മകന്റെ ബിരുദദാന ചടങ്ങില്‍ ഒന്നിച്ച് എത്തി ധനുഷും ഐശ്വര്യയും; പ്രൗഡ് പേരന്റ്സ് എന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ പങ്ക് വച്ച് നടന്‍

Malayalilife
 മകന്റെ ബിരുദദാന ചടങ്ങില്‍ ഒന്നിച്ച് എത്തി ധനുഷും ഐശ്വര്യയും; പ്രൗഡ് പേരന്റ്സ് എന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ പങ്ക് വച്ച് നടന്‍

മൂത്തമകന്‍ യാത്രയുടെ ഗ്രാജുവേഷന്‍ ചടങ്ങിന് ഒരുമിച്ചെത്തി നടന്‍ ധനുഷും മുന്‍ഭാര്യ സംവിധായികയുമായ ഐശ്വര്യ രജനികാന്തും. വിവാഹമോചനം ലഭിച്ച ശേഷം, മകന്റെ ബിരുദദാന ചടങ്ങ് ആഘോഷിക്കാന്‍ ഇരുവരും ഒന്നിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.2004ല്‍ വിവാഹിതരായ ഇരുവരും 2022ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചിരുന്നു. 

അഭിമാനമുള്ള മാതാപിതാക്കള്‍ എന്നാണ് മകനെ ചേര്‍ത്ത് നിര്‍ത്തുന്ന ചിത്രം പങ്കുവച്ച് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ഒരുമിച്ച് മകനെ കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ധനുഷ് 'പ്രൗഡ് പാരന്റ്‌സ്' എന്ന അടിക്കുറിപ്പെടെ പങ്കുവച്ചത്. യാത്ര എന്ന ഹാഷ്ടാഗും ക്യാപ്ഷനൊപ്പം ചേര്‍ത്തിട്ടുണ്ട്. ചിത്രം രജനികാന്തും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. 'എന്റെ കൊച്ചു മകന്‍ ആദ്യത്തെ നാഴികകല്ല് താണ്ടി, അഭിനന്ദനങ്ങള്‍ യാത്ര കണ്ണാ' എന്ന ക്യാപ്ഷനോടെയാണ് രജനികാന്ത് ചിത്രം പങ്കുവച്ചിരിക്കുന്നത്..

വേര്‍പിരിഞ്ഞതിനുശേഷം, ഇരുവരും ഒരുമിച്ച് കാണപ്പെടുന്നത് വളരെ അപൂര്‍വമായാണ്. അതിനാല്‍ മകനൊപ്പമുള്ള ഇരുവരുടെയും ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
അമേരിക്കന്‍ ഇന്റര്‍നാഷ്‌നല്‍ സ്‌കൂള്‍ ചെന്നൈയിലെ വിദ്യാര്‍ഥിയായിരുന്നു യാത്ര.

ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ ജീവിതകഥ എന്ന ചിത്രമാണ് ധനുഷിന്റേതായി അടുത്തിടെ പ്രഖ്യാപിച്ചത്. ആദിപുരുഷ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രമായ കുബേര റിലീസിനായി ഒരുങ്ങുകയാണ്. 

ചിത്രത്തില്‍ നാഗാര്‍ജുന അക്കിനേനി, രശ്മിക മന്ദാന, ജിം സര്‍ഭ്, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജൂണ്‍ 20 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. അതേസമയം, ഐശ്വര്യ രജനീകാന്ത് അവസാനമായി സംവിധാനം ചെയ്തത് ലാല്‍ സലാം എന്ന സ്പോര്‍ട്സ് ഡ്രാമയാണ്, ഇതില്‍ രജനീകാന്തും അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. ചിത്രംജൂണ്‍ 6 മുതല്‍ സണ്‍ നെസ്റ്റിലൂടെ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുകയാണ്.<
 

dhanush and aishwarya yatra graduation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES