ഒടിയനടക്കം ക്രിസ്മസ് റിലീസിനെത്തിയത് പത്ത് ചിത്രങ്ങള്‍...! തീയേറ്റര്‍ ലഭ്യമല്ലാത്തതിനാല്‍ കേരളത്തില്‍ എത്താത്ത തമിഴ് ചിത്രങ്ങളും; മൂന്ന് ദിവസങ്ങളിലായി ധനുഷ് ചിത്രം മാരി 2 കേരളത്തില്‍ നിന്ന് നേടിയത്  1.83 കോടി

Malayalilife
 ഒടിയനടക്കം ക്രിസ്മസ് റിലീസിനെത്തിയത് പത്ത് ചിത്രങ്ങള്‍...! തീയേറ്റര്‍ ലഭ്യമല്ലാത്തതിനാല്‍ കേരളത്തില്‍ എത്താത്ത തമിഴ് ചിത്രങ്ങളും; മൂന്ന് ദിവസങ്ങളിലായി ധനുഷ് ചിത്രം മാരി 2 കേരളത്തില്‍ നിന്ന് നേടിയത്  1.83 കോടി

ഈ അടുത്ത കാലത്തായിട്ടാണ് ആഘോഷങ്ങളില്‍ ഇത്രയധികം ചിത്രങ്ങള്‍ കേരളത്തില്‍ ഒരുമിച്ച് റിലീസിനെത്തുന്നത്. ഒമ്പത് ചിത്രങ്ങളാണ് ഇത്തവണ ക്രിസ്മസ് റിലീസിനായി കേരളത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ പോലും തീയേറ്ററുകള്‍ ലഭിക്കാത്തതിനാല്‍ കേരളത്തില്‍ റിലീസിന് എത്താന്‍ സാധിക്കാത്ത് തമിഴ് ചിത്രങ്ങളുമുണ്ട്.

കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത് ഒമ്പത് ചിത്രങ്ങളും തകര്‍ത്ത് ഓടുകയാണ്. മലയാളത്തില്‍ നിന്ന് നാലും തമിഴില്‍ നിന്ന് മൂന്നും ഹിന്ദിയില്‍ നിന്നും കന്നഡത്തില്‍ നിന്നും ഓരോ ചിത്രങ്ങളുമാണ് തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. റിലീസ് ചിത്രങ്ങളുടെ എണ്ണക്കൂടുതല്‍ തമിഴ്നാട്ടില്‍ പ്രധാന റിലീസുകളുടെയൊക്കെ കളക്ഷനെ ബാധിച്ചിട്ടുണ്ട്. ധനുഷ് നായകനും ടൊവീനോ പ്രതിനായകനുമാവുന്ന മാരി 2ന്റെ സ്ഥിതിയും അതുതന്നെയാണ്. 
 
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലേത് ചേര്‍ത്ത് 1.83 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്യുന്നു. 



 


 

Read more topics: # christmas release,# films,# maari 2 collection
christmas release,films,maari 2 collection

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES