ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനാകാന്‍ പോകുന്നു. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നാടാഷ ദലാലാണ് വധു. വിവാഹത്തിനുള്ള തയാറെടുപ്പുകള്‍ രണ്ട് കുടുംബങ്ങളും തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.
ഇതിനു മുമ്പ് പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും ഇവര്‍ രണ്ടും ഒരുമിച്ച് എത്തിയിട്ടുണ്ട്.സഹസംവിധായകനായിട്ടാണ് വരുണ്‍ സിനിമയില്‍ എത്തിയത്. പിന്നീട് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ആലിയ, വരുണ്‍, സിദ്ധാര്‍ഥ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായിയെത്തിയ സ്റ്റുഡന്റ്സ് ഓഫ് ദി ഇയറിലൂടെ അഭിനയരംഗത്തെത്തുകയായിരുന്നു .
വരുണിന്റെയും നടാഷയുടേയും പ്രണയത്തെ കുറിച്ചുളള കഥകള്‍ കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡില്‍ പ്രചരിക്കുകയായിരുന്നു. ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ വരുണ്‍ അതിഥിയായി എത്തിയപ്പോഴാണ് നടാഷയുമായുളള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.