Latest News

'വാ...വാ...പക്കം വാ...' ട്രെന്‍ഡ് ഗാനത്തിന് ഡാന്‍സ് വീഡിയോയുമായി നടി അഞ്ജു പ്രഭാകര്‍; സൂപ്പര്‍ ആയിട്ടുണ്ടെന്ന് ആരാധകര്‍

Malayalilife
'വാ...വാ...പക്കം വാ...' ട്രെന്‍ഡ് ഗാനത്തിന് ഡാന്‍സ് വീഡിയോയുമായി നടി അഞ്ജു പ്രഭാകര്‍; സൂപ്പര്‍ ആയിട്ടുണ്ടെന്ന് ആരാധകര്‍

ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായ താരമാണ് അഞ്ജു പ്രഭാകര്‍. 'ഉതിര്‍പ്പൂക്കള്‍' എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി എത്തിയ അഞ്ജു 'ഓര്‍മ്മയ്ക്കായ്' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പമെല്ലാം അഞ്ജു അഭിനയിച്ചിട്ടുണ്ട്. ആ രാത്രി എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായും കിഴക്കന്‍ പത്രോസില്‍ സഹോദരിയായും കൗരവറില്‍ ഭാര്യയായും അഞ്ജു അഭിനയിച്ചു. ഇപ്പോഴിതാ താരത്തിന്റെ മനോഹരമായ നൃത്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാം റീല്‍സ് വിഡിയോയില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയ 'വാ...വാ...പക്കം വാ...' എന്ന തമിഴ് ഗാനത്തിനൊപ്പമാണ് അഞ്ജുവിന്റെ നൃത്തം. ഒപ്പം ഒരു സഹതാരവുമുണ്ട്. മുന്‍പ് തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച പാളിച്ചകളെക്കുറിച്ച് അഞ്ജു ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞതു വൈറല്‍ ആയിരുന്നു. നിരവധി പേരാണ് താരത്തിന്റെ വീഡിയോയിക്ക് കമന്റ് നല്‍കിയിരിക്കുന്നത്. രണ്ട് പേരും അടിപൊളിയാണെന്നും, നന്നായിട്ട് കളിച്ചു എന്നുമൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. 

മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ചുവച്ചാണ് ടൈഗര്‍ പ്രഭാകര്‍ തന്നെ വിവാഹം കഴിച്ചതെന്ന് അഞ്ജു പറയുന്നു. പതിനേഴ് വയസ്സില്‍, ഒരു കന്നഡ ചിത്രത്തില്‍ അഭിനയിക്കാന്‍ ബെംഗളൂരുവിലേക്ക് പോയതോടെയാണ് ജീവിതം കീഴ്‌മേല്‍ മറിഞ്ഞതെന്നും താരം. അവിടെ വച്ച് ടൈഗര്‍ പ്രഭാകറെ കണ്ടു. പ്രഭാകര്‍ പ്രണയം പറഞ്ഞു. ഒപ്പം വിവാഹാഭ്യര്‍ത്ഥനയും. അതിന് മുന്‍പ് മൂന്ന് വിവാഹം കഴിച്ചിരുന്ന പ്രഭാകര്‍, ഭാര്യയും കുട്ടികളുമുണ്ടെന്നത് മറച്ചു വച്ച് തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് അഞ്ജു പറഞ്ഞിരുന്നു.

dance video anju prabhakar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES