ഖത്തറില്‍ ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ദിലിപീന്റ ദൃശ്യങ്ങളും വാക്കുകളുമാണ് സോഷ്യലിടത്തില്‍ വൈറലാകുന്നത്.കഴിഞ്ഞ പത്ത് വര്‍ഷമായി സത്യം തുറന്നു പറയാന്‍ കഴിയാത്ത വിധം തന്റെ കൈകാലുകള്‍ ബന്ധിക്കപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും മനസാ വാചാ അറിയാത്ത കുറ്റത്തിന് താന്‍ 10 വര്‍ഷത്തോളം അനുഭവിച്ചതെന്നും നടന്‍ വേദിയില്‍ പറഞ്ഞു.
നടന്റെ വാക്കുകളിങ്ങനെ... ഞാന്‍ മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ട് കഴിഞ്ഞ 10 വര്‍ഷ കാലം എന്താണ് സത്യമെന്ന് എനിക്ക് എന്റേതായ രീതിയില്‍ വിളിച്ച പറയാന്‍ പറ്റാത്തക്ക രീതിയില്‍ എന്നെ കൈ കാല്‍ കെട്ടിയിട്ട അവസ്ഥയിലിട്ടു.
അത്രയും കഷ്ടപ്പെട്ട് ഞാനുണ്ടാക്കി എടുത്ത നിങ്ങള്‍ തന്ന സ്‌നേഹം... എന്റെ കഥപാത്രങ്ങളിലൂടെ. ദിലീപ് എന്ന കലാകാരനെ ഉണ്ടാക്കിയത് നിങ്ങളാണ്. ആ എനിക്ക്.. ശരിക്കും ?ദിലീപ് ഫാന്‍സ് എന്ന പേരിലുള്ള അം?ഗങ്ങളും എന്റെ കഥാപാത്രങ്ങളിലൂടെ എന്റെ സിനിമയിലൂടെ എന്നെ സ്‌നേഹിച്ച നിങ്ങളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരും. പ്രായഭേദമന്യേ കുഞ്ഞുങ്ങള്‍ മുതല്‍ വലിയ ആളുകള്‍ വരെ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു.
ഒരുപാട് സഹോദരിമാരും സഹോദരന്മാരും അമ്മമാരും കൊച്ചുകുഞ്ഞുങ്ങളുമെല്ലാം എനിക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. ആ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത് എന്നായിരുന്നു നടന്റെ വാക്കുകള്‍.
വലിയ യുദ്ധത്തില്‍, സുനാമിയില്‍പെട്ട എന്നെ പിടിച്ചു നിര്‍ത്തിയത് നിങ്ങളാണ്, നിങ്ങളുെട പ്രാര്‍ഥനയാണ്. അതിന് നന്ദി പറയുന്നതായും നടന്‍ പറഞ്ഞു.ഖത്തറില്‍ പ്രവാസി മലയാളികള്‍ ഗംഭീര സ്വീകരണമാണ് നടന് നല്‍കിയത്.