഞാന്‍ അവരെ വെച്ച് മാര്‍ക്കറ്റ് ചെയ്യുന്നു എന്ന വിമര്‍ശനത്തിന് രേണു സുധിയുടെ കുടുംബത്തില്‍ നിന്നും തക്കതായ ഉത്തരം അവര്‍ നല്‍കിയില്ല. എന്നെ സമൂഹം പിച്ചി ചീന്തിയ സമയത്ത് അവര്‍ മറുപടി നല്‍കിയില്ല. അവര്‍ക്ക് ഒരു സോഷ്യല്‍ മീഡയക്കാരനേയും പിണക്കാനാകില്ല എന്നതായിരുന്നു അതിന്റെ കാരണം. എന്നെ സംബന്ധിച്ച് സോഷ്യല്‍ മീഡയകൊണ്ട് ജീവിക്കുന്ന വ്യക്തിയല്ല. രേണു സുധിയുടെ കുടുംബത്തെ വെച്ച് ഞാന്‍ മാര്‍ക്കറ്റ് ചെയ്തു എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് പ്രതികരിക്കാമായിരുന്നു. അത് ചെയ്യാതെ അവര്‍ എന്നെ സമൂഹത്തിലേക്ക് വലിച്ചെറിയാന്‍ ഇട്ടുകൊടുത്തു. അതുകൊണ്ടാണ് ഇന്ന് എനിക്ക് ഇത് പറയേണ്ടി വന്നു. 

അതുകൊണ്ടാണ് ഇനി ഞാന്‍ സമൂഹം അറിയപ്പെടുന്നതായുള്ള ഒരു വ്യക്തിക്ക് എന്റെ കരം കൊണ്ട് ഒരു സഹായവും നല്‍കില്ലെന്ന് പറയുന്നത്. മറിച്ച് അര്‍ഹതപ്പെട്ട സാധാരണക്കാര്‍ക്ക് സഹായം നല്‍കും. അവരെ മാര്‍ക്കറ്റ് ചെയ്ത് ഞാന്‍ ജീവിക്കുന്നു എന്ന് പറയാന്‍ രേണു സുധിയെന്താണ് മമ്മൂട്ടിയോ മോഹന്‍ലാലോ ആണോ. അല്ലെങ്കില്‍ അവര്‍ ഏതെങ്കിലും തരത്തില്‍ കേരളം അറിയപ്പെടുന്ന ഒരു കലാകാരിയാണെന്ന് എനിക്ക് അനുഭവപ്പെടുന്നില്ല. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ വീടിന്റെ അടുത്ത് താമസിക്കാന്‍ ആളുകളുണ്ടാകും. എന്നാല്‍ ഒരിക്കല്‍ പോലും ഏതെങ്കിലും ഒരാള്‍ രേണു സുധിയുടെ അയല്‍വാസിയായി വരാന്‍ താല്‍പര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

താന്‍ വീട് വെക്കാന്‍ പോകുന്ന സ്ഥലത്തിന് അടുത്ത് തന്നെയാണ് അവര്‍ക്ക് സ്ഥലം കൊടുത്തത്. സെന്റിന് 4 ലക്ഷം രൂപ വിലമതിക്കുന്ന നല്ല 7 സെന്റ് സ്ഥലമാണ് സന്തോഷത്തോടെ ആ കുഞ്ഞുങ്ങള്‍ക്ക് കൊടുത്തത്. ഇപ്പോഴത്തെ വില വെച്ച് നോക്കിയാല്‍ വീടും സ്ഥലവും കൂടി 50 ലക്ഷത്തിന് മുകളില്‍ വിലമതിക്കും. ആധാരം രജിസ്റ്റര്‍ ചെയ്ത് കൊടുത്തിരിക്കുന്നത് കൊല്ലം സുധിയുടെ രണ്ട് മക്കള്‍ക്കാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. പൂര്‍ണ അവകാശം ആ കുഞ്ഞുങ്ങള്‍ക്കാണ്. ഇളയ കുട്ടി മൈനറാണ്. അവന്‍ മേജര്‍ ആകുന്നത് വരെ ആ സ്ഥലം വില്‍ക്കാനുളള അധികാരം ഇല്ല. 24 ചാനല്‍ ആണ് കുഞ്ഞുങ്ങളുടെ പഠനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് എന്നാണ് താന്‍ അറിഞ്ഞത്. അവരുടെ ഭാവി നല്ല തരത്തില്‍ വരണം എന്ന് കരുതിയാണ് താന്‍ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു.

രേണു സുധിക്കോ, രേണുവിന്റെ അച്ഛനോ അമ്മയ്ക്കോ ചേച്ചിക്കോ ചേച്ചിയുടെ ഭര്‍ത്താവിനോ ഒരു സെന്റ് സ്ഥലം പോലും കൊടുത്തിട്ടില്ല, കൊടുക്കുകയുമില്ല. ഒരിക്കലും അങ്ങനെ കൊടുക്കേണ്ട കാര്യമില്ല. അവര്‍ ആരോഗ്യമുളളവരും കഴിവുളളവരുമാണ്. ആ കുഞ്ഞുങ്ങളുടെ അനാഥത്വം മനസ്സിലാക്കിയാണ് സ്ഥലം കൊടുത്തത്. അവര്‍ ഇതുവരെ തന്നോട് ഒരു സഹായവും ചോദിച്ചിട്ടില്ല, കൊടുക്കാനും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇതിനിടെ വീട് പണിത് നല്കിയതില്‍ കുറ്റങ്ങള്‍ ആരോപിച്ച് രേണുവും കുടുംബവും രംഗത്തെത്തി. വീടിന്റെ തേപ്പ് ശരിയായ രീതിയിലല്ലെന്നും പൊട്ടി പൊളിഞ്ഞ് പോയെന്നമാണ് ആരോപണം.

bishop noblephilip about renu sudhi controversy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES