ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകര്‍ വീര്‍പ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു രംഗം.മോഹന്‍ലാല്‍ എന്ന ജനപ്രിയ നടന്‍ ഒരു ജീപ്പ് ജംബ് ചെയ്യിച്ച് പുഴയിലേക്കു വീഴുന്ന സാഹസ്സികമായ രംഗം.
മലയാളത്തിന്റെ ലെജന്റ് സംവിധായകന്‍ ഭദ്രനായിരുന്നുതന്റെ സ്ഫടികം എന്ന ചിത്രത്തിനു വേണ്ടി ഈ രംഗം ചിത്രീകരിച്ചത്. ഈ രംഗംചിത്രീകരിക്കുമ്പോള്‍ പ്രേഷകര്‍കര്‍ ആവേശത്തോടെ കൈയ്യടിച്ചവരുടെ കൂട്ടത്തില്‍ ഒരു കൊച്ചു പയ്യനുമുണ്ടായിരുന്നു മാത്യൂസ് തോമസ് പ്ലാമൂട്ടില്‍ എന്നായിരുന്നു ആ പയ്യന്റെ പേരു്. ചങ്ങനാശേരി വെരൂര്‍ സ്വദേശി.കാലം മുന്നോട്ടു പോകുന്തോറും മാത്യുസിന്റെ മനസ്സില്‍ സിനിമാ മോഹവും വളര്‍ന്നു. ഒപ്പം ഭദ്രന്‍ എന്ന സംവിധായകനോടുള്ള ആരാധനയും ബഹുമാനവും കൂടി വന്നു.
വിദ്യാഭ്യാസം കഴിഞ്ഞതോടെ സിനിമയാണ് തന്റെ പ്രവ്രര്‍ത്തനമണ്ഡലമെന്ന് അവന്‍ തിരിച്ചറിഞ്ഞു. അതും ഒരു സംവിധായകനാകുകയെന്നത്.നാട്ടുകാരന്‍ കൂടിയായ ജോണി ആന്റെണി ക്കൊപ്പം സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ പടിച്ചു തുടങ്ങിയ മാത്യുസ് ജോണി ക്കൊപ്പം ഏതാനും ചിത്രങ്ങളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു. പിന്നീട് ദീപന്‍, അമല്‍നീരദ്, ഖാലിദ് റഹ്‌മാന്‍, തരുണ്‍ മൂര്‍ത്തി, നിസാം ബഷീര്‍,തുടങ്ങിയവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. ഏറെ മോഹിച്ച ഭദ്രനോടും പ്രവര്‍ത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് സ്വതന്ത്ര സംവിധായകനാകുന്നത്.
തന്നൊരു സ്വതന്ത്ര സംവിധായകനാകുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ ഉദ്ദേശിച്ചത്., പാലായിലെ പ്രസിദ്ധനായ കടുവാക്കുന്നേല്‍ കുറുവച്ചന്റെ കഥയാണ്.ഷിബിന്‍ ഫ്രാന്‍സീസിന്റെ തിരക്കഥയില്‍ ഒറ്റക്കൊമ്പന്‍ എന്ന പേരില്‍ സുരേഷ് ഗോപിx നായകനായി സിനിമ ഫോമിലായി . ഗോകുലം മൂവീസ്സിന്റെ ബാനറില്‍ ശ്രീഗോകുലം ഗോപാലന്‍ നിര്‍മ്മാണവും ഏറ്റെടുത്തു ..ചില സാങ്കേതികമായ തടസ്സങ്ങള്‍ ഉണ്ടായതോടെ ചിത്രീകരണം അനിശ്ചിതമായി നീണ്ടുപോയി. ഇതിനിടയില്‍ തെരഞ്ഞെടുപ്പും പിന്നീട് സുരേഷ് ഗോപി കേന്ദ്ര മന്ത്രിയുമായി മാറി. ഈ പ്രതികൂല
ഈ സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഒറ്റക്കൊമ്പന്‍ ചിത്രീകരണം ആരംഭിച്ചത്.
ഒരുമാസത്തോളം ആദ്യ ഷെഡ്യൂള്‍നീണ്ടുനിന്നു. പിന്നീട് ചിത്രീകരണം ആരംഭിച്ചത് ഏപ്രില്‍ ഇരുപത്തിയൊന്നിനാണ് രണ്ടര മാസത്തോളം നീളുന്ന രണ്ടാം ഘട്ട ചിത്രീകരണം പാലാ തൊടുപുഴ ഭാഗങ്ങളെ കേന്ദ്രികരിച്ചാണ് പുരോഗമിക്കുന്നത്.പാലായാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചതിനു ശേഷം പാലാ നഗരത്തില്‍ ഈ സിനിമയുടെ ചിത്രീകരണം എത്തുന്നത് മെയ് പതിതെട്ടു ഞായറാഴ്ച്ചയായിരുന്നുഅതും പ്രസിദ്ധമായ പലാകുരിശു പള്ളിക്കു മുന്നില്‍. പൊതുനിരത്തില്‍ സുരേഷ് ഗോപിയും മാര്‍ക്കോ വില്ലന്‍ ദുഹാന്‍ കബീര്‍ സിംഗും തമ്മിലുള്ള സംഘട്ടനം.ഈ രംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്‍ മാത്യൂസ് തോമസ് ഓര്‍മ്മിച്ചത് തനിക്കു പ്രചോദനം തന്ന ചങ്ങനാശ്ശേരി മാര്‍ക്കറ്റിലെ സംഘട്ടനത്തിന്റെ യഥാര്‍ത്ഥ ശില്‍പ്പിയായ ഭദ്രന്‍ എന്ന സംവിധായകനേയാണ്.അദ്ദേഹത്തിന്റെ വീടും പാലായാണ്. ഈ ലൊക്കേഷനോട് ഏറെ അടുത്തുമാണ്.
കാലത്തുതന്ന മാത്യൂസ് ഭദ്രന്റെ വീട്ടിലെത്തി ലൊക്കേഷന്‍ അന്ദര്‍ശിക്കണമെന്നാ വശ്യപ്പെട്ടു. സന്തോഷത്തോടെ തന്നെയാണ് അദ്ദേഹം താന്റ ശിഷ്യനെ മടക്കിയത്.'നീ പൊയ്‌ക്കോ..... ഞാന്‍ എത്തിക്കോളാം. മാത്രമല്ല സുരേഷ് ഗോപിയും ഉണ്ടല്ലോ? അവനെ കണ്ടിട്ടും ഒരുപാടു നാളായി. ഞാന്‍ വരും. എന്റെ യുവതുര്‍ക്കിയിലെ നായകന്‍ കൂടിയല്ലേ?ഞാന്‍ വരും.'വലിയ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ഭദ്രന്‍ കടന്നുവന്നത്.വലിയ സന്തോഷത്തോടെ സംവിധായകന്‍ മാത്യൂസ് തോമസ്സും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കലും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
സുരേഷ് ഗോപിയുമായി അമ്മ സംഘടനയിലെ കാര്യങ്ങള്‍ സംസാരിക്കാന്‍ ഭാരവാഹികളായ ബാബുരാജും, ജയന്‍ ചേര്‍ത്തലയും ഈയവസരത്തില്‍ ഇവിടെ സന്നിഹിതരായിരുന്നു.
ബോളിവുഡ് താരവും മാര്‍ക്കോയിലൂടെ ശ്രദ്ധേയനുമായ കബീര്‍ദുഹാന്‍ സിംഗിനെ ഭദ്രനെ പരിചയപ്പെടുത്തിക്കൊണ്ടു സുരേഷ് ഗോപി പറഞ്ഞു -
ദിസ് ഈസ് ലജന്റെ ഡയറക്ടര്‍ മലയാളം മൂവി ' ഭദ്രനും, ദുഹാന്‍ കബീര്‍ സിംഗും പരസ്പരം കൈകൊടുത്ത് സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
അതിനിടയിലാണ് സംവിധായകന്‍ മാത്യൂസ് ഭദ്രന്റെ മുന്നില്‍ , ഒരാവശ്യം ഉന്നയിക്കുന്നത്.
എന്താടാ?
ഒരു ഷോട്ട് സാറെടുക്കണം'
ഭദ്രന്‍ ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു..
'ഞാന്‍ വിചാരിച്ചു അഭിനയിക്കാനാണന്ന്.
മാത്യൂസിന്റെ ആവശ്യപ്രകാരം സുരേഷ് ഗോപിയും. ദുഹാന്‍ സിംഗും ചേര്‍ന്ന ഒരു ഷോട്ട് ഭദ്രന്‍ എടുത്തു. യൂണിറ്റംഗങ്ങള്‍ ഏറെ കൈയ്യടിയോടെയാണ് ഇതു സ്വീകരിച്ചത്.ഷോട്ടിനു മുമ്പ് ക്യാമറാമാന്‍ ഷാജിയേയും സംവിധായകന്‍ മാത്യൂസ് ഭദ്രനു പരിചയപ്പെടുത്തിക്കൊടുത്തു.വലിയ താരനിരയുടെ അകമ്പടിയോടെയും, വലിയ മുതല്‍മുടക്കിലൂടെയും എത്തുന്ന മാസ് എന്റെര്‍ടൈനര്‍ ആയിരിക്കും. ഒറ്റക്കൊമ്പന്‍ എന്ന ചിത്രം.ഇന്ദ്രജിത്ത് സുകുമാരന്‍,വിജയരാഘവന്‍, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റെണി . മേഘനാ രാജ്, ബിജു പപ്പന്‍, ഇടവേള ബാബു, ബാലാജി ശര്‍മ്മ, , മാര്‍ട്ടിന്‍ മുരുകന്‍, ജിബിന്‍ ഗോപിനാഥ്, പൂജപ്പുര രാധാകൃഷ്ണന്‍,പുന്ന പ്ര അപ്പച്ചന്‍, വഞ്ചിയൂര്‍ പ്രവീണ്‍, ബാബു പാലാ , ദീപക് ധര്‍മ്മടം, തുടങ്ങിയ വലിയ താരനിര ഈ ചിത്രത്തിലുണ്ട്.
തിരക്കഥ - ഷിബിന്‍ ഫ്രാന്‍സിസ്.
: ഗാനങ്ങള്‍- വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം - ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍
ഛായാഗ്രഹണം - ഷാജികുമാര്‍.
എഡിറ്റിംഗ് - ഷഫീഖ് വി.ബി.
കലാസംവിധാനം - ഗോകുല്‍ ദാസ്.
മേക്കപ്പ് - റോണക്‌സ് സേവ്യര്‍.
കോസ്റ്റും - ഡിസൈന്‍ അനിഷ്
അക്ഷയ പ്രേംനാഥ് (സുരേഷ് ഗോപി)
കാസ്റ്റിംഗ് ഡയറക്ടര്‍ - ബിനോയ് നമ്പാല
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - കെ.ജെ. വിനയന്‍., ദീപക് നാരായണന്‍
കോ-പ്രൊഡ്യൂസേര്‍സ് - വി.സി. പ്രവീണ്‍ ബൈജു ഗോപാലന്‍.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - കൃഷ്ണമൂര്‍ത്തി.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - നന്ദു പൊതുവാള്‍, ബാബുരാജ് മനിശ്ശേരി.
പ്രഭാകരന്‍ കാസര്‍ഗോഡ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ദു പനക്കല്‍.
വാഴൂര്‍ ജോസ്.