Latest News

പിറന്നാള്‍ ദിനത്തില്‍ ചിയാന്‍ 62 ന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്; വീര ധീര ശൂരന്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം

Malayalilife
 പിറന്നാള്‍ ദിനത്തില്‍ ചിയാന്‍ 62 ന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്; വീര ധീര ശൂരന്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം

കാത്തിരിപ്പിന് വിരാമമിട്ട്  ചിയാന്‍ 62 ന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി.  'വീര ധീര ശൂരന്‍' എന്നാണ് എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. വിക്രമിന്റെ  58ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പ്രമുഖ നിര്‍മ്മാതാക്കളായ എച്ച്. ആര്‍. പിക്ചേഴ്സിന്റെ പ്രഖ്യാപനം.

എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരും താരനിരയിലുണ്ട്. സുരാജിന്റെ തമിഴ് അരങ്ങേറ്റമാണ്. ദുഷാര വിജയനാണ് നായിക. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാറിന്റെ സംഗീത സംവിധാനവും ചിത്രത്തെ മികവുറ്റതാക്കുമെന്നുറപ്പാണ്. എഡിറ്റര്‍ പ്രസന്ന.ജി.കെയും കലാസംവിധാനം സി.എസ്. ബാലചന്ദറും നിര്‍വഹിക്കുന്നു. എച്ച്. ആര്‍ .പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബു ആണ് നിര്‍മ്മാണം. ഏപ്രില്‍ 21ന് മധുരയില്‍ ചിത്രീകരണം ആരംഭിക്കും.പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

chiyan 62 motion poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES