നടന്‍ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാന വഴിപാടുകളിലൊന്നായ പൊന്നുംകുടം സമര്‍പ്പിച്ചാണ് തൊഴുതത്.
നടിയെ പീഡിപ്പിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ദിലീപിന്റെ പേരില്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്നലെ കേസില്‍ മറ്റ് പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വിധിച്ചു. എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവാണ് കോടതി ശിക്ഷയായി വിധിച്ചത്.
രാജരാജേശ്വര ക്ഷേത്രം കേരളത്തിലേയും കര്‍ണാടകയിലേയും പ്രമുഖ നേതാക്കളുടെ സ്ഥിരം സന്ദര്‍ശന കേന്ദ്രമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ മുമ്പ് ഇവിടെയെത്തി പൊന്നിന്‍കുടം സമര്‍പ്പിച്ചിട്ടുണ്ട്.