Latest News

പ്രിയയെ വാര്‍ത്ത് വച്ച പോലെ ഇസുകുട്ടന്‍; ശിശുദിനത്തില്‍ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് ചാക്കോച്ചന്‍ പറഞ്ഞത് !!

Malayalilife
 പ്രിയയെ വാര്‍ത്ത് വച്ച പോലെ ഇസുകുട്ടന്‍; ശിശുദിനത്തില്‍ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് ചാക്കോച്ചന്‍ പറഞ്ഞത് !!

ക്കഴിഞ്ഞ് ഏപ്രില്‍ 17നാണ് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആണ്‍കുഞ്ഞ് ജനിച്ചത്. താരദമ്പതികളുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഇസുകുട്ടന്റെ ജനനം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇസഹാക്കിനെ ചാക്കോച്ചനെ പോലെ തന്നെ സ്‌നേഹിക്കുകയാണ് മലയാളികള്‍. ഇപ്പോള്‍ ശിശുദിനത്തില്‍ ഇസകുട്ടന്റെയും തന്റെയും ഭാര്യ പ്രിയയുടെയും ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍

14വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചത് ആരാധകരെ മുഴുവന്‍ സന്തോഷിപ്പിച്ച വാര്‍ത്തായായിരുന്നു. തങ്ങളെ ഇത്രയും പേര്‍ സ്‌നേഹിക്കുന്നുവെന്ന് അറിഞ്ഞത് കുഞ്ഞുണ്ടായിക്കഴിഞ്ഞാണെന്ന് ചാക്കോച്ചന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ചാക്കോച്ചന്റെ ലോകം മുഴുവന്‍ ഇസഹാക്കാണ്. നേര്‍ച്ചയും ചികിത്സയും നടത്തി 14 വര്‍ഷത്തിനിപ്പുറം കിട്ടിയ കുഞ്ഞിനെ പരിചരിക്കുന്നതും കുളിപ്പിക്കുന്നതും ഉറക്കുന്നതുമെല്ലാം കുഞ്ചാക്കോ ബോബനും പ്രിയയും ചേര്‍ന്നാണ്. ഇടയ്ക്കിടെയ്ക്ക് ആരാധകര്‍ക്കും തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടി ചാക്കോച്ചന്‍ ഇസഹാക്കിന്റെ ചിത്രവും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു കിടിലന്‍ ചിത്രമാണ് കുഞ്ചാക്കോ പങ്കുവച്ചിരിക്കുന്നത്. മൂന്നു കുട്ടികളുടെ ചിത്രമാണ് ഇത്. ചാക്കോച്ചന്റെ ഭാര്യ പ്രിയയും കുഞ്ചാക്കോബോബനും ഇവരുടെ കടിഞ്ഞൂല്‍ കണ്‍മണി ഇസഹാക്കുമാണ് ചിത്രത്തിലുള്ളത്. ഒരു വയസിന് മുമ്പ് പകര്‍ത്തിയ ചിത്രങ്ങളാണ് ഇത് മൂന്നും.

ഹാപ്പി ചില്‍ഡ്രസ് ഡേ എന്നാണ് ചിത്രം പങ്കുവച്ച് താരം കുറിച്ചത്. എപ്പോഴും കുട്ടികളെ പോലെ ഇരിക്കാനും നടന്‍ ആശംസിക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. മൂന്നുപേരും ഒരേ പോലെ ഇരിക്കുന്നെന്നും അതല്ല പ്രിയയെ വാര്‍ത്തുവച്ചത് പോലെയാണ് ഇസഹാക്കെന്നും ആരാധകര്‍ പറയുന്നു. അമ്മ മോനെന്നും കമന്റുകള്‍ എത്തുന്നു. ഏഴുമാസമാണ് ഇപ്പോള്‍ ഇസഹാക്കിന് പ്രായം. കുഞ്ഞിന്റെ വളര്‍ച്ചയുടെ പടവുകളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിങ്ങളുടെ പ്രാര്‍ഥനകളുടെ ഫലമാണ് ഇസഹാക്കെന്നും നേരത്തെ താരം പറഞ്ഞിരുന്നു

 
 
 
 
 
 
 
 
 
 
 
 
 

....

chackocchan priya isukuttan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES