Latest News

പള്ളിയോട സംഘത്തിനൊപ്പം വള്ളപ്പാട്ട് പാടി ക്ഷേത്രക്കടവിലെത്തി; വള്ളക്കാര്‍ക്കൊപ്പം ഊട്ടുപുരയില്‍ വള്ളസദ്യ ആസ്വദിച്ചു; അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമര്‍പ്പിച്ച് ദിലീപ്

Malayalilife
topbanner
പള്ളിയോട സംഘത്തിനൊപ്പം വള്ളപ്പാട്ട് പാടി  ക്ഷേത്രക്കടവിലെത്തി; വള്ളക്കാര്‍ക്കൊപ്പം ഊട്ടുപുരയില്‍ വള്ളസദ്യ ആസ്വദിച്ചു; അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമര്‍പ്പിച്ച് ദിലീപ്

ഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമര്‍പ്പിച്ച് ചലച്ചിത്ര താരം ദിലീപ്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ ഉമയാറ്റുകര പള്ളിയോടത്തിനാണ് ഭക്ത്യാദരപൂര്‍വ്വം സദ്യ വിളമ്പിയത്. ദക്ഷിണ സമര്‍പ്പിച്ച ദിലീപ്, പള്ളിയോടത്തില്‍ ആറന്മുളയില്‍ എത്തി ദര്‍ശനം നടത്തുകയും ചെയ്തു. 

ഗോപാലകൃഷ്ണന്‍, പത്മസരോവരം, ദേശം, ആലുവ എന്ന വിലാസത്തിലാണ് വള്ളസദ്യ ബുക്ക് ചെയ്തിരുന്നത്. അതിനാല്‍ നടന്‍ വരുന്നത് അധികമാരും അറിഞ്ഞില്ല. ദിലീപ് രാവിലെ ഏഴിന് ക്ഷേത്രത്തിലെത്തി ആചാരപരമായി പറ സമര്‍പ്പിച്ച് മാലസ്വീകരിച്ചു. 11.30-ന് പള്ളിയോടത്തില്‍ കരനാഥന്‍മാരെ വെറ്റില പുകയില നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് വള്ളത്തില്‍ കയറി ക്ഷേത്രക്കടവിലെത്തി. ക്ഷേത്രക്കടവുമുതല്‍ കൊടിമരച്ചുവട് വരെ അനുഗമിച്ച് വള്ളപ്പാട്ട് ഏറ്റുപാടി. വള്ളക്കാര്‍ക്കൊപ്പം ഊട്ടുപുരയിലെത്തി വിഭവങ്ങള്‍ ആസ്വദിച്ചു. മൂന്ന് മണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ദക്ഷിണകൊടുത്തു. പള്ളിയോടം കടവില്‍നിന്ന് യാത്രയായ ശേഷമാണ് ദിലീപ് മടങ്ങിയത്......

വോയ്സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. റാഫി ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.ജൂലൈ 28നാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. 

ദിലീപിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ ചിത്രം. 

 

Read more topics: # ദിലീപ്.
dileep offering aranmula vallasadya

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES