Latest News

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി കൊണ്ട് ഇതുവരെ ചിത്രങ്ങള്‍ ഒരുക്കിയിട്ടില്ല; കാരണം വ്യക്തമാക്കി ദിലീഷ് പോത്തന്‍

Malayalilife
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി കൊണ്ട് ഇതുവരെ ചിത്രങ്ങള്‍ ഒരുക്കിയിട്ടില്ല; കാരണം വ്യക്തമാക്കി ദിലീഷ് പോത്തന്‍


മലയാള ചലചിത്ര മേഘലയില്‍ നടനായും സംവിധായകനായും തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വമാണ് ദിലീഷ് പോത്തന്‍. മലയാള  സിനിമയില്‍  മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി കൊണ്ട് ഇതുവരെ  ചിത്രങ്ങള്‍ ഒരുക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ദിലീഷ് പോത്തന്‍. ഇരുവരെയും നായകരാക്കാത്തത്  താരങ്ങള്‍ക്ക് വേണ്ടി എഴുതാറില്ലാത്തത് കൊണ്ടാണോ എന്ന ചോദ്യത്തിനായിരുന്നു ദിലീഷ് തന്റെ പ്രതികരണം നടത്തുന്നത് . 

''താരങ്ങള്‍ വേണ്ടി മാത്രമല്ല ആര്‍ക്കു വേണ്ടിയും താന്‍ കഥ എഴുതിയിട്ടില്ല .ഫഹദിനു വേണ്ടിയും കഥ എഴുതിയിട്ടില്ല. നമ്മള്‍ ഒരു കഥയാണ് പറയാന്‍ ശ്രമിക്കുന്നത് .  അതിന്  അനുയോജ്യമായ ഒരു ആക്ടറിനെ കണ്ടുപിടിക്കുകയാണ് ചെയ്തുപോരുന്നത് . ഓരോ കഥകള്‍ എഴുതുമ്‌ബോഴും അത് മമ്മൂക്ക ചെയ്തിരുന്നെങ്കില്‍ അല്ലെങ്കില്‍ മറ്റാരെങ്കിലും ചെയ്തിരുന്നെങ്കില്‍ എന്ന് ആലോചിക്കാറുണ്ട്. അവരെ വച്ച് പടം ചെയ്യണമെന്ന ആഗ്രഹവും നിലനില്‍ക്കുന്നുമുണ്ട് . ആലോചിക്കാറുണ്ട്. ആലോചനകള്‍ പൂര്‍ണതയിലെത്താത്തതുകൊണ്ടാണ്'' എന്നും ദിലീഷ് പറയുന്നു . 

'നമുക്ക് ഒരിക്കലും എല്ലാ കഥയും പൂര്‍ണതയില്‍ എത്തിക്കാന്‍ പറ്റില്ല . ഞാന്‍ ഒരു സിനിമ എടുക്കാന്‍ 3-4 കൊല്ലമാകും . അങ്ങനെ വരുന്നൊരു സിനിമയില്‍ ചേരുന്നൊരു ക്യാരക്ടര്‍ ഉണ്ടാവണം. അവരുടെയൊക്കെ മുന്‍പില്‍ െചല്ലുമ്‌ബോള്‍ ഇന്ററസ്റ്റിങ് ആയിട്ടുള്ള ഒരു കഥയുമായി വേണ്ടേ ചെല്ലാന്‍. അതിനുവേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത് 'എന്നും ദിലീഷ് വ്യക്തമാക്കി. അന്‍വര്‍ റഷീദ് ചിത്രമായ  ട്രാന്‍സില്‍ ഒരു പ്രധാന കഥാപാത്രമായി ദിലീഷ് എത്തുന്നുമുണ്ട് .

dilish pothan says about the cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES