Latest News

ധൃതിയില്‍ ഇറങ്ങിയതിനാല്‍ ഷര്‍ട്ടിന്റെ ബട്ടണ്‍സ് മാറിപ്പോയി; ഇത്തിരി ടൈറ്റായിരുന്നതിനാല്‍ ഭിത്തിയില്‍ പിടിച്ച് ഷൂസ് ഊരി...';  ഉദ്ഘാടനത്തിന് പോയത് മദ്യപിച്ചിട്ടോ? നടന്നത് എന്തെന്ന് വ്യക്തമാക്കി ധര്‍മജന്‍ 

Malayalilife
 ധൃതിയില്‍ ഇറങ്ങിയതിനാല്‍ ഷര്‍ട്ടിന്റെ ബട്ടണ്‍സ് മാറിപ്പോയി; ഇത്തിരി ടൈറ്റായിരുന്നതിനാല്‍ ഭിത്തിയില്‍ പിടിച്ച് ഷൂസ് ഊരി...';  ഉദ്ഘാടനത്തിന് പോയത് മദ്യപിച്ചിട്ടോ? നടന്നത് എന്തെന്ന് വ്യക്തമാക്കി ധര്‍മജന്‍ 

നടന്‍ ബിബിന്‍ ജോര്‍ജിന്റെ കടയുടെ ഉദ്ഘാടനത്തിന് ധര്‍മജന്‍ ബോള്‍ഗാട്ടി എത്തിയത് മദ്യപിച്ചിട്ടാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാലിപ്പോള്‍ അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ മദ്യപിച്ചിരുന്നില്ലെന്നും ധൃതിയില്‍ ഇറങ്ങിയതിനാല്‍ ഷര്‍ട്ടിന്റെ ബട്ടണ്‍സ് മാറിപ്പോയതാണെന്നും ഭിത്തിയില്‍ പിടിച്ച് ഷൂസ് ഊരിയതിനെയാണ് ആളുകള്‍ വ്യാജമായി പ്രചരിപ്പിച്ചതെന്നും ധര്‍മജന്‍പറഞ്ഞു . 

ബിബിന്‍ ജോര്‍ജ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അവന്‍ വിളിച്ചപ്പോള്‍ തന്നെ ഞാന്‍ റെഡിയായി ചെന്നു. എന്നാല്‍ പകുതി വഴിയില്‍ വെച്ച് അവന് കാര്യങ്ങള്‍ സെറ്റപ്പായിട്ടില്ലെന്ന് പറഞ്ഞ് വിളിച്ചതിനാല്‍ ഞാന്‍ തിരിച്ച് വീട്ടിലേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ എല്ലാം ഓക്കെയാണെന്ന് പറഞ്ഞ് വീണ്ടും വിളിച്ചു. 

അങ്ങനെ പെട്ടെന്ന് ഷര്‍ട്ടുമിട്ട് ഇറങ്ങിയതാണ്. കൂടെ വണ്ടിയോടിക്കാന്‍ വന്നയാളും അത് ശ്രദ്ധിച്ചില്ല. കടയില്‍ ചെന്നപ്പോള്‍ നിലവിളക്ക് കത്തിക്കാന്‍ ഷൂസ് ഊരണമായിരുന്നു. അതിനാല്‍ ഭിത്തിയില്‍ പിടിച്ച് ഷൂസ് ഊരി. ഇത്തിരി ടൈറ്റായിരുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തത്. 

ഇതിനെയൊക്കെയാണ് ആളുകള്‍ വളച്ചൊടിച്ച് മദ്യപിച്ചതാണെന്ന തരത്തില്‍ പറയുന്നത്.' നേരത്തെ ഈ വിഷയത്തില്‍ വ്യാജ പ്രചാരണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ധര്‍മജന്‍ മദ്യപിച്ചിട്ടില്ലെന്നും ഷര്‍ട്ടിന്റെ ബട്ടണ്‍സ് മാറിപ്പോയതാണെന്നും വ്യക്തമാക്കി ബിബിന്‍ ജോര്‍ജും രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ധര്‍മജനും തുറന്നുപറച്ചിലുമായി എത്തിയത്.

dharmajan bolgatty not drunk on shop

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES