Latest News

സദസ്സിലിരുന്ന ലാലേട്ടന്റെ അടുത്തേക്ക്  ഗൗരവത്തോടെ എത്തി സെല്‍ഫിയെടുത്തും കൈകൊടുത്തും പിരിയുന്ന കുട്ടി ആരാധകന് കൈയടിയുമായി സോഷ്യല്‍മീഡിയ

Malayalilife
സദസ്സിലിരുന്ന ലാലേട്ടന്റെ അടുത്തേക്ക്  ഗൗരവത്തോടെ എത്തി സെല്‍ഫിയെടുത്തും കൈകൊടുത്തും പിരിയുന്ന കുട്ടി ആരാധകന് കൈയടിയുമായി സോഷ്യല്‍മീഡിയ

ലയാള സിനിമയിലെ സൂപ്പര്‍ താരമായ മോഹന്‍ലിനു ലോകമങ്ങോളം ഇങ്ങോളം ആരാധകരേറെയാണ്. അതിന് പ്രായഭേദമില്ല.എല്ലാവരും ആരാധകര്‍ തന്നെയാണ്. അത്തരത്തില്‍ ഒരു കുട്ടി ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. കൊച്ചിയില്‍ കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷത്തിനിടെയിലെ ലാലേട്ടന്റെ അടുത്തെത്തി സെല്‍ഫിയെടുത്ത് പോകുന്ന കുട്ടിയുടെ വീഡിയോ വ്യത്യസ്ഥത ഒന്നുമില്ലെങ്കിലും അവന്റെ മുഖത്തെ കുറുമ്പും ഗൗരവവും ആരാധകര്‍ക്കും ഏറെ ഇഷ്ടമാകുന്നു.

വേദിയിലിരിക്കുന്ന മോഹന്‍ലാലിന് അടുത്തേക്ക് നടന്നെത്തിയ കുട്ടി ആരാധകന്‍ ഒരു സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുസൃതിച്ചിരിയോടെ അവന്റെ ആഗ്രഹം നിറവേറ്റിയ ലാലേട്ടനോട് പോകാന്‍ നേരം കയ്യും കൊടുത്താണ് കുട്ടി ആരാധകന്‍ മടങ്ങിയത്. തന്റെ മുന്നിലിരിക്കുന്ന സൂപ്പര്‍താരത്തെയോ മറ്റ് താരങ്ങളയോ കൂസാതെ വളരെ സാധാരണമായി അവന്‍ സെല്‍ഫിയുമായി മടങ്ങുന്ന വീഡിയോ ആണ് വൈറലാകുന്നത്.

കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷ ചടങ്ങുകള്‍ നടന്നത്. മോഹന്‍ലാലിനൊപ്പം നിവിന്‍ പോളി, റോഷന്‍ ആന്‍ഡ്രൂസ്, പ്രിയാ ആനന്ദ്, ജീത്തു ജോസഫ്, കാളിദാസ് ജയറാം തുടങ്ങിയവരും പങ്കെടുത്തു. ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ ഓഡിയോ പ്രകാശന ചടങ്ങും ഒപ്പം നടന്നു.

boy-selfie-with-mohanlal--video-viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES