വട ചെന്നൈയുമായി ധനുഷും വെട്രി മാരനും കാരംസ് കളിക്കാരനായി ധനുഷ്; വട ചെന്നൈ മാസ് എന്‍ടര്‍ടെയ്‌നര്‍

Malayalilife
വട ചെന്നൈയുമായി ധനുഷും വെട്രി മാരനും കാരംസ് കളിക്കാരനായി ധനുഷ്; വട ചെന്നൈ മാസ് എന്‍ടര്‍ടെയ്‌നര്‍

ടുകളം എന്ന ചിത്രത്തിന് ശേഷം ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വട ചെന്നൈ. ചെന്നൈയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ പതിനേഴിന് ചിത്രം പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പോസ്റ്ററിനുമെല്ലാം തന്നെ നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ഒക്ടോബര്‍ പതിനേഴിനാണ് ധനുഷിന്റെ വട ചെന്നൈ റിലീസ് ചെയ്യുക. ചിത്രത്തിന്റെ നിര്‍മ്മാതാവ് ധനുഷ് ട്വിറ്റര്‍ പേജിലൂടെയാണ് റിലീസിംഗ് തീയതി പുറത്തുവിട്ടത്. ചിത്രത്തില്‍ ദേശീയ കാരംസ് കളിക്കാരനായ അന്‍പ് എന്ന വേഷത്തിലാണ് ധനുഷ് എത്തുന്നത്. ധനുഷിന്റെ അന്‍പ് എന്ന കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്ലുക്ക് പോസ്റ്ററും ട്രെയിലറും നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ധനുഷിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന നടി ഐശ്വര്യ രാജേഷാണ് നായികയായി എത്തുന്നത്. അന്‍പിന്റെ കാമുകിയായ പദ്മ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. ഐശ്വര്യയ്‌ക്കൊപ്പം ആന്‍ഡ്രിയാ ജെര്‍മിയാഹും നായികാ വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ, സമുദ്രക്കനിയും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ഗുണ എന്ന കഥാപാത്രമായാണ് നടന്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം അമീര്‍, ഡാനിയേല്‍ ബാലാജി, കിഷോര്‍,കരുണാസ്,സുബ്രമണ്യന്‍ ശിവ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചെന്നൈയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഒക്ടോബര്‍ പതിനേഴിന് പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.

 

Read more topics: # dhanush,# vetrimaran,# vada chennai release
dhanush-vetrimaran-vada-chennai-release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES