Latest News

'പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങിയിട്ട് മൂന്ന് നാല് മാസമായി;  അഭിനയിക്കാന്‍ സമയമില്ല, ഇടവേളയെടുക്കുകയാണ്'; ഈ വര്‍ഷം ഇനി സിനിമകളില്‍ അഭിനയിക്കില്ല;ബ്രേക്ക് എടുത്തിരിക്കുകയാണ്;  ധ്യാന്‍ ശ്രീനിവാസന്റെ പുതിയ വിശേഷമിങ്ങനെ

Malayalilife
 'പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങിയിട്ട് മൂന്ന് നാല് മാസമായി;  അഭിനയിക്കാന്‍ സമയമില്ല, ഇടവേളയെടുക്കുകയാണ്'; ഈ വര്‍ഷം ഇനി സിനിമകളില്‍ അഭിനയിക്കില്ല;ബ്രേക്ക് എടുത്തിരിക്കുകയാണ്;  ധ്യാന്‍ ശ്രീനിവാസന്റെ പുതിയ വിശേഷമിങ്ങനെ

അഭിനയ രംഗത്തു നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍. സംവിധാനത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ വര്‍ഷം റിലീസ് ചെയ്യുന്ന സിനിമകളെല്ലാം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണെന്നും, ഇനി പുതിയ സിനിമകളുടെ തിരക്കഥാരചനയിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഈ വര്‍ഷം ഇനി സിനിമകളൊന്നും ചെയ്യില്ല. സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങി മൂന്ന്-നാല് മാസമായി. ഇതില്‍ 'തിര 2' ഉള്‍പ്പെടുന്നു. കൂടാതെ രണ്ട് മറ്റ് കഥകളും എഴുതുന്നുണ്ട്. അതുകൊണ്ട് പഴയതുപോലെ അഭിനയിക്കാനില്ല. ഒരു ഇടവേളയെടുത്തിരിക്കുകയാണ്,' ധ്യാന്‍ പറഞ്ഞു. 'തിര 2'ല്‍ താന്‍ അഭിനയിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 

2013-ല്‍ പുറത്തിറങ്ങിയ 'തിര' ഒരു കാലത്തിന് മുമ്പുള്ള സിനിമയായിരുന്നുവെന്നും, അന്ന് പ്രേക്ഷകര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇന്ന് 'തിര 2'വിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും, വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രത്തിന് അതിന്റേതായ സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മലയാളത്തിലെ വലിയ ബഡ്ജറ്റ് സിനിമകളുടെ അത്രയും മുതല്‍മുടക്കുള്ള ചിത്രമായിരിക്കും 'തിര 2'. തിരക്കഥ ഇപ്പോഴും കൈപ്പിടിയിലൊതുങ്ങാത്ത വിധത്തിലാണ് പോകുന്നത്,' ധ്യാന്‍ വ്യക്തമാക്കി. 'തിര'യുടെ സംവിധാനത്തില്‍ സംഭവിച്ച വിട്ടുവീഴ്ചകളില്ലാതെ, ട്രാഫിക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക വിഷയങ്ങളെ ആഴത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

dhyan sreenivasan taking break

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES